പ്ര​ണോ​യ് പു​റ​ത്ത്; മ​നു-​സു​മീ​ത് സ​ഖ്യം ക്വാ​ര്‍ട്ട​റി​ല്‍
Friday, July 14, 2017 12:05 PM IST
കൽഗാ​രി: കാ​ന​ഡ ഓ​പ്പ​ണ്‍ ഗ്രാ​ന്‍പ്രീ ബാ്ഡ​മി​ന്‍റ​ണി​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ് പു​റ​ത്ത്. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബി. ​സു​മീ​ത് റെ​ഡ്ഡി​യും മ​നു അ​ത്‌​റി​യും ക്വാ​ര്‍ട്ട​റി​ലെ​ത്തി.

മൂ​ന്നാം സീ​ഡു​ക​ളാ​യ മ​നു​വും സു​മീ​തും കൊ​റി​യ​യു​ടെ ചോ​യ് സോ​ള്‍ഗു-​ജേ ഹ​വാ​ന്‍ കിം ​സ​ഖ്യ​ത്തെ 21-17, 17-21, 21-17ന് ​കീ​ഴ​ട​ക്കി. ക്വാ​ര്‍ട്ട​റി​ല്‍ കൊ​റി​യ​യു​ടെ ത​ന്നെ കിം ​വോ​ന്‍ ഹോ-​സ്യൂം​ഗ് ജേ ​സി​യോ കൂ​ട്ടു​കെ​ട്ടി​നെ നേ​രി​ടും.

മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ര​ണ്ടാം സീ​ഡ് പ്ര​ണ​വ് ജെ​റി ചോ​പ്ര​യും എ​ന്‍. സി​കി റെ​ഡ്ഡി​യും നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ റോ​ബി​ന്‍ ടേ​ബി​ളിം​ഗ്-​ചെ​റി​ല്‍ സീ​നെ​ന്‍ സ​ഖ്യ​ത്തെ 21-11, 21-17ന് ​തോ​ല്‍പ്പി​ച്ചു ക്വാ​ര്‍ട്ട​റി​ലെ​ത്തി. ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം കൊ​റി​യ​യു​ടെ കിം ​വോ​ന്‍ ഹോ-​ഷി​ന്‍ സ്യൂം​ഗ് ചാ​ന്‍ സ​ഖ്യ​ത്തെ നേ​രി​ടും.


പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​ക്കു നി​രാ​ശ​യു​ടെ ദി​ന​മാ​യി​രു​ന്നു. ര​ണ്ടാം സീ​ഡ് പ്ര​ണോ​യ് 17-21, 21-14, 21-13ന് ​കൊ​റി​യ​യു​ടെ ജി​യോ​ന്‍ ഹ​യോ​കി​നോ​ടും ക​ര​ണ്‍ രാ​ജ​ന്‍ 21-18, 21-14ന് ​ജ​പ്പാ​ന്‍റെ കോ​കി വ​ടാ​ന​ബെ​യോ​ടു തോ​റ്റു.