ബാസ്കറ്റ് കോർട്ടിൽ ഓർമകളുടെ ഇരന്പം
Sunday, July 16, 2017 10:59 AM IST
കൊ​ച്ചി: സൗ​ഹൃ​ദ​ത്തി​ന്‍റെ കൂ​ട​യി​ലേ​ക്ക് ഓ​ര്‍മ​ക​ളു​ടെ പ​ന്തെ​റി​യാ​ന്‍ അ​വ​ര്‍ വീ​ണ്ടും ഒ​ത്തു ചേ​ര്‍ന്നു. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മു​ന്‍ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​ന്‍മാ​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും അ​പൂ​ര്‍വ്വ​സം​ഗ​മ​ത്തി​ന് ഇ​ന്ന​ലെ ക​ട​വ​ന്ത്ര​യി​ലെ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യം വേ​ദി​യാ​യി. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ഒ​ട്ടേ​റെ താ​ര​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നു.

മു​പ്പ​ത്തി​ര​ണ്ടു വ​ര്‍ഷം മു​മ്പ് മോ​സ്‌​കോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​വ് കൂ​ടി​യാ​യ അ​ജ്മീ​ര്‍ സിം​ഗി​ന്‍റെ സാ​ന്നി​ധ്യം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.​ബാ​സ്‌​ക​റ്റ് ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി​രു​ന്ന പി. ​എ​ന്‍. ശ​ങ്ക​ര​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​ണ്‍പ​ത്തി ര​ണ്ടു വ​യ​സി​ന്‍റെ ചെ​റു​പ്പ​വു​മാ​യാ​ണ് എ​ത്തി​യ​ത്. ബാ​സ്‌​ക്ക​റ്റ്‌​ബോ​ളി​നെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ര​ങ്ങ​ളു​ടെ പു​നഃ​സം​ഗ​മം.

ഇ​തി​ന്‍റെ​ഭാ​ഗ​മാ​യി ന​ട​ന്ന വെ​റ്റ​റ​ന്‍ മാ​ച്ചി​ല്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍മാ​രാ​യ ഉ​ന്‍വി​ന്‍ ജെ ​ആ​ന്‍റ​ണി, സി. ​വി. സ​ണ്ണി, ലീ​ലാ​മ്മ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, ജീ​നാ സ​ക്ക​റി​യ,മോ​ളി മാ​ത്യു,ഷീ​ബാ​മ്മ അ​ഗ​സ്റ്റി​യ​ന്‍,ജോ​ഷി​യ​മ്മ ജോ​ര്‍ജ്, വി.​വി ഹ​രി​ലാ​ല്‍, റെ​ന്നി ഹ​രി​ലാ​ല്‍,സ​ക്ക​റി​യ തോ​മ​സ് തു​ട​ങ്ങി​യ​വ​രും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


55ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ല്‍ റൗ​ണ്ട് റോ​ബി​ന്‍ മാ​ച്ച് സ്‌​കൂ​ട്ട്‌​സ വി​ജ​യി​ച്ചു.അൻപത്തിയഞ്ച് വയസിനു താ​ഴെ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ചോ​യ്‌​സ് ചീ​റ്റാ​സ്, 45ന് ​താ​ഴെ​യു​ള്ള വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ ഗ്ലോ​ബ​ല്‍ ഗാ​ര്‍മെ​ന്‍റ്‌​സ് എ​ന്നീ ടീ​മു​ക​ളും വി​ജ​യി​ച്ചു. 55​വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ ഫ്രീ ​ത്രോ മ​ത്സ​ര​ത്തി​ല്‍ സെ​ബി വി. ​ബാ​സ്റ്റി​ന്‍, കു​ര്യ​ക്കു​ട്ടി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. 55​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍. എം. ​ജി. ​പ്ര​സാ​ദ് ഒ​ന്നും തോ​മ​സ് വ​ർഗീ​സ് ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.​വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ദീ​പാ രാ​ജേ​ഷ്, ബി​ന്നു ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.