കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ചു
കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ചു
Sunday, May 28, 2017 11:01 AM IST
പാ​രീ​സ്: റൊ​ളാം​ഗ് ഗാ​രോ​യി​ല്‍ അ​ട്ടി​മ​റി. സീ​സ​ണി​ലെ ര​ണ്ടാം ഗ്രാ​ന്‍സ്്‌​ലാ​മാ​യ ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെന്നീസ്്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ജ​ര്‍മ​നി​യു​ടെ ആ​ഞ്ജ​ലി​ക് കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ചു. 40-ാം റാ​ങ്കി​ലു​ള്ള റ​ഷ്യ​യു​ടെ ഏ​ക​ത​റീ​ന മ​ക​റോ​വ​യാ​ണ് കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍ 6-2, 6-2. 1968നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ആ​ദ്യ​റൗ​ണ്ടി​ല്‍ ടോ​പ് സീ​ഡ് പു​റ​ത്താ​കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടാം ഗ്രാ​ന്‍സ്്‌​ലാം സ്വ​ന്ത​മാ​ക്കി​യ കെ​ര്‍ബ​ര്‍ക്കു പി​ന്നീ​ട് പ​രി​ക്കേ​ൽ‍ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കു ഭേ​ദ​മാ​യി റോം ​മാ​സ്‌​റ്റേ​ഴ്‌​സി​ല്‍ തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ആ​ദ്യ റൗ​ണ്ടി​ല്‍ തോ​റ്റു.

പ​രി​ക്കി​നു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ത​നി​ക്ക് കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കാ​നാ​വാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് കെ​ര്‍ബ​ര്‍ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ യു​എ​സ് ഓ​പ്പ​ണ്‍, ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നീ ഗ്രാ​ന്‍സ്്‌​ലാ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യും വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ക​യും ചെ​യ്തു. കെ​ര്‍ബ​റു​മാ​യി മു​മ്പ് 11 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ നാ​ലി​ല്‍ മാ​ത്ര​മാ​ണ് മ​ക​റോ​വ​യ്ക്കു വി​ജ​യി​ക്കാ​നാ​യ​ത്.


അ​തേ​സ​മ​യം, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ക​ള്ള​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യ ശേ​ഷം ക​ളി​ക്ക​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ പെ​ട്ര ക്വി​റ്റോ​വ ആ​ദ്യ​റൗ​ണ്ടി​ല്‍ വി​ജ​യി​ച്ചു. അ​മേ​രി​ക്ക​യു​ടെ ജൂ​ലി​യ ബോ​സെ​റ​പ്പി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 6-3, 6-2. ഇ​റ്റ​ലി​യു​ടെ മു​ന്‍നി​ര താ​ര​വും 31-ാം സീ​ഡു​മാ​യ റോ​ബ​ര്‍ട്ട വി​ന്‍സി​യും ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. പ്യൂ​ട്ടോ​റി​ക്കോ​യു​ടെ മോ​നി​ക്ക പ്യൂ​ഗി​നോ​ടാ​ണ് വി​ന്‍സി പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍ 3-6, 6-3, 2-6. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ അ​ട്ടി​മ​റി​ക്കാ​ര​നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഡോ​മി​നി​ക് തീം ​ആ​ദ്യ​റൗ​ണ്ടി​ല്‍ ഉ​ജ്വ​ല വി​ജ​യം നേ​ടി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ബ​ര്‍ണാ​ഡ് ടോ​മി​ക്കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് തീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 6-4, 6-0, 6-2. ഗ്രി​ഗ​റി ദി​മി​ത്രോ​വ്, ഇ​വാ​ന്‍ കാ​ര്‍ലോ​വി​ക്, റാ​മോ​സ്, േബാ​ന്‍സി തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.