ശ്രീ​കാ​ന്ത്, സൈ​ന, സി​ന്ധു, സാ​യ് പ്ര​ണീ​ത് മു​ന്നോ​ട്ട്
ശ്രീ​കാ​ന്ത്, സൈ​ന, സി​ന്ധു, സാ​യ് പ്ര​ണീ​ത് മു​ന്നോ​ട്ട്
Wednesday, June 21, 2017 11:54 AM IST
സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത്, ബി. ​സാ​യ് പ്ര​ണീ​ത് എ​ന്നി​വ​രും വ​നി​ത സിം​ഗി​ള്‍സി​ല്‍ സൈ​ന നെ​ഹ്‌​വാ​ള്‍, പി.​വി. സി​ന്ധു എ​ന്നി​വ​രും ക​ട​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്തോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ സീ​രീ​സ് വി​ജ​യി​ച്ച് ഫോ​മി​ല്‍ തു​ടരു​ന്ന ശ്രീ​കാ​ന്ത് ചൈ​നീ​സ് താ​യ്‌​പേ​യു​ടെ കാ​ന്‍ ചോ ​യു​വി​നെ 21-13, 21-16ന് ​തോ​ല്‍പ്പി​ച്ചു. എ​ന്നാ​ല്‍ സാ​യ് പ്ര​ണീ​ത് 10-21, 21-12, 21-10ന് ​ഇ​ന്തോ​നേ​ഷ്യ​യു​ടെ ടോ​മി സു​ഗി​യാ​ര്‍ടോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.


സൈ​ന മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലു​ടെ കൊ​റി​യ​യു​ടെ സം​ഗ് ജി ​ഹ്യൂ​നെ 21-10, 21-16ന് ​കീ​ഴ​ട​ക്കി. മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പി.​വി. സി​ന്ധു ജ​പ്പാ​ന്‍റെ സ​യാ​ക സാ​റ്റോ​യെ 21-17, 14-21, 21-18ന് ​ത​ക​ര്‍ത്തു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന എ​ച്ച്.​എ​സ്. പ്ര​ണോ​യ്, അ​ജ​യ് ജ​യ​റാം, പ​രു​പ്പ​ള്ളി കാ​ശ്യ​പ്, സി​രി​ല്‍ വ​ര്‍മ എ​ന്നി​വ​ര്‍ ആ​ദ്യ റൗ​ണ്ടി​ലേ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.