Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
വനിതാ ലോകകപ്പിൽ ഇന്ത്യ സെമിയിൽ
Sunday, July 16, 2017 12:49 AM IST
Click here for detailed news of all items Print this Page
ഡെ​ര്‍ബി: മി​താ​ലി മു​ന്നി​ൽ​നി​ന്നു ന​യി​ച്ചു, ഇ​ന്ത്യ സെ​മി​യി​ൽ. വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ നി​ര്‍ണാ​യ​ക ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ 186 റ​ണ്‍സി​ന് ക​ശ​ക്കി​യെ​റി​ഞ്ഞ് ഇ​ന്ത്യ സെ​മി​യി​ല്‍ ക​ട​ന്നു. ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ 266 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന പെ​ണ്‍കി​വി​ക​ളെ 75 റ​ണ്‍സി​ന് ചു​രു​ട്ടി​ക്കെ​ട്ടി​യാ​ണ് ഇ​ന്ത്യ​യു​ടെ സെ​മി​പ്ര​വേ​ശം. 25.3 ഓ​വ​റി​ല്‍ ന്യൂ​സി​ല​ന്‍ഡി​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

രാ​ജേ​ശ്വ​രി ഗെ​യ്ക്‌വാ​ദി​ന്‍റെ കു​ത്തി​ത്തി​രി​ഞ്ഞ പ​ന്തു​കൾ‍ ​ കി​വി​ക​ളുടെ അഞ്ചു വിക്കറ്റുകൾ പിഴുതു. 15 റ​ൺ​സ് വഴങ്ങിയാണ് രാ​ജേ​ശ്വ​രിയുടെ അഞ്ചു വിക്കറ്റ്നേട്ടം.
ന്യൂ​സി​ല​ന്‍ഡി​ന്‍റെ ആ​മി സാ​റ്റ​ര്‍ത്‌​വെ​യ്റ്റ് (26) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് ന​ട​ത്തി​യ​ത്. ആ​മി​യെ​ക്കൂ​ടാ​തെ കെ​റ്റി മാ​ര്‍ട്ടി​നും (12), അ​മേ​ലി​യ കെ​റി​നും (12) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​നാ​യ​ത്. ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ര്‍ക്കൊ​പ്പം ഇ​ന്ത്യ സെ​മി​യി​ല്‍ സ്ഥാ​നം​പി​ടി​ച്ചു. മി​താ​ലി​യും കൂ​ട്ടു​കാ​രും ബാ​റ്റ് ആ​ഞ്ഞു ചു​ഴ​റ്റി​യ​പ്പോ​ള്‍ ന്യൂ​സി​ല​ന്‍ഡി​നു മു​മ്പി​ല്‍ ഉ​യ​ര്‍ന്ന​ത് വ​ന്‍മ​തി​ല്‍. ഗ്രൗ​ണ്ടി​ല്‍ തീ​പ​ട​ര്‍ത്തി​യ ഇ​ന്നിം​ഗ്‌​സി​ല്‍ പി​റ​ന്നു വീ​ണ​ത് ഉ​ജ്വ​ല​മാ​യ സെ​ഞ്ചു​റി​യും ര​ണ്ട് അ​ര്‍ധ​സെ​ഞ്ചു​ക​ളു​മ​ട​ക്കം 265 റ​ണ്‍സ്. ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ല്‍ മി​താ​ലി രാ​ജ് ന​ട​ത്തി​യ പ്ര​ക​ട​നം നാ​യി​കാ പ​ദ​വി​ക്കൊ​ത്ത​താ​യി.


ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗിനിറങ്ങിയ ഇ​ന്ത്യ​ക്ക് ആ​ദ്യ ഓ​വ​റു​ക​ള്‍ അ​ത്ര ആ​ശാ​വ​ഹ​മാ​യി​രു​ന്നി​ല്ല. എ​ട്ട് ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 21 റ​ണ്‍സ് എ​ന്ന അ​വ​സ്ഥ​യി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ ഉ​യി​ര്‍ത്തെ​ഴു​ന്നേ​റ്റ​ത്. മി​താ​ലി​യും(109) ഹ​ര്‍മ​ന്‍പ്രീ​തും(60) ചേ​ര്‍ന്ന കൂ​ട്ടു കെ​ട്ടി​ല്‍ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ലേ​ക്കു​യ​ര്‍ന്നു. മൂ​ന്നാം​വി​ക്ക​റ്റ് ഹ​ര്‍മ​ന്‍ പ്രീ​തി​നെ മ​ട​ക്കി​യ​യ​ച്ച​പ്പോ​ള്‍ വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി വ​ന്ന് റ​ണ്ണൊ​ഴു​ക്ക് വ​ർ​ധി​പ്പി​ച്ചു. 45 ബോ​ളി​ല്‍ 70 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി​യ വേ​ദ ഇ​ന്ത്യ​യെ 260ല്‍ ​എ​ത്തി​ച്ചു.

വ​മ്പ​ന്‍ ഷോ​ട്ടു​ക​ള്‍ കൊ​ണ്ട് വേ​ദ കാ​ണി​ക​ളെ ത്ര​സി​പ്പി​ച്ചു. ഏ​ഴു ഫോ​റു​ക​ളും ര​ണ്ടു സി​ക്‌​സ​റു​ക​ളും അ​ട​ക്ക​മാ​ണ് വേ​ദ ഇ​ന്ത്യ​ന്‍ സ്‌​കോ​റി​നോ​ട് 70 റ​ണ്‍സ് ചേ​ര്‍ത്ത​ത്.

മി​താ​ലി​ക്ക് ആ​റാം സെ​ഞ്ച‌ു​റി​യാ​ണി​ത്.123 ബോ​ളി​ല്‍ നി​ന്ന് 11 ഫോ​റു​ക​ള​ട​ക്ക​മാ​ണ് മി​താ​ലി ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്‌​ട്രേ​ലി​യ​യു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍, ഏ​ക​ദി​ന​ത്തി​ല്‍ 6000 റ​ണ്‍സ് പൂ​ര്‍ത്തി​യാ​ക്കു​ന്ന ആ​ദ്യ ബാ​റ്റ്‌​സ് വു​മ​ണ്‍ എ​ന്ന നേ​ട്ടം മി​താ​ലി കൈ​വ​രി​ച്ചി​രു​ന്നു.

ആ​ദ്യ ഓ​വ​റു​ക​ളി​ല്‍ ത​ന്നെ ക്രീ​സി​ലെ​ത്തി അ​വ​സാ​ന ഓ​വ​റു​ക​ള്‍വ​രെ ഒ​ര​റ്റ​ത്തു നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യി​ക​യു​ടെ മി​ക​വാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്‌​കോ​ര്‍ ന​ല്‍കി​യ​ത്.


മഴപ്പേടിയില്‍ ഈഡന്‍
ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്
ഇന്ത്യക്കു ജയം
അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
പി.​യു. ചി​ത്രയുടെ ഹ​ർ​ജി​: തു​ട​ർന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു
ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വടംവലി പരിഗണനയിൽ
ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ബാസ്കറ്റ്
ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ പി.​യു. ചി​ത്ര​യ്ക്കു സ്വ​ര്‍ണം
സി.കെ. വി​നീ​ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
സൗത്ത് സോൺ ജൂണിയർ അത്‌ലറ്റിക്സ് : കേ​ര​ളം ചാന്പ്യൻ
ക​​ട​​മു​​റി​​ക​​ൾ 25നു​ മു​​ന്പ് ഒ​​ഴി​​യ​​ണം: ഹൈ​​ക്കോ​​ട​​തി
ബ്രസീൽ ടീം 26ന് ​ ഇ​ന്ത്യ​യി​ലെ​ത്തും
ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു
രഞ്ജി ടീമായി: സച്ചിന്‍ ബേബി നയിക്കും
ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ് 22 മു​​ത​​ൽ
സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ്: കിരീടത്തിനായി അയൽപോര്
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം
റയൽ വിജയവ‍ഴിയിൽ
ജയം തുടർന്ന് പിഎസ്ജി
ഓ​​പ്പ​​റേ​​ഷ​​ൻ ഒ​​ളി​​ന്പ്യ: പ​​രി​​ശീ​​ല​​ന ക്യാ​​ന്പു​​ക​​ൾ​ ജ​​നു​​വ​​രി​​യി​​ൽ: ടി.​​പി. ദാ​​സ​​ൻ
ക​ട​യു​ട​മ​ക​ളു​ടെ ഹ​​ർ​​ജി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി
സി​​ന്ധു​​വി​​ൽ​​നി​​ന്നു മി​​ക​​ച്ച വി​​ജ​​യ​​ങ്ങ​​​ളു​​ണ്ടാ​​വും: ഗോ​​പിച​​ന്ദ്
റൂണിക്ക് രണ്ടു വർഷത്തേക്ക് ഡ്രൈവിംഗ് വിലക്ക്
ശ്രീ​​ശാ​​ന്തി​​ന്‍റെ വി​​ല​​ക്ക് റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​തി​രേ ബി​​സി​​സി​​ഐ അ​പ്പീ​ൽ ന​ൽ​കി
ഡേവിസ് കപ്പ്: ഇന്ത്യ തോറ്റു
സിയൂളിൽ സി​ന്ധൂ​ര​ക്കു​റി
ഹൃദ്യം പാണ്ഡ്യ
ഡേവിസ്കപ്പിൽ ഇന്ത്യ പിന്നിൽ
ധോണിക്ക് അർധ സെഞ്ചുറിയിൽ സെഞ്ചുറി
സൗ​ത്ത് സോ​ണ്‍ അ​ത്‌ല​റ്റി​ക്സി​ന് ഇ​ന്നു തു​ട​ക്കം
ടോപ്പിൽ 107 അത്‌ലറ്റുകൾ കൂടി
സ്റ്റേ​ഡി​യ​ങ്ങൾ ഇ​ന്നു കൈ​മാ​റി​ല്ല
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെല്‍സി-ആഴ്‌സണല്‍ സമനില
അഭിഷേക് ചാന്പ്യൻ
സ​നേ​വ്-​രൂ​പേ​ഷ് സ​ഖ്യ​ത്തി​നു കി​രീ​ടം
കൊ​റി​യ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍ സി​ന്ധു ഫൈ​ന​ലി​ല്‍
ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
സച്ചിനല്ല ആവേശം, മിതാലിയാണ്: മന്ദാന
സ്റ്റേ​​ഡി​​യ​​ത്തി​​ലെ ക​​ട​​മു​​റി​​ക​​ൾ​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​രം ന​​ൽ​​കു​​ന്ന​​ത് പ​​രി​​ഗ​​ണി​​ക്കും
‘വൺ മില്യൺ ഗോൾ’ 27ന്
ഡേവിസ് കപ്പിൽ 1-1
സിറ്റിക്കു കൂറ്റന്‍ ജയം
പൗ​ളീ​ഞ്ഞോ കാ​ത്തു, ബാ​ഴ്‌​സ​യ്ക്കു ജ​യം
ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ ഫൈ​ന​ലി​ൽ
LATEST NEWS
ട്രംപിനെതിരേ മറുപടിയുമായി ഇറാൻ പ്രസിഡന്‍റ്
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്
നയതന്ത്രബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും അഫ്ഗാനും
ജപ്പാനിൽ വൻ ഭൂചലനം
പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.