റോജർ ഫെഡറർക്ക് എട്ടാം വിംബിൾഡൺ കിരീടം
Sunday, July 16, 2017 10:59 AM IST
ല​ണ്ട​ന്‍: വി​ശേ​ഷ​ണ വാ​ക്കു​ക​ള്‍ക്ക​തീ​ത​നാ​യി ഫെ​ഡ​ക്‌​സ്. ലോ​ക​ത്തി​ലെ ഓ​രോ കാ​യി​ക പ്രേ​മി​യെ​യും വി​സ്മ​യി​പ്പി​ച്ച് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ ഇ​തി​ഹാ​സ ന​ക്ഷ​ത്രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍. വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​ത്തി​ന്‍റെ തി​ള​ങ്ങു​ന്ന പ്ര​ത​ല​ത്തി​ല്‍ ​താ​ര​ത്തി​ന്‍റെ എ​ട്ടാം മു​ത്തം. ഒ​പ്പം 19-ാം ഗ്രാ​ന്‍സ്്‌​ലാം കി​രീ​ട​വും, റോ​ജ​ര്‍ എ​ണ്ണു​ക​യാ​ണ്..!

ഓ​ള്‍ ഇം​ഗ്ല​ണ്ട് ക്ല​ബ്ബി​ന്‍റെ അ​ഴ​കാ​ര്‍ന്ന പ​ച്ച​പ്പു​ല്‍ത്ത​കി​ടി​യി​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ന്‍ സി​ലി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ടെ​ന്നീ​സി​ന്‍റെ ക്ലാ​സി​ക് മു​ഖ​മാ​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഫെ​ഡ​റ​ര്‍ കേ​വ​ലം ഒ​രു മ​ണി​ക്കൂ​ര്‍ 41 മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ലാ​ണ് സി​ലി​ച്ചി​നെ ക​ശ​ക്കി​യെ​റി​ഞ്ഞ​ത്. സ്‌​കോ​ര്‍ 6-3, 6-1, 6-4.

2012നു ​ശേ​ഷം ഇ​താ​ദ്യ​മാ​യി ഫെ​ഡ​ക്‌​സ് വിം​ബി​ള്‍ഡ​ണി​ല്‍ മു​ത്ത​മി​ട്ടു. ഓ​പ്പ​ണ്‍ എ​റ​യു​ടെ ച​രി​ത്ര​ത്തി​ല്‍ വിം​ബി​ള്‍ഡ​ണ്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​ര​മാ​ണ് ഫെ​ഡ​റ​ര്‍.
1976ല്‍ 32-ാം ​വ​യ​സി​ല്‍ കി​രീ​ടം ചൂ​ടി​യ ഇ​തി​ഹാ​സ താ​രം ആ​ര്‍ത​ര്‍ ആ​ഷെ​യു​ടെ റി​ക്കാ​ര്‍ഡാ​ണ് ഫെ​ഡ​റ​ര്‍ മ​റി​ക​ട​ന്ന​ത്.

പ​രി​ക്കു​മൂ​ലം ഏ​റെ വി​ഷ​മ​ത​ക​ള്‍ അ​ല​ട്ടു​ക​കൂ​ടി ചെ​യ്ത​തോ​ടെ സി​ലി​ച്ച് ഫെ​ഡ​റ​ര്‍ക്ക് ഒ​രു എ​തി​രാ​ളി​യേ ആ​യി​ല്ല. നി​ര​വ​ധി ത​വ​ണ ഡോ​ക്ട​റെ​ത്തി സി​ലി​ച്ചി​നെ പ​രി​ശോ​ധി​ച്ചു.
കി​രീ​ട​നേ​ട്ട​ത്തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം നേ​ടു​ന്ന പു​രു​ഷ​താ​ര​മാ​യി ഫെ​ഡ​റ​ര്‍ മാ​റി. ഏ​ഴു കി​രീ​ടം നേ​ടി​യ അ​മേ​രി​ക്ക​യു​ടെ വി​ഖ്യാ​ത താ​രം പീ​റ്റ് സാം​പ്ര​സി​നെ​യാ​ണ് ഫെ​ഡ​റ​ര്‍ പി​ന്ത​ള്ളി​യ​ത്. ഒ​മ്പ​തു ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ മാ​ര്‍ട്ടി​ന ന​വ് ര​ത്തി​ലോ​വ മാ​ത്ര​മാ​ണ് ഫെ​ഡ​റ​റു​ടെ മു​ന്നി​ലു​ള്ള​ത്. ഈ ​സീ​സ​ണി​ലെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഫെ​ഡ​റ​റി​നാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍സ്‌​ലാം നേ​ടി​യ ഫെ​ഡ​റ​ര്‍ പി​ന്നി​ലു​ള്ള ന​ദാ​ലു​മാ​യു​ള്ള (15) വ്യ​ത്യാ​സം നാ​ലാ​യി വ​ര്‍ധി​പ്പി​ച്ചു.

ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഫെ​ഡ​റ​ര്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ്. ഫെ​ഡ​റ​ര്‍. 1976ല്‍ ​ബ്യോ​ണ്‍ബോ​ര്‍ഗ് ഒരു സെറ്റ് പോലും വഴങ്ങാതെ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വിം​ബി​ള്‍ഡ​ണി​ല്‍ ആ​ദ്യ ഫൈ​ന​ല്‍ ക​ളി​ച്ച സി​ലി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും ഫെ​ഡ​റ​ര്‍ക്കു വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി​യി​ല്ല. ഫെ​ഡ​റ​ര്‍ ത​ന്‍റെ ക​രി​യ​റി​ല്‍ ഏ​റ്റ​വും അ​നാ​യാ​സം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ വ​ര്‍ഷം ഒ​രു​പ​ക്ഷേ ഇ​താ​യി​രി​ക്കും. ആ​ദ്യ​സെ​റ്റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നു സി​ലി​ച്ചി​ന്‍റെ വെ​ല്ലു​വി​ളി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, 2-2ല്‍നി​ന്ന് സെ​ര്‍വ് ബ്രേ​ക് ചെ​യ്തു മു​ന്നേ​റി​യ ഫെ​ഡ​റ​ര്‍ പി​ന്നീ​ടു തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ര​ണ്ടാം സെ​റ്റി​ല്‍ 3-0ന്‍റെ ​ലീ​ഡ് നേ​ടി വ​ള​രെ നേ​ര​ത്തെ ത​ന്നെ മി​ക​വ് പ്ര​ക​ടി​പ്പി​ച്ചു. മൂ​ന്നാം സെ​റ്റി​ല്‍ പൊ​രു​താ​നു​ള്ള ശ്ര​മം സി​ലി​ച്ചി​നു​ണ്ടാ​യെ​ങ്കി​ലും പ​രി​ക്ക് വി​ല്ല​നാ​യി. ഒ​ടു​വി​ല്‍ 6-1ന് ​സെ​റ്റും ചാ​മ്പ്യ​ന്‍ഷി​പ്പും ഫെ​ഡ​റ​ര്‍ സ്വ​ന്ത​മാ​ക്കി.
“ഞാ​ന്‍ ഒ​രി​ക്ക​ലും ഈ ​മ​ത്സ​രം വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ചു, വി​ജ​യി​ച്ചു” മ​ത്സ​ര​ശേ​ഷം ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. ‘എ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫെ​ഡ​റ​റെ​പോ​ലെ ഒ​രു ക​ളി​ക്കാ​ര​നെ​തി​രാ​യ ഫൈ​ന​ല്‍. വ​ള​രെ ആ​സ്വ​ദി​ച്ചു, ന​ന്ദി ഫെ​ഡ​റ​ര്‍, ന​ന്ദി വിം​ബി​ള്‍ഡ​ണ്‍’ - സി​ലി​ച്ച് പ​റ​ഞ്ഞു.


ഫെ​ഡ​റ​റു​ടെ റി​ക്കാ​ര്‍ഡു​ക​ള്‍

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍സ്്‌​ലാം നേ​ടി​യ താ​രം 19
ഏ​റ്റ​വും കൂ​ടു​ത​ല്‍ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ചൂ​ടി​യ താ​രം 8, പീ​റ്റ് സാം​പ്ര​സി​ന്‍റെ റി​ക്കാ​ര്‍ഡ് (7) മ​റി​ക​ട​ന്നു
ഒ​രു ഗ്രാ​ന്‍സ്്‌​ലാ​മി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യ താ​രം, വിം​ബി​ള്‍ഡ​ണി​ല്‍ 11 ത​വ​ണ, ന​ദാ​ലി​ന്‍റെ റി​ക്കാ​ര്‍ഡ് (10) മ​റി​ക​ട​ന്നു
ഗ്രാ​ന്‍സ്്‌​ലാം നേ​ടു​ന്ന പ്രാ​യം​കൂ​ടി​യ താ​രം, 35-ാം വ​യ​സി​ല്‍ വിം​ബി​ള്‍ഡ​ണ്‍
29 ഗ്രാ​ന്‍സ്്‌​ലാം ഫൈ​ന​ലു​ക​ള്‍ (10 എ​ണ്ണം തു​ട​ര്‍ച്ച​യാ​യി), തു​ട​ര്‍ച്ച​യാ​യി 23 ഗ്രാ​ന്‍സ്്‌​ലാം സെ​മി ഫൈ​ന​ലു​ക​ള്‍, ആ​കെ 42 സെ​മി​ക​ള്‍
ഏ​തെ​ങ്കി​ലും മൂ​ന്നു ഗ്രാ​ന്‍സ്്‌​ലാ​മു​ക​ള്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ നേ​ടി​യ ഏ​ക താ​രം
തു​ട​ര്‍ച്ച​യാ​യി 10 ഗ്രാ​ന്‍സ്്‌​ലാം ഫൈ​ന​ലു​ക​ള്‍
ലോ​ക​റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം 302 ആ​ഴ്ച​ക​ളി​ല്‍ (തു​ട​ര്‍ച്ച​യാ​യി 237 ആ​ഴ്ച​ക​ളി​ല്‍). 1973ല്‍ ​റാ​ങ്കിം​ഗ് ഏ​ര്‍പ്പെ​ടു​ത്തി​യ ശേ​ഷം കൂ​ടു​ത​ല്‍ തു​ട​ര്‍ആ​ഴ്ച​ക​ള്‍ ഒ​ന്നാ​മ​തി​രി​ക്കു​ന്ന താ​രം. കൂ​ടു​ത​ല്‍ ആ​ഴ്ച​ക​ള്‍ ഒ​ന്നാം സ്ഥാ​നം കൈ​യാ​ളി​യ താ​രം പീ​റ്റ് സാം​പ്ര​സാ​ണ്.
ഹാ​ര്‍ഡ്‌​കോ​ര്‍ട്ടി​ല്‍ 10 ഗ്രാ​ന്‍സ്്‌​ലാ​മു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ​താ​രം (ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും യു​എ​സ് ഓ​പ്പ​ണും അ​ഞ്ചു വീ​തം)
ഹാ​ര്‍ഡ്‌​കോ​ര്‍ട്ടി​ല്‍ 65 കി​രീ​ട​ങ്ങ​ള്‍ നേ​ടി, ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​ക താ​ര​മാ​യി
ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ല്‍ ഒ​രു ഗ്രാ​ന്‍സ്്‌​ലാം മാ​ത്രം. അ​ഞ്ചു ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ ഫെ​ഡ​റ​ര്‍ നാ​ലു ത​വ​ണ​യും റാ​ഫേ​ല്‍ ന​ദാ​ലി​നോ​ടു തോ​റ്റു. ന​ദാ​ല്‍ പ​രി​ക്കു മൂ​ലം പി​ന്മാ​റി​യ 2009ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ഫെ​ഡ​റ​ര്‍ ചാ​മ്പ്യ​നാ​യി.
ഫെ​ഡ​റ​ര്‍ 65 ഹാ​ര്‍ഡ് കോ​ര്‍ട്ട് കി​രീ​ട​ങ്ങ​ളും 17 പു​ല്‍കോ​ര്‍ട്ട് കി​രീ​ട​ങ്ങ​ളും 11 ക്ലേ ​കോ​ര്‍ട്ട് കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കി.
ആ​കെ കി​രീ​ട​ങ്ങ​ള്‍ 93. ജി​മ്മി കോ​ണേ​ഴ്‌​സും (109) ഇ​വാ​ന്‍ ലെ​ന്‍ഡ​ലും (94) മാ​ത്രം മു​ന്നി​ല്‍.
മൂ​ന്നു വ​ര്‍ഷ​ങ്ങ​ളി​ല്‍ എ​ല്ലാ ഗ്രാ​ന്‍സ്്‌​ലാ​മു​ക​ളി​ലും ഫൈ​ന​ലി​ലെ​ത്തു​ന്ന ഒ​രേ ഒ​രു താ​രം 2006, 2007, 2009
71 ഗ്രാ​ന്‍സ്്‌​ലാം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ര​ണ്ടാ​മ​ത്തെ താ​രം
തു​ട​ര്‍ച്ച​യാ​യി 65 ഗ്രാ​ന്‍സ്്‌​ലാം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഏ​ക താ​രം
പു​ല്‍കോ​ര്‍ട്ടി​ല്‍ ഏ​റ്റ​വും കൂ​ടി​യ വി​ജ​യ​ശ​ത​മാ​നം 81.17%

വ്യക്തിജീവിതം

അ​മ്മ - ലി​ന​റ്റ്, അ​ച്ഛ​ന്‍ -റോ​ബ​ര്‍ട്ട്, ഒ​രു സ​ഹോ​ദ​രി-ഡ​യാ​ന
ഫെ​ഡ​റ​റു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ള്‍ - സ്റ്റെ​ഫാ​ന്‍ എ​ഡ്ബ​ര്‍ഗ്,
ബോ​റി​സ് ബെ​ക്ക​ര്‍, പീ​റ്റ് സാം​പ്ര​സ്
ഇം​ഗ്ലീ​ഷ്, ജ​ര്‍മ​ന്‍, സ്വി​സ് ജ​ര്‍മ​ന്‍, ഫ്ര​ഞ്ച് എ​ന്നീ ഭാ​ഷ​ക​ള്‍ ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കും.
ഭാ​ര്യ - മി​ര്‍ക വാ​വ്‌​റി​നെ​ക്
നാ​ലു മ​ക്ക​ള്‍ (ര​ണ്ട് ഇ​ര​ട്ട​ക​ള്‍)
ആ​ഫ്രി​ക്ക​യി​ലെ​യും സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലെ​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്‍ തു​ക നി​ക്ഷേ​പി​ച്ചു. 6,50,000 കു​ട്ടി​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍.
മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ലോ​റ​സ് അ​വാ​ര്‍ഡ് നാ​ലു ത​വ​ണ സ്വ​ന്ത​മാ​ക്കി
ഏറ്റവും മികച്ച വർഷം 2006. ഈ വർഷം മാത്രം ഫെഡറർ നേടിയത് 12 കിരീടങ്ങൾ. ഓപ്പൺ എറ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ വാർഷിക പ്രകടനമായി ഇതു കണക്കാക്കുന്നു. 1969ലെ റോഡ് ലെവറുടെ പ്രകടനമാണ് മുന്നിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.