മ​ഴ ക​ളി​ച്ചു; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു
മ​ഴ ക​ളി​ച്ചു; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു
Friday, June 23, 2017 11:58 AM IST
പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 39.2 ഓ​വ റി​ൽ 199/3 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ഴ ര​സം​കൊ​ല്ലി​യാ​യ​ത്. 32 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഒ​ൻ​പ​തു റ​ണ്‍​സെ​ടു​ത്ത മു​ൻ നാ​യ ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. ഇ​ന്ത്യ 38 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 189 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യം മ​ഴ​യെ​ത്തി​യ​ത്.


ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു ശേ​ഷം മ​ത്സ​രം തു​ട​ർ​ന്നെ​ങ്കി​ലും എ​ട്ടു പ​ന്തു​ക​ൾ മാ​ത്ര​മാ​ണ് എ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തോ​ടെ ഡ​ക്ക്‌​വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 26 ഓ​വ​റി​ൽ 194 ആ​യി നി​ശ്ച​യി​ച്ചു. എന്നാൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേക്ഷിക്കേണ്ടിവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.