വ​രു​മാ​ന ത​ര്‍ക്കം : ഓസീസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​നെതിരേ താ​ര​ങ്ങ​ള്‍
വ​രു​മാ​ന ത​ര്‍ക്കം : ഓസീസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​നെതിരേ താ​ര​ങ്ങ​ള്‍
Friday, June 23, 2017 11:58 AM IST
മെ​ല്‍ബ​ണ്‍: മ​ത്സ​ര വ​രു​മാ​നം വീ​തം വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​നാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും (എ​സി​എ)​ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡാ​യ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യും (സി​എ)​ത​മ്മി​ലു​ള്ള ത​ര്‍ക്കം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​എ അ​വ​ത​രി​പ്പി​ച്ച പു​തി​യ വ്യ​വ​സ്ഥ​ക​ള്‍ താ​ര​ങ്ങ​ള്‍ ത​ള്ളി.

പു​തി​യ ക​രാ​റി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​ന വി​ഹി​തം റ​ദ്ദാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് താ​ര​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം എ​തി​ര്‍ത്ത​ത്. ബോ​ര്‍ഡും താ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള വ​രു​മാ​നവി​ത​ര​ണം സം​ബ​ന്ധി​ച്ച നി​ല​വി​ലെ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​ര്‍ പു​തി​യ വ്യ​വ​സ്ഥ​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര​ മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു​ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​ത വി​ഹി​തം താ​ര​ങ്ങ​ള്‍ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള കാ​രാ​റി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ക​രാ​ര്‍ വ്യ​വ​സ്ഥ റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് സി​എ പു​തി​യ ക​രാ​ര്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.


‘’നി​ല​വി​ലു​ള്ള വ​രു​മാ​നവി​ത​ര​ണ​ത്തി​ലൂ​ടെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് വി​ക​സ​ന​ത്തി​നാ​യി ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എ​സി​എ പ​റ​യു​ന്ന​ത്. ആ​ഭ്യ​ന്ത​ര താ​ര​ങ്ങ​ള്‍ക്കും വ​രു​മാ​നം ല​ഭി​ക്കേ​ണ്ട​തു​ണ്ട്,കൂ​ടാ​തെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​നും ഉ​ന്ന​മ​ന​മു​ണ്ടാ​ക​ണം. ഇ​തി​നു സ​ഹാ​യ​ക​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.’’ സി​എ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ​വി​ന്‍ റോ​ബ​ര്‍ട്ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.