കോ​ച്ച് ശാ​സ്ത്രി​ ത​ന്നെ; മറ്റുള്ളവരുടെ കാര്യം പിന്നീട്
Saturday, July 15, 2017 12:19 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ര​വി ശാ​സ്ത്രി​യെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ബി​സി​സി​ഐ​യു​ടെ തീ​രു​മാ​ന​ത്തി​ന് മേ​ല്‍നോ​ട്ട സ​മി​തി​യു​ടെ അം​ഗീ​കാ​രം. മേ​ല്‍നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി​നോ​ദ് റാ​യി, സ​മി​തി അം​ഗം ഡയാന എ​ഡു​ല്‍ജി, ബി​സി​സി​ഐ സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​റി, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ശാ​സ്ത്രി​യു​ടെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍കി​യ​ത്.

ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​രാ​യി സ​ഹീ​ര്‍ഖാ​നെ​യും രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. അ​വ​ശ്യ​മു​ള്ള സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി പു​തി​യൊ​രു ക​മ്മ​ിറ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഹെ​ഡ്‌​കോ​ച്ച് ര​വി​ശാ​സ്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം ക​മ്മ​ിറ്റി അം​ഗ​ങ്ങ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും വി​നോ​ദ് റാ​യി അ​റി​യി​ച്ചു.​


കോ​ച്ചി​ന്‍റെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫു​മാ​രു​ടെ നി​യ​മ​ന​വും തീ​രു​മാ​നി​ക്കു​ന്ന​തി​ന് നാ​ലം​ഗ ക​മ്മ​റ്റി​യെ​യാ​ണ് മേ​ല്‍നോ​ട്ട സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ബോ​ര്‍ഡ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി​കെ ഖ​ന്ന, സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​റി, എ​ഡ​ല്‍ജി, ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി എ​ന്നി​വ​രാ​ണ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ള്‍. ര​വി​ശാ​സ്ത്രി​ക്കൊ​പ്പം സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫാ​രാ​യി സ​ഹീ​ര്‍ഖാ​നെ​യും രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും നി​ര്‍ദേ​ശി​ച്ച സ​ച്ചി​ന്‍ , ഗാം​ഗു​ലി, ല​ക്ഷ​്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ദേ​ശ​ക സ​മി​തി​ക്കെ​തി​രേ കോ​ച്ച് ര​വി​ശാ​സ്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് ദ്രാ​വി​ഡി​നെ​യും സ​ഹീ​ര്‍ഖാ​നെ​യും നി​ര്‍ദേ​ശി​ച്ച​തെ​ന്നും അ​റി​യി​ച്ച് ഉ​പ​ദേ​ശ​ക സ​മി​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.