സഹീര്‍ 150 ദിവസം ടീമിനൊപ്പം: ഗാംഗുലി
Friday, July 14, 2017 12:05 PM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ ബൗ​ളിം​ഗ് ക​ണ്‍സ​ള്‍ട്ട​ന്‍റ് സ​ഹീ​ര്‍ ഖാ​ന്‍ വ​ര്‍ഷ​ത്തി​ല്‍ 150 ദി​വ​സം ടീ​മി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക ക​മ്മ​റ്റി (സി​എ​സി) അം​ഗം സൗ​ര​വ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി. സ​ഹീ​ര്‍ ഒ​രു സീ​സ​ണി​ല്‍ അ​ഞ്ചു​മാ​സം ടീ​മി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ബി​സി​സി​ഐ​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 100 ദി​വ​സ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നി​രു​ന്ന സ​ഹീ​ര്‍ ഒ​ടു​വി​ല്‍ അ​ഡൈ്വ​സ​റി ക​മ്മ​ിറ്റി​യു​ടെ നി​ര്‍ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി.