Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഫെഡറർ - സിലിച്ച്
Friday, July 14, 2017 10:35 PM IST
Click here for detailed news of all items Print this Page
ല​ണ്ട​ന്‍: നാ​ളെ ന​ട​ക്കു​ന്ന വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ ഫൈ​ന​ലി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്രൊ​യേ​ഷ്യ​യു​ടെ മ​രീ​ന്‍ സി​ലി​ച്ചി​നെ നേ​രി​ടും. സെ​മി ഫൈ​ന​ലി​ല്‍ ഫെ​ഡ​റ​ര്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബെ​ര്‍ഡി​ച്ചി​നെ 7-6 (7-4), 7-6 (7-4), 6-4ന് ത​ക​ര്‍ത്തു. സെ​മി വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടാ​തെ ക​ളി​ച്ച ഫെ​ഡ​റ​ര്‍ ബെ​ര്‍ഡി​ച്ചി​നെ​തി​രേ​യും ഫോം ​തു​ട​ര്‍ന്നു. ര​ണ്ടു ത​വ​ണ ബ്രേ​ക്ക് ചെ​യ്‌​തെ​ഴി​ച്ച് അ​നാ​യാ​സ മ​ത്സ​ര​മാ​യി​രു​ന്നു ഫെ​ഡ​റി​ന്. എ​ട്ടാം വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​മാ​ണ് ഫെ​ഡ​റ​ര്‍ തേ​ടു​ന്ന​ത്.

സി​ലി​ച്ച് വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍. സി​ലി​ച്ചി​ന്‍റെ ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ല്‍ പ്ര​വേ​ശ​ന​മാ​ണ് സെ​മി ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ സാം ​ക്വ​റി​യെ 6-7 (6-8), 6-4, 7-6 (7-3), 7-5ന് ​കീ​ഴ​ട​ക്കി​യാ​ണ് സി​ലി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ​ത്. വിം​ബി​ള്‍ഡ​ണി​ല്‍ പ​തി​നൊ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് ക്രൊ​യേ​ഷ്യ​ന്‍ താ​രം ഫൈ​ന​ലി​ലേ​ക്കു മാ​ര്‍ച്ച് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ഇ​തി​നു മു​മ്പു​ള്ള നേ​ട്ടം. ഏ​ഴാം സീ​ഡ് ക്രൊ​യേ​ഷ്യ​ന്‍ താ​രം 2014ല്‍ ​യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യി​രു​ന്നു.
ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഞാ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ന​ന്നാ​യി ക​ളി​ച്ചു മ​ത്സ​ര​ശേ​ഷം സി​ലി​ച്ച് പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ല്‍ ആ​കെ 25 എ​യ്‌​സു​ക​ളും 70 വി​ന്നേ​ഴ്‌​സു​മാ​ണ് സി​ലി​ച്ച് പാ​യി​ച്ച​ത്. 2001ല്‍ ​ഗോ​ര​ന്‍ ഇ​വാ​നോ​വി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​ണ് ഒ​രു ക്രൊ​യേ​ഷ്യ​ക്കാ​ര​ന്‍ വിം​ബി​ള്‍ഡ​ണി​ന്‍റെ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. ആ​റ​ടി ആ​റി​ഞ്ച് ഉ​യ​ര​ക്കാ​രാ​യ ഇ​രു​വ​രും ആ​ദ്യ സെ​റ്റി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​യി​ല്ല. സി​ലി​ച്ചി​ന്‍റെ പി​ഴ​വി​ലൂ​ടെ ക്വ​റി സെ​ര്‍വ് നേ​ടി​യെ​ടു​ത്ത് ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഗെ​യി​മി​ല്‍ ക്വ​റി​യെ ബ്രേ​ക്ക് ചെ​യ്യാ​ന്‍ കി​ട്ടി​യ അ​വ​സ​രം സി​ലി​ച്ച് ന​ഷ്ട​മാ​ക്കി. ഇ​തോ​ടെ സി​ലി​ച്ചി​ന് സ​മ്മ​ര്‍ദ​വും കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. ക്വ​റി​യു​ടെ സെ​ര്‍വ് ബ്രേ​ക്ക് ചെ​യ്തു​കൊ​ണ്ട് ക്രൊ​യേ​ഷ്യ​ന്‍ താ​രം മു​ന്നി​ലെ​ത്തി. അ​വ​സാ​നം സെ​റ്റും സി​ലി​ച്ചി​നു ല​ഭി​ച്ചു. മൂ​ന്നാം സെ​റ്റി​ല്‍ ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പം ക​ളി​ച്ച​തോ​ടെ സെ​റ്റ് നി​ര്‍ണ​യി​ക്കാ​ന്‍ ടൈ​ബ്രേ​ക്ക​ര്‍ വേ​ണ്ടി​വ​ന്നു. നാ​ലാം സെ​റ്റി​ല്‍ ക്വ​റി മി​ക​ച്ച തു​ട​ക്ക​മി​ട്ടു. എ​ന്നാ​ല്‍ സി​ലി​ച്ച് വേ​ഗം​ത​ന്നെ 4-4ന് ​ഒ​പ്പ​മെ​ത്തി. ഒ​രു ഫോ​ര്‍ഹാ​ന്‍ഡ് വി​ന്ന​ര്‍ പാ​യി​ച്ചു​കൊ​ണ്ട് സി​ലി​ച്ച് സെ​റ്റും മ​ത്സ​ര​വും കൈ​ക്ക​ലാ​ക്കി.


ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്

വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്‌​സ്‌​കി​യും ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്ത്. ഫി​ന്‍ലാ​ന്‍ഡി​ന്‍റെ ഹെ​ന്‍ റി ​കോ​ന്‍റി​നെ​ന്‍ ബ്രി​ട്ട​ന്‍റെ ഹെ​ത​ര്‍ വാ​ട്‌​സ​ണ്‍ സ​ഖ്യ​മാ​ണ് ഇ​ന്തോ-​ക​നേ​ഡി​യ​ന്‍ ജോ​ഡി​യെ കീ​ഴ​ട​ക്കി​യ​ത്. മൂ​ന്നു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ (6-7, 6-4, 7-5) സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ഫി​ന്നി​ഷ്-​ബ്രി​ട്ടീ​ഷ് ജോ​ഡി​യോ​ടു കീ​ഴ​ട​ങ്ങി.

വിം​ബി​ള്‍ഡ​ണ്‍ ജൂ​ണി​യ​ര്‍ ത​ല​ത്തി​ലും ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​ച്ചി​രു​ന്നു.


ആശാനെതിരേ ബ്ലാ​സ്റ്റേ​ഴ​സിന്‍റെ പടപ്പുറപ്പാട്
ടി​ക്ക​റ്റു​ക​ൾ ഇ​ന്നു കൗ​ണ്ട​റു​ക​ളി​ൽ ല​ഭി​ക്കി​ല്ല
ബാ​ഴ്‌​സ, ചെ​ല്‍സി പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ആ​ധി​പ​ത്യം തു​ട​രാ​ന്‍ ഇ​ന്ത്യ
ചെന്നൈയിനു മിന്നും ജയം
ആ​ഷ​സ്: ഇം​ഗ്ല​ണ്ട് ഭേദപ്പെട്ട നിലയിൽ
വു​ഷു അ​സോ​സി​യേ​ഷ​നു​ക​ൾ ത​മ്മി​ൽ​ത്തല്ലി
സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍; സൈന പുറത്ത്
ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു മു​​ത​​ൽ
റയല്‍, ടോട്ടനം പ്രീക്വാര്‍ട്ടറില്‍; ലി​വ​ര്‍പൂ​ള്‍ കാ​ത്തി​രി​ക്ക​ണം
ആഷസ് ഇന്നു മുതല്‍
ചാർജായി ഡൈനാമോസ്
ബ്ലാ​​സ്റ്റേ​​ഴ്സ് ഫു​​ട്ബോ​​ൾ ടീം ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു
കേരളത്തിനു വാട്‌സ്‌മോര്‍ !
പാ​ല​ക്കാ​ടും കൊ​ല്ല​വും ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു
സൈ​ന, സി​ന്ധു, പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ല്‍
യുവേഫ ചാന്പ്യൻസ് ലീഗ്: യു​വ​ന്‍റ​സും ബാ​ഴ്‌​സ​​യും നേ​ര്‍ക്കു​നേ​ര്‍
ടെസ്റ്റ് റാങ്കിംഗ്: കോഹ്‌ലിക്കു മുന്നേറ്റം
കേരളം വീണതോ, എതിരാളികള്‍ വളര്‍ന്നതോ‍?
പാ​ലാ ന​ഗ​ര​സ​ഭാ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം വാ​ട​ക കുറച്ചു
സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോൾ തു​ട​ങ്ങി
സ്പോ​ർ​സ് കൗ​ണ്‍​സി​ൽ x വോ​ളി​ബോ​ൾ അ​സോ​സിയേ​ഷ​ൻ ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്
ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പ​രി​ക്ക്
കേരളത്തിനു ഹാഫ് സെഞ്ചുറി
ബാ​റ്റു​മാ​യി സ​ഞ്ജു​വും പന്തു​മാ​യി സി​ജോ​മോ​നും
കേ​ര​ള​ത്തെ പി​ന്ത​ള്ളി ഹ​രി​യാ​ന​യ്ക്ക് ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് കി​രീ​ടം
കോൽക്കത്തയിൽ ആവേശ സമനില; കോഹ്‌ലിക്ക് അന്പതാം സെഞ്ചുറി
യാ​ന നൊ​വോ​ട്‌​ന (49) അ​ന്ത​രി​ച്ചു
ചാന്പ്യൻസ് ലീഗിൽ ഇന്നു സൂപ്പർ പോരാട്ടങ്ങൾ
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും പു​ഷ്പ​ഗി​രി​യും ചാ​മ്പ്യ​ന്‍മാ​ര്‍
സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് തു​ട​ങ്ങി
ഗിയർമാറ്റി കേരളം ; ശ്രീ​ശ​ങ്ക​റി​നു റി​ക്കാ​ർ​ഡ്
ചെന്നൈയിൽ ഗോളടി മേളം
ബംഗളൂരു ജയത്തോടെ തുടങ്ങി
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
വി​ജ​യ​ത്തി​ലേക്കുള്ളത് ഒ​രു ദി​ന​വും ഒ​ൻ​പ​തു വിക്ക​റ്റും
പ്രീമിയർ ലീഗിൽ വന്പൻമാർ
ചാടിക്കേറി കേരളം
ഗോളില്ലാക്കളി വീണ്ടും
കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സുവർണവഴിയിൽ വീണ്ടും സുശീൽ കുമാർ
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
ര​ഞ്ജി: കേ​ര​ളം ലീ​ഡ് വ​ഴ​ങ്ങി
തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
LATEST NEWS
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.