ട്വ​ന്‍റി-20 ലോ​ക​ക​പ്പ് 2020ല്‍
ട്വ​ന്‍റി-20 ലോ​ക​ക​പ്പ് 2020ല്‍
Sunday, June 18, 2017 11:01 AM IST
അ​ടു​ത്ത​വ​ര്‍ഷം ന​ട​ക്കാ​നി​രു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഏ​ഴാം എ​ഡി​ഷ​ന്‍ 2020ലേ​ക്കു മാ​റ്റി​യ​താ​യി റി​പ്പോ​ര്‍ട്ട്. ഐ​സി​സി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ം പു​റ​ത്തു​വി​ട്ട​ത്. അ​ടു​ത്ത വ​ര്‍ഷം പ​ല ദ്വിരാ​ഷ്ട്ര പ​ര​മ്പ​ര​ക​ളും ന​ട​ക്കാ​നു​ള്ള​തി​നാ​ലാ​ണ് ലോ​ക​ക​പ്പ് 2020ലേ​ക്കു മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ല്‍ 2020ലെ ​ട്വ​ന്‍റി -20 ലോ​ക​ക​പ്പി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ​ല​രാ​ജ്യ​ങ്ങ​ളി​ലും​ ട്വ​ന്‍റി -20ലീ​ഗു​ക​ള്‍ എ​ല്ലാ​വ​ര്‍ഷ​വും ന​ട​ക്കാ​റു​ള്ള​തി​നാ​ല്‍ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്ന വാ​ദ​വും ഐ​സി​സി​യി​ലു​യ​രു​ന്ന​ുണ്ട്. ഇ​ന്നാര​ംഭി​ക്കു​ന്ന ഐ​സി​സി വാ​ര്‍ഷി​ക യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ള്‍ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ വാ​ര്‍ഷി​ക​യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.