ഫെ​ഡ​റ​ര്‍ മൂന്നാമത്
Monday, July 17, 2017 12:10 PM IST
ല​ണ്ട​ന്‍: ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ലോ​ക റാ​ങ്കിം​ഗി​ല്‍ മു​ന്നോ​ട്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 16 ാം സ്ഥാ​ന​ത്താ​യി​രു​ന്ന റോ​ജ​ര്‍ ഇപ്പോൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. എട്ടാം വിംബിൾഡൺ നേടിയതോടെയാണിത്.

സ്വ​പ്‌​നം കാ​ണാ​ത്ത നേ​ട്ട​മാ​ണ് ത​ന്നെ തേ​ടി​യെ​ത്തി​യെ​തെ​ന്ന് എ​ട്ടു ത​വ​ണ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പറഞ്ഞു. ഏ​ഴു ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ അ​മേ​രി​ക്ക​ന്‍ താ​രം പീ​റ്റ് സാം​പ്രസി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഫെഡറർ‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. 16 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് പീ​റ്റ് സാം​പ്ര​സി​നെ​ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ജ​ര്‍ വിം​ബി​ള്‍ഡ​ണി​ല്‍ അ​ര​ങ്ങേ​റ്റ കി​രീ​ടം ചൂ​ടി​യ​ത് കൗ​തു​ക​മു​ണ​ര്‍ത്തു​ന്ന യാ​ഥാ​ര്‍ഥ്യമാ ണ്. വനിതകളിൽ പ്ലീഷ്കോ വയാണ് ഒന്നാമത്.