പാ​ക് ടീ​മി​നെ അ​ഭി​നന്ദി​ച്ച് കോ​ഹ്‌​ലി
പാ​ക് ടീ​മി​നെ അ​ഭി​നന്ദി​ച്ച് കോ​ഹ്‌​ലി
Monday, June 19, 2017 10:30 AM IST
ല​ണ്ട​ന്‍ : ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ഭി​മാ​ന വി​ജ​യം നേ​ടി​യ പാ​ക് ടീ​മി​ന് അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​ര്‍ന്ന് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. മ​ത്സ​ര ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​തി​രാ​ളി​ക​ളെ നി​രാ​ശ​രാ​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നു പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും തെ​ളി​യി​ച്ചു. അ​വ​രെ അ​ക​മ​ഴി​ഞ്ഞ് അ​ഭി​ന​ന്ദി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു.

ഫ​ഖ​ര്‍ സ​മ​നേ​പ്പോ​ലു​ള്ള താ​ര​ങ്ങ​ള്‍ പി​ടി​ച്ചു​കെ​ട്ടാ​നാ​വാ​ത്ത വി​ധം ഫോ​മി​ലാ​യി​രു​ന്നു. പാ​ക് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍ക്കാ​ന്‍ ത​ങ്ങ​ള്‍ പ​യ​റ്റി​യ​തൊ​ന്നും ഫ​ലി​ച്ചി​ല്ല. ചി​ല ദി​വ​സ​ങ്ങ​ള്‍ അ​ങ്ങ​നെ​യാ​ണ്. എ​തി​രാ​ളി​ക​ളു​ടെ മി​ക​വ് അം​ഗീ​ക​രി​ക്കേ​ണ്ട​താ​യി വ​രും. എ​ങ്കി​ലും ത​ങ്ങ​ള്‍ ത​ല​യു​യ​ര്‍ത്തി​ത്ത​ന്നെ​യാ​ണ് ഇം​ഗ്ല​ണ്ട് വി​ടു​ന്ന​ത്. കാ​ര​ണം ഫൈ​ന​ല്‍ വ​രെ​യു​ള​ള ടീ​മി​ന്‍റെ ജൈ​ത്ര​യാ​ത്ര ഇ​പ്പോ​ഴും ത​ങ്ങ​ള്‍ക്ക് അ​ഭി​മാ​നം പ​ക​രു​ന്നു​ണ്ടെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. അ​തേ​സ​മ​യം പാ​ക് ടീ​മി​നെ അ​ക​മ​ഴി​ഞ്ഞു പ്ര​ശം​സി​ച്ച ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നെ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. ബ്ര​ണ്ട​ൻ മ​ക്ക​ല്ലം, ഷെ​യി​ന്‍ വോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ കോ​ഹ്‌​ലി​യു​ടെ നി​ല​പാ​ടി​നെ ട്വി​റ്റ​റി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചു. പാ​ക് സോ​ഷ്യ​ല്‍ മീ​ഡി​യ​​ക​ളും കോ​ഹ്‌​ലി​യു​ടെ ന​ല്ല​ മ​ന​സി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.