ആ​ദ്യ​ടെ​സ്റ്റ് ഇ​ന്ത്യ​ക്കെ​തി​രേ വേ​ണ​മെ​ന്ന് ന​ബി
Saturday, June 24, 2017 11:34 AM IST
ലണ്ടൻ: ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ദ​വി ല​ഭി​ച്ച അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി. ആ​ദ്യ മ​ത്സ​രം ത​ന്നെ ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ഓ​ള്‍റൗ​ണ്ട​ര്‍ മു​ഹ​മ്മ​ദ് ന​ബി വെ​ളി​പ്പെ​ടു​ത്തി. വ​ര്‍ഷ​ങ്ങ​ളാ​യി ത​ങ്ങ​ള്‍ ക​ണ്ട സ്വ​പ്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​രം ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഇ​ന്ത്യ​ക്കാ​രി​ല്‍നി​ന്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ത​ങ്ങ​ള്‍ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇ​തു​വ​രെ ചെ​യ്ത എ​ല്ലാ പി​ന്തു​ണ​യ്ക്കും ബി​സി​സി​ഐ​ക്കു ഞ​ങ്ങ​ള്‍ ന​ന്ദി പ​റ​യു​ന്നു. ബി​സി​സി​ഐ ഞ​ങ്ങ​ളെ വ​ലി​യ അ​ള​വി​ല്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട് ആ ​പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ടെ​സ്റ്റ് പ​ദ​വി ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.