ബിസിസിഐ ശാസ്ത്രിക്കൊപ്പം
Friday, July 14, 2017 12:05 PM IST
മും​ബൈ: ബി​സി​സി​ഐ നി​യ​മി​ച്ച ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നു വി​പ​രീ​ത​മാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​ല്‍ ബി​സി​സി​ഐ മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്ക്,ത​നി​ക്കൊ​പ്പ​മു​ള്ള സ​പ്പോ​ര്‍ട്ടിം​ഗ്് സ്റ്റാ​ഫി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ല്‍കി​യ​താ​യി ബി​സി​സി​ഐ വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഇ​തോ​ടെ സ​ഹീ​ര്‍ ഖാ​ന്‍ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ മ​ങ്ങി. അ​തേ​സ​മ​യം ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി സ​ഹീ​ര്‍ ഖാ​നെ​യും ബാ​റ്റിം​ഗ്് ഉ​പ​ദേ​ശ​ക​നാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും നി​യ​മി​ച്ച കാ​ര്യം ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​രാ​മ​ര്‍ശി​ച്ചി​ല്ല.

പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ര​വിശാ​സ്ത്രി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഓ​രോ പ​ര്യ​ട​ന​ത്തി​നു​മു​ള്ള സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​നെ ടീ​മി​ന്‍റെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​ുകയെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​ലേ​ക്ക് ര​വിശാ​സ്ത്രി​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വ​രു​മെ​ന്ന് ഉ​റ​പ്പാ​യി. ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി ഭ​ര​ത് അ​രു​ണും ബാ​റ്റിം​ഗ്് പ​രി​ശീ​ല​ക​നാ​യി സ​ഞ്ജ​യ് ബം​ഗാ​റും ഫീ​ല്‍ഡിം​ഗ് പാ​ഠം ന​ല്‍കാ​ന്‍ ആ​ര്‍.​ ശ്രീ​ധ​റു​മാ​കും എ​ത്തു​ക. ശാ​സ്ത്രി ടീം ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​പ്പോ​ള്‍ ഭ​ര​ത് അ​രു​ണ്‍ ബൗ​ളിം​ഗ് കോ​ച്ചാ​യി​രു​ന്നു. സൗ​ര​വ് ഗാം​ഗു​ലി, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​കസ​മി​തി ചൊ​വ്വാ​ഴ്ച​യാ​ണ് പു​തി​യ പ​രി​ശീ​ല​ക​നെ​യും ബൗ​ളിം​ഗ്, ബാ​റ്റിം​ഗ് ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​രെ​യും നി​യ​മി​ച്ച​ത്. എ​ന്നാ​ല്‍, ഈ ​നി​യ​മ​ന​ത്തി​നെ​തി​രേ ശാ​സ്ത്രി രം​ഗ​ത്തെ​ത്തി. ബി​സി​സി​ഐ​യു​ടെ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന അ​ഞ്ചു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഓ​സീ​സ് പേ​സ​ര്‍ ജേ​സ​ണ്‍ ഗി​ല്ല​സ്പി​യെ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇം​ഗ്ലീ​ഷ് കൗ​ണ്ടി​യി​ല്‍ യോ​ര്‍ക്്ഷയ​റി​നെ പ​രി​ശീ​ലി​പ്പി​ച്ച് ഗി​ല്ല​സ്പി വി​ജ​യം കൈ​വ​രി​ച്ചി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഫാ​നി ഡിവി​ല്യേ​ഴ്‌​സി​ന്‍റെ സേ​വ​ന​വും ല​ഭി​ക്കും. ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മ്പോ​ള്‍ സ​ഹീ​ര്‍ഖാ​ന്‍റെ സേ​വ​ന​വും ഇ​ന്ത്യ​ന്‍ ടീ​മി​നു ല​ഭി​ക്കും.


ഇ​തോ​ടെ സൗ​ര​വ് ഗാം​ഗു​ലി, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, വി.​വി.​എ​സ് ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് വി​ല​യി​ല്ലാ​താ​യി.