കോച്ചാകാൻ രവിശാ​സ്ത്രി​യും
കോച്ചാകാൻ  രവിശാ​സ്ത്രി​യും
Tuesday, June 27, 2017 11:31 AM IST
ന്യൂ​ഡ​ല്‍ഹി: ര​വിശാ​സ്ത്രി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റ മു​ന്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ശാ​സ്ത്രി ഇ​ന്ന​ലെ​യാ​ണ് പ​രി​ശീ​ല​ക​സ്ഥാ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2014 മു​ത​ല്‍ 2016 വ​രെ ശാ​സ്ത്രി ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് 2015 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ സെ​മി ഫൈ​ന​ലി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം അ​നി​ല്‍ കും​ബ്ലെ​യ്‌​ക്കൊ​പ്പം ശാ​സ്ത്രി​യും പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ കും​ബ്ലെ​യെ​യാ​ണ് പ​രി​ശീ​ല​ക​നാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച കും​ബ്ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ച​തോ​ടെ ബോ​ര്‍ഡ് ഓ​ഫ് ക​ണ്‍ട്രോ​ള്‍ ഫോ​ര്‍ ക്രി​ക്ക​റ്റ് ഇ​ന്‍ ഇ​ന്ത്യ (ബി​സി​സി​ഐ) കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യോ​ടെ കും​ബ്ലെ​യു​ടെ ക​രാ​ര്‍ പൂ​ര്‍ത്തി​യാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ബി​സി​സി​ഐ​യു​മാ​യു​ള്ള ക​രാ​ര്‍ നീ​ട്ടാ​തെ മു​ന്‍ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​ക​രെ തേ​ടി​ക്കൊ​ണ്ട് ബി​സി​സി​ഐ ആ​ദ്യം അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ള്‍ ശാ​സ്ത്രി അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നി​ല്ല.


ശാ​സ്ത്രി ഡ​യ​ക്ട​റാ​യി​രു​ന്ന കാ​ല​ത്ത് ഇ​ന്ത്യ​ന്‍ ടീം ​മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 22 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ശ്രീ​ല​ങ്ക​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി. ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 3-0ന് ​തോ​ല്‍പ്പി​ച്ചു. ഏ​ഷ്യ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി.

മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തു​വ​ന്ന​തോ​ടെ ശാ​സ്ത്രി ടീ​മി​നൊ​പ്പം തു​ട​രാ​നാ​യി ആ​ദ്യം അ​പേ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക ക​മ്മി​റ്റി കും​ബ്ലെ​യെ പ​രി​ശീ​ല​ക​നാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.