മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
Thursday, June 22, 2017 12:04 PM IST
സോ​ച്ചി: കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ ഓസ്ട്രേലി യ- കാമറൂൺ മത്സരം സമനില. 45-ാം മിനിറ്റിൽ സംബോ അഗ്വിസ കാമറൂണിനെ മുന്നിലെ ത്തിച്ചെങ്കി ലും 60-ാം മിനിറ്റിൽ മാർക് ഡാനിയേൽ മില്ലിഗൻ ഓസീസിനു സമനില സമ്മാനിച്ചു.

ഒ​രു ജ​യ​മെ​ന്ന ന്യൂ​സി​ല​ന്‍ഡി​ന്‍റെ മോ​ഹം മെ​ക്‌​സി​ക്കോ ത​ക​ര്‍ത്തു. ഗ്രൂ​പ്പ് എ​യി​ല്‍ മെ​ക്‌​സി​ക്കോ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ന്യൂ​സി​ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. ക്രി​സ് വു​ഡി​ന്‍റെ ഗോ​ളി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ മു​ന്നി​ലെ​ത്തി​യ ന്യൂ​സി​ല​ന്‍ഡി​ന്‍റെ വ​ല ര​ണ്ടാം പ​കു​തി​യി​ല്‍ റൗ​ള്‍ ഹി​മെ​നെ​സ്, ഒ​റി​ബ് പെ​റാ​ല്‍റ്റ എ​ന്നി​വ​ര്‍ കു​ലു​ക്കി വി​ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ മെ​ക്‌​സി​ക്കോ ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​യി.

ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള ക​യ്യ​ാങ്ക​ളി മെ​ക്‌​സി​ക്ക​ന്‍ ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി. പോ​ര്‍ച്ചു​ഗ​ലു​മാ​യി 2-2ന്‍റെ ​സ​മ​നി​ല പി​ടി​ച്ച ടീ​മി​ല്‍ എ​ട്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് മെ​ക്‌​സി​ക്കോ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ മെ​ക്‌​സി​ക്കോ നി​റം​മ​ങ്ങി. ഗോ​ള്‍ നേ​ടാ​ന്‍ ല​ഭി​ച്ച അ​വ​സ​ര​ങ്ങൾ മെ​ക്‌​സി​ക്കോ പാ​ഴാ​ക്കി. മെ​ക്‌​സി​ക്ക​ന്‍ പ്ര​തി​രോ​ധം ക​ട​ന്ന് പ​ന്തു​മാ​യെ​ത്താ​ന്‍ ന്യൂ​സി​ല​ന്‍ഡ് മു​ന്നേ​റ്റ​ക്കാ​ര്‍ക്കാ​യി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ വു​ഡ് മെ​ക്‌​സി​ക്കോ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഗോ​ള്‍ നേ​ടി.


ക്ലേ​ട​ണ്‍ ലൂ​യി​സി​ന്‍റെ ത്രൂ​ബോ​ളി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ളി​നു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ മെ​ക്‌​സി​ക്കോ തു​ട​ക്കം മു​ത​ലേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ ന്യൂ​സി​ല​ന്‍ഡ് ബോ​ക്‌​സി​ല്‍ ക​യ​റി​ക്കൊ​ണ്ടി​രു​ന്നു. 54-ാം മി​നി​റ്റി​ല്‍ ഹി​മെ​നെ​ന്‍സ് സ​മ​നി​ല പി​ടി​ച്ചു. 72-ാം മി​നി​റ്റി​ല്‍ പെ​രാ​ല്‍റ്റ​യു​ടെ ഗോ​ളി​ല്‍ മെ​ക്‌​സി​ക്കോ മു​ന്നി​ലെ​ത്തി. 85-ാം മി​നി​റ്റി​ല്‍ ന്യൂ​സി​ല​ൻഡ് സ​മ​നി​ല നേ​ടു​മെ​ന്നു തോ​ന്നി​ച്ചു. എ​ന്നാ​ല്‍ റ​യാ​ന്‍ തോ​മ​സി​ന്‍റെ ഷോ​ട്ട് ബാ​റി​ല്‍ ത​ട്ടി തെ​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.