സ്പാ​നി​ഷ് മ​സാ​ല
Saturday, July 15, 2017 12:19 PM IST
ല​ണ്ട​ന്‍: സ്പാ​നി​ഷ് താ​രം ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ​യ്ക്ക് വിം​ബി​ള്‍ഡ​ണ്‍ വ​നി​താ കി​രീ​ടം. അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ന്‍ താ​രം വീ​ന​സ് വി​ല്യം​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ഗു​രു​സ കി​രീ​ടം ചൂ​ടി​യ​ത്. സ്‌​കോ​ര്‍: 7-5, 6-0. ആ​ദ്യ സെ​റ്റി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തി​യ വീ​ന​സ് ര​ണ്ടാം സെ​റ്റി​ല്‍ ഒ​രു ഗെ​യിം​പോ​ലും നേ​ടാ​തെ​യാ​ണ് തോ​ല്‍വി വ​ഴ​ങ്ങി​യ​ത്.

വിം​ബി​ള്‍ഡ​ണ്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മെ​ന്ന റി​ക്കാ​ര്‍ഡാ​ണ് വീ​ന​സി​ന് ഇ​തോ​ടെ ന​ഷ്ട​മാ​യ​ത്. മു​ഗു​രു​സ​യു​ടെ ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​വും ര​ണ്ടാം ഗ്രാ​ന്‍സ്്‌​ലാം കി​രീ​ട​വു​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഫ്ര​ഞ്ച് ഓ​പ്പ​ണി​ലാ​ണ് മു​ഗു​രു​സ ആ​ദ്യ​മാ​യി ഗ്രാ​ന്‍ സ്്‌​ലാം കി​രീ​ടം ചൂ​ടു​ന്ന​ത്. അ​ന്ന് എ​തി​ര്‍കോ​ര്‍ട്ടി​ല്‍ സെ​റീ​ന ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് സെ​റീ​ന​യു​ടെ സ​ഹോ​ദ​രി വീ​ന​സാ​യി. വീ​ന​സി​ന്‍റെ മാ​താ​വ് നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് വീ​ന​സി​ന്‍റെ പ​രാ​ജ​യം വീ​ക്ഷി​ച്ച​ത്. 2015 ഫൈ​ന​ലി​ല്‍ സെ​റീ​ന​യോ​ട് മു​ഗു​രു​സ ഇ​വി​ടെ തോ​റ്റി​രു​ന്നു.


ഫെ​ഡ​റ​ര്‍ - സി​ലി​ച്ച് ഫൈ​ന​ല്‍ ഇ​ന്ന്

ല​ണ്ട​ന്‍: ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ താ​ര​മെ​ന്ന ബ​ഹു​മ​തി സ്വി​സ് ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്ക് ഒ​രു ജ​യ​മ​ക​ലെ. 11-ാം ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന ഫെ​ഡ​റ​ര്‍ ഇ​ന്നു മാ​രി​ന്‍ സി​ലി​ച്ചി​നെ​തി​രേ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ അ​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ട്ടാം വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​മാ​കും. അ​മേ​രി​ക്ക​ന്‍ ഇ​തി​ഹാ​സം പീ​റ്റ് സാം​പ്ര​സി​ന്‍റെ ഏ​ഴു വിം​ബി​ള്‍ഡ​ണ്‍ എ​ന്ന റി​ക്കാ​ര്‍ഡാ​ണ് ഫെ​ഡെ​ക്‌​സ് മറികടക്കു​ക. ഇ​രു​വ​രും ഏ​ഴു ത​വ​ണ വീ​തം ഇ​വി​ടെ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 19-ാം നൂ​റ്റാ​ണ്ടി​ല്‍ വി​ല്യം റെ​ന്‍ഷോ എ​ട്ടു ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യി​ട്ടു​ണ്ട്.


ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബെ​ര്‍ഡി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു ത​ക​ര്‍ത്താ​ണ് ഫെ​ഡ​റ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. സാം ​ക്വെ​റി​യെ സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ന്‍ സി​ലി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ​ത്. 2012ലാ​ണ് ഫെ​ഡ​റ​ര്‍ അ​വ​സാ​ന​മാ​യി വിം​ബി​ള്‍ഡ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 2003ല്‍ ​ക​രി​യ​റി​ലെ ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ ഫെ​ഡെ​ക്‌​സ് 18 ഗ്രാ​ന്‍സ്്‌​ലാം കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.

ഏ​തെ​ങ്കി​ലും ഒ​രു ഗ്രാ​ന്‍സ്്‌​ലാ​മി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ഫൈ​ന​ലി​ലെ​ത്തു​ന്ന താ​ര​വും ഫെ​ഡ​ക്‌​സ് ത​ന്നെ. 10 ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ റാ​ഫേ​ല്‍ ന​ദാ​ലി​നെ​യാ​ണ് 11 ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ ഫൈനലിലെത്തി യ ഫെ​ഡ​റ​ര്‍ പി​ന്ത​ള്ളി​യ​ത്. 92 സിം​ഗി​ള്‍സ് കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ ഫെ​ഡ​റ​ര്‍ക്കു മു​ന്നി​ലു​ള്ള​ത് ര​ണ്ടു പേ​ര്‍ മാ​ത്രം. ജി​മ്മി കോ​ണേ​ഴ്‌​സും (103) ഇ​വാ​ന്‍ ലെ​ന്‍ഡ​ലും (94). ഇ​ന്നു കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം ചെ​ന്ന ക​ളി​ക്കാ​ര​നെ​ന്ന അ​പൂ​ര്‍വ നേ​ട്ടം 36കാ​ര​നാ​യ ഫെ​ഡ​റ​റെ തേ​ടി​യെ​ത്തും. ഫൈ​ന​ലി​ലെ​ത്തി​യ പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി 39കാ​ര​നാ​യ കെ​ന്‍ റോ​സ് വെ​ലി​ന്‍റെ (1974ല്‍ ​)പേ​രി​ലാ​ണ്. 29-ാം ഗ്രാ​ന്‍സ്്‌​ലാം ഫൈ​ന​ലി​നി​റ​ങ്ങു​ന്ന ഫെ​ഡ​റ​ര്‍, വ​ര്‍ഷാ​ദ്യം ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍നി​ന്നു പി​ന്മാ​റി​യ ഫെ​ഡ​റ​ര്‍ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ല്‍ വ​രെ​യെ​ത്തി​യ​ത്.

മ​രീ​ന്‍ സി​ലി​ച്ചി​ന്‍റെ ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലാ​ണി​ത്. ഇ​രു​വ​രും ത​മ്മി​ല്‍ ഏ​ഴ് എ​ടി​പി പോ​രാ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​ല്‍ ഒ​ന്നി​ല്‍ മാ​ത്ര​മാ​ണ് സി​ലി​ച്ചി​നു ജ​യി​ക്കാ​നാ​യ​ത്.