വി​വാ​ദ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ക്കു​ന്നു: സ​ച്ചി​ന്‍, ഗാം​ഗു​ലി, ല​ക്ഷ​്മ​ണ്‍
Friday, July 14, 2017 12:05 PM IST
മും​ബൈ: സ​ഹീ​ര്‍ ഖാ​നെ​യും രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും ബൗ​ളിം​ഗ് ബാ​റ്റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തു മു​ഖ്യപ​രി​ശീ​ല​ക​നാ​യ ര​വി ശാ​സ്ത്രി​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്നും ഇ​തേ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്നും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ടീമിനു സ്‌​പെ​ഷലൈ​സ്ഡ് പ​രി​ശീ​ല​ക​രെ ന​ല്‍കു​ക എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴേ ശാ​സ്ത്രി പി​ന്തു​ണ​യ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ഇ​തി​നോ​ടു യോ​ജി​പ്പാ​ണ​റി​യി​ച്ച​ത്. ഇ​തി​നേ​ത്തു​ട​ര്‍ന്നാ​ണ് ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി സ​ഹീ​റി​നെ​യും ബാ​റ്റിം​ഗ് മേ​ല്‍നോ​ട്ട​ത്തി​നാ​യി ദ്രാ​വി​ഡി​നെ​യും നി​യ​മി​ച്ച​ത്’ -താ​ര​ങ്ങ​ള്‍ അ​റി​യി​ച്ചു. സ​ഹീ​റി​ന്‍റെ​യും ദ്രാ​വി​ഡി​ന്‍റെ​യും നി​യ​മ​നം ത​ന്‍റെ താ​ല്‍പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും അ​റി​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ര​വി​ശാ​സ്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ച​ത്.