പ്ലീഷ്കോ​വ ഒ​ന്നാം ന​ന്പ​ർ
പ്ലീഷ്കോ​വ ഒ​ന്നാം ന​ന്പ​ർ
Wednesday, July 12, 2017 11:51 AM IST
വിം​ബി​ൾ​ഡ​ണ്‍: ടെ​ന്നീ​സ് റാ​ങ്കിം​ഗ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ചെ​ക് വ​നി​ത ഒ​ന്നാ​മ​ത്. റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ് വിം​ബി​ൾ​ഡ​ണ്‍ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​തോ​ടെ ചെ​ക് റി​പ്പ​ബ്ലി​ക് താ​ര​മാ​യ ക​രോ​ളി​ന പ്ലീഷ്കോ​വ വ​നി​താ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.

ക്വാ​ർ​ട്ട​റി​ൽ ഹാ​ലെ​പ് ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ന്‍റ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ലീഷ്കോ​വ ഒ​ന്നി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ബ്രി​ട്ടീ​ഷ് താ​ര​ത്തെ കീ​ഴ​ട​ക്കി​യി​രു​ന്നെ​ങ്കി​ൽ ഹാ​ലെ​പ് ഒ​ന്നാം റാ​ങ്കി​ലേ​ക്ക് എ​ത്തു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ര​ണ്ടാം റൗ​ണ്ടി​ൽ പ്ലീഷ്കോ​വയെ കീ​ഴ​ട​ക്കി​യ സ്ലോ​വാ​ക്യ​യു​ടെ മ​ഗ്ദലേ​ന റൈ​ബ​റി​കോ​വ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.