കോ​ച്ചാ​കാ​ന്‍ യോ​ഗ്യ​ന്‍ സെ​വാ​ഗ് : വ​ഡേ​ക്ക​ര്‍
കോ​ച്ചാ​കാ​ന്‍ യോ​ഗ്യ​ന്‍ സെ​വാ​ഗ് : വ​ഡേ​ക്ക​ര്‍
Friday, June 23, 2017 11:58 AM IST
ന്യൂഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​ന്‍ വി​രേ​ന്ദ​ർ സെ​വാ​ഗാ​ണ് എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നെ​ന്നു മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം അ​ജി​ത് വ​ഡേ​ക്ക​ര്‍. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ പ​രീ​ശീ​ല​ക​ന്‍ കൂ​ടി​യാ​യ വ​ഡേ​ക്ക​ര്‍ മ​ന​സു​തു​റ​ന്ന​ത്. സെ​വാ​ഗി​ന്‍റെ ടീം ​അം​ഗ​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം വ​ള​രെ ഹൃ​ദ്യ​മാ​ണ്. അ​ദ്ദേ​ഹ​മാ​ണ് കു​ംബ്ലെ​യു​ടെ പി​ന്‍ഗാ​മി​യാ​കാ​ന്‍ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നെ​ന്നു താ​രം പ​റ​ഞ്ഞു.


പ​രി​ശീ​ല​ക​ന്‍ എ​ന്ന നി​ല​യ്ക്ക് കും​ബ്ലെ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തെ വി​ജ​യ​ങ്ങ​ള്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ‍ മ​തി കും​ബ്ലെ​യു​ടെ മി​ക​വ​റി​യാ​ന്‍. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പി​ന്‍മാ​റു​ന്ന സ്ഥി​തി​ക്ക് സെ​വാ​ഗി​നെ​യാ​ണ് താ​ന്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് നി​ര്‍ദേ​ശി​ക്കു​ന്ന​തെ​ന്നും വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. 1992മു​ത​ല്‍ 96വ​രെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു വ​ഡേ​ക്ക​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.