എയ്ഞ്ചലോ മാ​ത്യൂ​സ് ലങ്കൻ നാ​യ​ക സ്ഥാ​നമൊഴിഞ്ഞു
എയ്ഞ്ചലോ മാ​ത്യൂ​സ് ലങ്കൻ നാ​യ​ക സ്ഥാ​നമൊഴിഞ്ഞു
Wednesday, July 12, 2017 11:51 AM IST
കൊ​ളം​ബോ: ഏ​ക​ദി​ന പരന്പരയിൽ സിം​ബാ​ബ്‌​വെ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് സ്ഥാ​ന​മൊ​ഴി​ഞ്ഞു. ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശ​മാ​യ പ്ര​ക​ട​നം എ​ന്ന് സീ​രി​സി​നെക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച താ​രം പി​ൻ​വാ​ങ്ങ​ൽ തീ​രു​മാ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യൂ​സ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ടെ​സ്റ്റ് ക്യാ​പ്റ്റ​നാ​യി ദി​നേ​ഷ് ച​ൻ​ഡി​മ​ലി​നെ​യും നി​യ​ന്ത്രി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ൾ ന​യി​ക്കാ​ൻ ഉ​പു​ൽ ത​രം​ഗ​യെ​യും ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് നി​യ​മി​ച്ചു.


തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച സീ​രി​സി​ൽ 3-2 നാ​ണ് 11 റാ​ങ്കി​ലു​ള്ള സിം​ബാ​ബ്‌​വെ പ​ര​ന്പ​ര നേ​ടി​യ​ത്. തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ സിം​ബാ​ബ്‌​വെ​യു​ടെ ആ​ദ്യ പ​ര​ന്പ​ര ജ​യം കൂ​ടി​യാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് കോ​ച്ച് ഗ്ര​ഹാം ഫോ​ർ​ഡ് സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് കോ​ച്ചി​ന്‍റെ അ​ഭാ​വ​ത്തോ​ടെയാണ് ടീം ​സിം​ബാ​ബ്‌​വെ​യു​മാ​യി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.