ശി​വ​ദാ​സി​ന് സ്വ​ര്‍ണം
Monday, July 17, 2017 12:10 PM IST
കു​മ​ളി: കാ​ഠ്മ​ണ്ഡു​വി​ല്‍ ന​ട​ന്ന ലോ​ക ജോ​മ​സ​ര്‍ മാ​ര്‍ഷ​ല്‍ ആ​ര്‍ട്‌​സ് ഗെ​യിം​സി​ല്‍ ഓ​പ്പ​ണ്‍ ഫൈ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളി​ക്ക് സ്വ​ര്‍ണം. ചെ​ങ്ങ​ന്നൂ​ര്‍ കോ​ടു​കു​ള​ത്തി​ക​രോ​ട്ട് കൊ​ച്ചു​ക​ളീ​ക്ക​ല്‍ കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ പ​രേ​ത​നാ​യ കൊ​ച്ചു​കേ​ശ​വ​ന്‍റെ മ​ക​ന്‍ ശി​വ​ദാ​സ്(39) ആ​ണ് മെ​ഡ​ല്‍ നേ​ടി​യ​ത്. 14 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ല്‍നി​ന്നും ശി​വ​ദാ​സി​നു മാ​ത്ര​മാ​ണ് മെ​ഡ​ലു​ള്ള​ത്. കാ​ഠ്മ​ണ്ഡു​വി​ലെ നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സ് ഹാ​ള്‍ അ​ട​ക്കം മൂ​ന്നു വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.


27 വ​ര്‍ഷ​മാ​യി ആ​യോ​ധ​ന​ക​ല പ​രി​ശീ​ലി​ക്കു​ന്ന ശി​വ​ദാ​സി​ന് കു​ങ്ഫു​വി​ലും ക​രാ​ട്ടെ​യി​ലും ഫി​ഫ്ത് ഡാ​ന്‍ ബ്ലാ​ക്ക് ബെ​ല്‍റ്റും കു​ബു​ഡോ​യി​ല്‍ തേ​ര്‍ഡ് ഡാ​ന്‍ ബ്ലാ​ക് ബെ​ല്‍റ്റു​മു​ണ്ട്. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി വി.​ആ​ര്‍.​എ​സ്. കു​മാ​റാ​ണ് ഗു​രു. മ​ല​പ്പു​റ​ത്തു​നി​ന്നും ക​ള​രി​പ്പ​യ​റ്റും പ​രി​ശീ​ലി​ക്കു​ന്നു്. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ശി​ഷ്യ​രും ശി​വ​ദാ​സി​നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ റ​ഫ​റി​യാ​യും പോ​കു​ന്നണ്ട്.