വിംബിൾഡണിൽ അട്ടിമറി: മുറെ പുറത്ത്, ഫെഡറർ സെമിയിൽ
Wednesday, July 12, 2017 11:51 AM IST
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ വീ​ണ്ടും അ​ട്ടി​മ​റി. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം ബ്രി​ട്ട​ന്‍റെ ആ​ൻ​ഡി മു​റെ​യെ അ​മേ​രി​ക്ക​യു​ടെ സാം ​ഖു​റേ​റി അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി സെ​മി​യി​ൽ ക​ട​ന്നു. അതേസമയം, സ്വിസ് താരം റോജർ ഫെഡറർ സെമിയിൽ പ്രവേ ശിച്ചു.

ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ 3-6, 6-4, 6-7 (4-7), 6-1, 6-1 എ​ന്ന സ്കോ​റി​നാ​ണ് ഖു​റേ​റി വിജയി ച്ചത്. പ്രീ ​ക്വാ​ർ​ട്ട​റി​ൽ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ പു​റ​ത്താ​യ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു മു​ൻ​നി​ര താ​രം​കൂ​ടി പു​റ​ത്തേ​ക്കു ന​ട​ന്ന​ത്.

ഇ​ത്ത​വ​ണ ഏ​റ്റ​വും അ​ധി​കം കി​രീ​ട സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന താ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു ബ്രി​ട്ടീ​ഷ് താ​ര​മാ​യ മു​റെ. എ​ന്നാ​ൽ, 24-ാം സീ​ഡു​കാ​ര​നും ലോ​ക 17-ാം ന​ന്പ​റു​മാ​യ ഖു​റേ​റി​യു​ടെ മു​ന്നി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നാ​യ മു​റെ​യ്ക്ക് അ​ടി​തെ​റ്റി. ആ​ദ്യ സെ​റ്റി​ൽ മി​ക​ച്ച ക​ളി​ കെ​ട്ട​ഴി​ച്ച മു​റെ 6-3ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച അ​മേ​രി​ക്ക​ൻ താ​രം 6-4ന് ​സെ​റ്റ് നേ​ടി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

മുൻ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർ ലൻഡിന്‍റെ റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കാനഡയുടെ മിലോ സ് റോണിക്കിനെയാണ് ഫെഡറർ കീഴട ക്കിയത്. ആറാം സീഡായ കാനഡ താരത്തി നെതിരേ മൂന്നാം സീഡായ സ്വിസ് താരം 6-4, 6-2, 7-6 (7-4)ന് വിജയിച്ച് സെമിയിലേക്ക് മുന്നേറി.

മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ക്രൊ​യേ​ഷ്യ​യു​ടെ മ​രീൻ സി​ലി​ക്കും ല​ക്സം​ബ​ർ​ഗി​ന്‍റെ ഗി​ല്ലെ​സ് മു​ള്ള​റും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. പോ​രാ​ട്ട​ത്തി​ന്‍റെ വി​ധി​നി​ർ​ണ​യി​ക്കാ​ൻ അ​ഞ്ചാം സെ​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഒടുവിൽ 3-6, 7-6 (8-6), 7-5, 5-7, 6-1 എന്ന സ്കോറിൽ മുള്ളറെ കീഴടക്കി സിലിക് സെമിയിൽ ഇടംപിടിച്ചു. നദാലിനെ പ്രീക്വാർട്ടറിൽ കീഴടക്കിയായിരുന്നു മുള്ളറിന്‍റെ ക്വാർട്ടർ പ്രവേശനം.


വ​നി​താ സെ​മി ഇ​ന്ന്

വ​നി​താ സിം​ഗി​ൾ​സ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം നാ​ലി​നാ​ണ് മ​ത്സ​ര​ങ്ങ​ൾ.സ്റ്റാ​ർ സ്പോ​ർ​ട്സി​ൽ ത​ത്സ​മ​യം കാ​ണാം.
ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യി ഇ​ന്ന​ലെ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ പ്ലീഷ്കോ​വയെ ര​ണ്ടാം റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ സ്ലോ​വാ​ക്യ​യു​ടെ മ​ഗ്ദലേ​ന റൈ​ബ​റി​കോ​വയു​ടെ സെ​മി​യി​ലെ എ​തി​രാ​ളി സ്പെ​യി​നി​ന്‍റെ ഗാ​ർ​ബി​നെ മു​ഗു​രു​സ​യാ​ണ്. ക്വാ​ർ​ട്ട​റി​ൽ ഏ​ഴാം സീ​ഡ് കു​സ്നെറ്റ്സോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് 14-ാം സീ​ഡു​കാ​രി​യാ​യ മു​ഗു​രു​സ അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്.

മ​റ്റൊ​രു സെ​മി അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ന്‍റ​യും ത​മ്മി​ലാ​ണ്. ര​ണ്ടാം സീ​ഡു​കാ​രി​യാ​യി​രു​ന്ന ഹാ​ലെ​പ്പി​നെ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ് ആ​റാം സീ​ഡാ​യ ബ്രി​ട്ടീ​ഷ് താ​രം സെ​മി​യി​ൽ എ​ത്തി​യ​ത്, വീ​ന​സ് ആ​ക​ട്ടെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​ന്പ്യ​നാ​യി എ​ത്തി​യ ലാ​ത്വി​യ​യു​ടെ യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്നും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.