അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌ല​റ്റി​ക് ചാന്പ്യ​ന്‍ഷി​പ്പ് : കേരളം മുന്നിൽ
Sunday, July 16, 2017 10:59 AM IST
ഗുണ്ടൂർ: 57-ാമ​ത് അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌ല​റ്റി​ക് ചാന്പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ പി​ന്നി​ലോ​ടി​യ കേരളം രണ്ടാം ദിനം മുന്നിലെത്തി. 60 പോ​യി​ന്‍റു​ള്ള കേരളം 49 പോയിന്‍റുള്ള ഹരിയാനയെ രണ്ടാം സ്ഥാനത്താക്കി. മൂ​ന്നു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യു​മാ​ണ് ജം​പി​ംഗ് പി​റ്റി​ലും ട്രാ​ക്കി​ലും നി​ന്നു​മാ​യി കേ​ര​ളം ഇ​ന്ന​ലെ നേ​ടി​യ​ത്. ഇതോടെ നി​ല​വി​ലെ ചാന്പ്യന്മാ​രാ​യ കേ​ര​ള​ത്തി​ന്‍റെ മെഡൽവേട്ട എട്ടായി.

ജംപിംഗ് പിറ്റിൽ പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ കേരളം ഇന്നലെ ര​ണ്ട് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യു​ം സ്വന്തമാക്കി. വൈ. ​മു​ഹ​മ്മ​ദ് അ​നീ​സും വി. ​നീ​ന​യു​മാ​ണ് സ്വ​ര്‍ണം സ​മ്മാ​നി​ച്ച​ത്. പി.​വി. സു​ഹൈ​ല്‍ കേ​ര​ള​ത്തി​നാ​യി വെ​ള്ളി​യും നേ​ടി. 7.60 മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​നീ​സി​ന്‍റെ സു​വ​ര്‍ണ നേ​ട്ടം. ഒ​ളിന്പ്യ​ന്‍ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് അ​നീ​സ്. 7.55 മീ​റ്റ​റാണ് പി.​വി. സു​ഹൈ​ല്‍ ചാടിയത്്. ക​ര്‍ണാ​ട​ക​യു​ടെ സി​ദ്ധാ​ന്ത് നാ​യ​ക് 7.41 മീ​റ്റ​ര്‍ ചാ​ടി വെ​ങ്ക​ലം നേ​ടി.

ല​ണ്ട​നി​ലേ​ക്കു​ള്ള ചാ​ട്ടം ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ന് സ്വ​ര്‍ണം സ​മ്മാ​നി​ച്ചാ​ണ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ വി. ​നീ​ന ചാട്ടം നിർത്തിയത്. ദൂം- 6.20 മീറ്റർ . ഏ​ഷ്യ​ന്‍ അ​ത്‌ലറ്റി​ക് ചാന്പ്യന്‍ഷി​പ്പി​ല്‍ വെള്ളി യാണ് നീനയ്ക്കു ലഭിച്ചത്. 6.54 മീ​റ്റ​റാ​ണ് ക​ലിം​ഗ​യി​ല്‍ നീ​ന ചാ​ടി​യ​ത്. 6.75 മീ​റ്റ​ര്‍ ദൂ​ര​മാ​യി​രു​ന്നു ലോ​ക ചാന്പ്യന്‍ഷി​പ്പ് യോ​ഗ്യ​താ മാ​ര്‍ക്ക്.

പു​രു​ഷ​ന്‍മാ​രു​ടെ 800 മീ​റ്റ​റി​ല്‍ ഏ​ഷ്യ​ന്‍ ചാന്പ്യ​ന്‍ഷി​പ്പി​ലെ വെ​ങ്ക​ല ജേ​താ​വ് ജി​ന്‍സൺ‍ ജോ​ണ്‍സ​ണ്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍ണം സ​മ്മാ​നി​ച്ചു. പൊ​ന്നുനേ​ടി​യി​ട്ടും ലോ​ക ചാന്പ്യ​ന്‍ഷി​പ്പ് ബെർത്ത് ജിൻസണു ലഭിച്ചില്ല. 1:47.38 എന്ന സമയത്താണ് ജിൻസൺ ഓട്ടം പൂർത്തിയാക്കിയത്. യോ​ഗ്യ​താ മാ​ര്‍ക്കാ​യ 1:45.90 കീ​ഴ​ട​ക്കാ​ന്‍ ജി​ൻ‍സ​ണാ​യി​ല്ല. ഹ​രി​യാ​ന​യു​ടെ മ​ഞ്ജി​ത് സിാംഗിനാണ് ‍ വെ​ള്ളി കേ​ര​ള​ത്തി​നാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ മ​റ്റൊ​രു താ​രം എ.​എ​സ് ഇ​ര്‍ഷാ​ദി​ന് ഏ​ഴാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​നേ ക​ഴി​ഞ്ഞു​ള്ളു.


വ​നി​ത​ക​ളി​ല്‍ പി.​ടി. ഉ​ഷ​യു​ടെ ശി​ഷ്യ അ​ബി​ത മേ​രി മാ​നു​വ​ലാ​ണ് വെ​ള്ളി നേ​ടി​യ​ത്. സ്വ​ര്‍ണം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ ഉ​ഷ സ്‌​കൂ​ള്‍ ഓ​ഫ് അ​ത്‌ലറ്റി​ക്സി​ലെ താ​രം പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ലി​ലി ദാ​സി​നോ​ട് പൊ​രു​തി കീ​ഴ​ട​ങ്ങുകയായിരുന്നു. സമയം 2.:06.19. പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ത​ന്നെ സി​പ്ര സ​ര്‍ക്കാ​ര്‍ വെ​ങ്ക​ലം നേ​ടി. പു​രു​ഷ​ന്‍മാ​രു​ടെ 20 കി​ലോ മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ണ്ടാം ദി​ന​ത്തി​ല്‍ ട്രാ​ക്കു​ണ​ര്‍ന്ന​ത്. കെ.​ടി. ഇ​ര്‍ഫാ​ന്‍ വി​ട്ടു നി​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ജ​ഴ്സി​യി​ല്‍ ന​ട​ക്കാ​ന്‍ മ​ല​യാ​ളി താ​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ഹ​രി​യാ​ന​യു​ടെ സ​ന്ദീ​പ് കു​മാ​ര്‍ സ്വ​ര്‍ണ​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി.
200 മീ​റ്റ​റി​ന്‍റെ ട്രാ​ക്കി​ല്‍ പെ​ന്നി​ല്‍ തി​ള​ങ്ങി ഒ​ഡീഷ. വ​നി​ത​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ ഒ​ഡീഷ​യു​ടെ ശ്ര​ബാ​നി ന​ന്ദ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അ​മിയ കു​മാ​ര്‍ മ​ല്ലി​ക്കു​മാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. 24.18 സെ​ക്ക​ൻഡിലാ​യി​രു​ന്നു ശ്ര​ബാ​നി ന​ന്ദ​യു​ടെ സ്വ​ര്‍ണക്കുതി​പ്പ്. അ​മി​യ​കു​മാ​ര്‍ മ​ല്ലി​ക് 21.65 സെ​ക്ക​ൻഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ണി​പ്പൂ​രി​ന്‍റെ വി​പി​ന്‍കു​മാ​ര്‍ (21.85) വെ​ള്ളി​യും ഹ​രി​യാ​ന​യു​ടെ പ്ര​വീ​ണ്‍ (22.01) വെ​ങ്ക​ല​വും നേ​ടി.

പു​രു​ഷ​ന്‍മാ​രു​ടെ ഷോ​ട്പു​ട്ടി​ല്‍ മൂ​ന്നു മെ​ഡ​ലു​ക​ളും പ​ഞ്ചാ​ബി താ​ര​ങ്ങ​ള്‍ ‍ വാ​രി​യെ​ടു​ത്തു. 19.46 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ഷോ​ട്ട് പാ​യി​ച്ചാ​ണ് തേ​ജീ​ന്ദ​ര്‍ സി​ംഗ് തൂ​ര്‍ പ​ഞ്ചാ​ബി​നാ​യി സ്വ​ര്‍ണം എ​റി​ഞ്ഞി​ട്ട​ത്. ജ​സ്ദീ​പ് സി​ംഗ് ധി​ല്ല​ന്‍ (18.48) വെ​ള്ളി​യും ന​വ്തേ​ജ്ദീ​പ് സി​ംഗ് (17.61) വെ​ങ്ക​ല​വും പ​ഞ്ചാ​ബി​നാ​യി എ​റി​ഞ്ഞു നേ​ടി. പു​രു​ഷ​ന്‍മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ലും പ​ഞ്ചാ​ബി താ​ര​ങ്ങ​ളു​ടെ മെ​ഡ​ല്‍ കൊ​യ്ത്തായിരുന്നു. 81.84 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ജാവലിൻ പാ​യി​ച്ച ദേ​വീ​ന്ദ​ര്‍ സി​ംഗ് കാ​ംഗ് മീ​റ്റ് റിക്കാ​ര്‍ഡോ​ടെ പ​ഞ്ചാ​ബി​ന് സ്വ​ര്‍ണം സ​മ്മാ​നി​ച്ചു. 2000 ല്‍ ​ചെ​ന്നൈ​യി​ല്‍ ജ​ഗ​ദീ​ഷ് ബി​ഷ്നോ​യ് സ്ഥാ​പി​ച്ച 79.67 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പ​തി​നേ​ഴ് വ​ര്‍ഷ​ത്തി​ന് ശേ​ഷം ദേ​വീ​ന്ദ​ര്‍ മ​റി​ക​ട​ന്ന​ത്.