യു​എ​സ്എ​ക്കും പാ​ന​മ​യ്ക്കും ജ​യം
Thursday, July 13, 2017 11:37 AM IST
ടാം​പ (ഫ്‌​ളോ​റി​ഡ): കോ​ണ്‍കാ​ക​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ യു​എ​സ്എ​യ്ക്കും പാ​ന​മ​യ​ക്കും ജ​യം. ഗ്രൂ​പ്പ് ബി​യി​ലെ ജ​യ​ത്തോ​ടെ യു​എ​സ്എ പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ലെ​ത്തി. പാ​ന​മ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. യു​എ​സ്എ 3-2ന് ​മാ​ര്‍ട്ടി​നി​ക്ക​യും പാ​ന​മ 2-1ന് ​നി​ക്കാരാ​ഗ്വെ​യെ​യും ത​ക​ര്‍ത്തു. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പാ​ന​മ​യോ​ടു 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ യു​എ​സി​നു ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.

യു​എ​സ്- മാ​ര്‍ട്ടി​നി​ക്ക് മ​ത്സ​ര​ത്തി​ലെ ഗോ​ളു​ക​ളെ​ല്ലാം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു. ജോ​ര്‍ദാ​ന്‍ മോ​റി​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളി​ലു​ടെ യു​എ​സ് ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 64, 76 മി​നി​റ്റു​ക​ളി​യാ​രു​ന്നു മോ​റി​സി​ന്‍റെ ഗോ​ളു​ക​ള്‍. 54-ാം മി​നി​റ്റി​ല്‍ ഒ​മ​ര്‍ ഗോ​ണ്‍സാ​ല​സ് യു​എ​സി​ന്‍റെ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. മാ​ര്‍ട്ടി​നി​ക്കിന്‍റെ കെ​വി​ന്‍ പ​രെ​സെ​മെ​യ്ന്‍ (66, 75) ഇ​ര​ട്ട ഗോ​ളു​മാ​യി യു​എ​സ്എ​യെ ഞെ​ട്ടി​ച്ചെ​ങ്കി​ലും ആ​തി​ഥേ​യ​ര്‍ പി​ടി​ച്ചു നി​ന്നു. ആദ്യ പകുതയിൽ യുഎസ്എ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളകന്നുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തുടങ്ങിയ ആതിഥേയർ ഗോൾ നേടി.


പാ​ന​മ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ നി​ക്കാ​രാ​ഗ്വെ​യാ​ണ് ആ​ദ്യം ഗോ​ള​ടി​ച്ച​ത്. 49-ാം മി​നി​റ്റി​ല്‍ കാ​ര്‍ലോ​സ് ചാ​വാ​രി​യ വ​ക​യാ​യി​രു​ന്നു നി​ക്കാ​രാ​ഗ്വെ​യു​ടെ ഗോ​ള്‍. ആ ​ആ​ഘോ​ഷം തീ​രും മു​മ്പേ ഇ​സ്മാ​യ​ല്‍ ഡ​യ​സ് (50) പാ​ന​മ​യ്ക്കു സ​മ​നി​ല ന​ല്‍കി. 57-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ഡ​യ​ബ് പാ​ന​മ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.