ഇ​ന്നു പു​രു​ഷ സെ​മി
Thursday, July 13, 2017 11:37 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ന് പു​രു​ഷ​ന്മാ​രു​ടെ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ടം. മു​ന്‍ ചാ​മ്പ്യ​ന്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റര്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബെ​ര്‍ഡി​ച്ചി​നെ​യും യു​എ​സ്എ​യു​ടെ സാം ​ക്വ​റി സെ​ര്‍ബി​യ​യു​ടെ മ​രീ​ന്‍ സി​ലി​ച്ചി​നെയും നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം 5.30 മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

ര​ണ്ടു വി​ജ​യ​ങ്ങ​ള്‍ കൂ​ടി നേ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ ഫെ​ഡ​റ​ര്‍ എ​ട്ടാം ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്തം​വ​യ്ക്കും. ഫെ​ഡ​റ​റു​ടെ 12-ാമ​ത് വിം​ബി​ള്‍ഡ​ണ്‍ സെ​മി ഫൈ​ന​ലാ​ണ്. നേ​രി​ടു​ന്ന​ത് 2010 റ​ണ്ണ​റ​പ്പാ​യ ബെ​ര്‍ഡി​ച്ചി​നെ. ഇ​രു​വ​രും ത​മ്മി​ലു​ള്ള 25-ാമ​ത്തെ പോ​രാ​ട്ട​മാ​ണ്. ഇ​തി​ല്‍ 18 ത​വ​ണ​യും സ്വി​സ് താ​രം ജ​യി​ച്ചു. സെ​മി ക​ട​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ക്വ​റി​യെ​യോ അ​ല്ലെ​ങ്കി​ല്‍ സി​ലി​ച്ചി​നെ​യോ നേ​രി​ടും. 35 കാ​ര​നാ​യ ഫെ​ഡ​റ​ര്‍ക്കു കാ​ര്യ​ങ്ങ​ള്‍ അ​ത്ര എ​ളു​പ്പ​മ​ല്ല. ശ​ാരീ​രി​ക​മാ​യി ക​രു​ത്ത​രാ​ണ് എ​തി​രാ​ളി​ക​ള്‍. ആ​റ​ടി​ക്കു മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള​വ​രാ​ണ് നാ​ലു പേ​രും. ഇ​തി​ല്‍ ഫെ​ഡ​റ​ര്‍ മാ​ത്ര​മാ​ണ് ഉ​യ​ര​ത്തി​ലും തൂ​ക്ക​ത്തി​ലും പിന്നിലു​ള്ള​ത്. ആ​റ​ടി ഒ​രി​ഞ്ച് ഉ​യ​ര​വും 85 കി​ലോ​ഗ്രാം ഭാ​ര​വു​മു​ള്ള സ്വി​സ് താ​ര​ത്തി​നെ​തി​രേ ആ​റ​ടി അ​ഞ്ചി​ഞ്ച് ഉ​യ​ര​വും 71 കി​ലോ​ഗ്രാം തൂ​ക്ക​വു​മു​ള്ള ബെ​ര്‍ഡി​ച്ച്. ക്വ​റി​ക്കും സി​ലി​ച്ചി​നും ആ​റ​ടി ആ​റി​ഞ്ച് ഉ​യ​രം. തൂ​ക്ക​ത്തി​ല്‍ 95 കി​ലോ​ഗ്രാ​മു​ള്ള അ​മേ​രി​ക്ക​ന്‍ താ​ര​മാ​ണ് മു​ന്നി​ല്‍ സെ​ര്‍ബി​യ​ന്‍ താ​ര​ത്തി​ന് 89 കി​ലോ​ഗ്രാ​മും.

10 ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ ഫെ​ഡ​റ​ര്‍ എ​തി​രാ​ളി​ക​ളു​ടെ ശാ​രീ​രി​ക ക​രു​ത്തി​നെ​ക്കു​റി​ച്ച് തികച്ചും ബോ​ധ്യ​വാ​നാ​ണ്. മൂ​വ​രും ത​ന്നെ​ക്കാ​ള്‍ ഉ​യ​ര​ക്കാ​രും ക​രു​ത്ത​രു​മാ​ണെ​ന്ന​റി​യാ​മെ​ന്ന് ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. ഇ​ത് മ​റി​ക​ട​ക്കാ​ന്‍ താ​ന്‍ ത​ന്‍റേ​താ​യ രീ​തി​യി​ല്‍ ക​ളി​ക്കു​മെ​ന്നും മു​ന്‍ ചാ​മ്പ്യ​ന്‍ പ​റ​ഞ്ഞു.സെ​മി ഫൈ​ന​ല്‍ വ​രെ ഫെ​ഡ​റ​ര്‍ സ്ഥി​ര​ത​യു​ള്ള പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സെ​റ്റു പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ സെ​മി വ​രെ​യെ​ത്തി​യ ഫെ​ഡ​റ​ര്‍ക്കെ​തി​രേ എ​തി​രാ​ളി​ക​ള്‍ക്കു മൂ​ന്നു ത​വ​ണ​മാ​ത്ര​മേ സെ​ര്‍വ് ബ്രേ​ക്ക് ചെ​യ്യാ​നാ​യു​ള്ളു.


ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ മി​ലോ​സ് റോ​ണി​ക്ക് മ​ണി​ക്കൂ​റി​ല്‍ 228.5 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ പാ​യി​ച്ച സെ​ര്‍വി​നോ​ടും പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ ഫെ​ഡ​റ​റി​നാ​യി. ടൂ​ര്‍ണ​മെ​ന്‍റി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ര്‍വാ​യി​രു​ന്നു ഇ​ത്. 11 എ​യ്‌​സു​ക​ള്‍ ഫെ​ഡ​റ​ര്‍ പാ​യി​ച്ചു. 1974ല്‍ 39-ാം ​വ​യ​സി​ല്‍ കെ​ന്‍ റോ​സ്‌​വാ​ള്‍ സെ​മി​യി​ലെ​ത്തി​യ​ശേ​ഷം ര​ണ്ടാ​മ​ത്തെ പ്രാ​യ​മു​ള്ള വ്യ​ക്തി​യാ​ണ് ഫെ​ഡ​റ​ര്‍.

പു​രു​ഷ ടെ​ന്നീ​സി​ലെ ബി​ഗ് ഫോ​റു​ക​ളി​ലെ ആ​ന്‍ഡി മു​റെ, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, റാ​ഫേ​ല്‍ ന​ദാ​ല്‍ എ​ന്നി​വ​ര്‍ പു​റ​ത്താ​യ​തോ​ടെ ഫെ​ഡ​റ​ര്‍ ഫേ​വ​റി​റ്റാ​യി. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ മു​റെ​യെ ക്വ​റി ത​ക​ര്‍ത്തു. ജോ​ക്കോ​വി​ച്ചി​ന് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നു​മാ​യി​ല്ല. ബെ​ര്‍ഡി​ച്ചി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ലോ​ക ര​ണ്ടാം ന​മ്പ​റു​കാ​ര​നാ​യ ജോ​ക്കോ​വി​ച്ച് കൈ​മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. 7-6, 2-0ത്തി​ന് ബെ​ര്‍ഡി​ച്ച് മു​ന്നി​ട്ടു നി​ല്‍ക്കെ​യാ​ണ് ലോ​ക ര​ണ്ടാം റാ​ങ്കു​കാ​ന്‍റെ പി​ന്മാ​റ്റം.

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് മ​റ്റു മൂ​ന്നു പേ​രും സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സി​ലി​ച്ചി​ന്‍റെ​യും ക്വ​റി​യു​ടെ​യും ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ സെ​മി ഫൈ​ന​ലാ​ണ്. ലോ​ക റാ​ങ്കിം​ഗി​ല്‍ സി​ലി​ച്ച് ആ​റാ​മ​തും ക്വ​റി 60-ാം സ്ഥാ​ന​ത്തു​മാ​ണ്.