കൊടുന്പിരികൊണ്ട് താരകൈമാറ്റം
Monday, July 17, 2017 12:10 PM IST
യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ള്‍ വി​പ​ണി​യി​ല്‍ താ​ര​ങ്ങ​ള്‍ കൂ​ടു​വി​ട്ട് കൂ​ടു മാ​റു​ന്ന കാ​ല​മാ​ണ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ഫ്രാ​ന്‍സ്, ഇ​റ്റ​ലി, സ്‌​പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രി-സീ​സ​ണ്‍ ജാ​ല​കം. ഇം​ഗ്ല​ണ്ടി​ല്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​വ​രെ​യും. താ​ര​കൈ​മാ​റ്റ​ത്തി​നാ​യി പ്ര​മു​ഖ ക്ല​ബ്ബു​ക​ളെ​ല്ലാം രം​ഗ​ത്തു​ണ്ട്. ക​ളി​ക്കാ​ര്‍ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​വും ഇ​ക്കാ​ല​ത്താ​ണ്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്

ഇ​തു​വ​രെ ഏ​റ്റ​വും വ​ലി​യ കൈ​മാ​റ്റം ന​ട​ന്ന​ത് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലാ​ണ്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 8.47 കോ​ടി യൂ​റോ​യ്ക്ക് റൊ​മേ​ലു ലു​ക്കാ​ക്കു​വി​നെ എ​വ​ര്‍ട്ട​ണി​ല്‍നി​ന്ന് സ്വ​ന്ത​മാ​ക്കി. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ കൈ​മാ​റ്റ​വും ഇ​താ​യി​രു​ന്നു.
13 വ​ര്‍ഷം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വെ​യ്ന്‍ റൂ​ണി മു​ന്‍ ക്ല​ബ് എ​വ​ര്‍ട്ട​ണി​ലേ​ക്കു തി​രി​ച്ചെ​ത്തി.

റൂ​ണി​യു​ടെ കൈ​മാ​റ്റ​തു​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബെ​ന്‍ഫി​ക്ക ഡി​ഫ​ന്‍ഡ​ര്‍ വി​ക്ട​ര്‍ ലി​ന്‍ഡെ​ലോ​ഫി​നെ 3.5 കോ​ടി യൂ​റോ​യ്ക്ക് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് നേ​ടി. അ​ല​ക്‌​സാ​ന്ദ്രെ ല​കാ​സെ​യെ ലി​യോ​ണി​ല്‍നി​ന്ന് 6.0 കോ​ടി യൂ​റോ​യ്ക്ക് ആ​ഴ്‌​സ​ണ​ല്‍ സ്വ​ന്ത​മാ​ക്കി. മോ​ണ​ക്കോ താ​ര​മാ​യി​രു​ന്നു ബെ​ര്‍ണാ​ഡോ സി​ല്‍വ​യെ 5.0 കോ​ടി യൂ​റോ​യ്ക്ക് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ലെ​ത്തി​ച്ചു.

മു​ഹ​മ്മ​ദ് സാ​ല​ഹി​നെ എ​എ​സ് റോ​മ​യി​ല്‍നി​ന്നു സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി ലി​വ​ര്‍പൂ​ള്‍ 4.2 കോ​ടി യൂ​റോ​യാ​ണ് മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഡി​ഫ​ന്‍ഡ​റാ​യി​രു​ന്ന പാ​ബ്ലോ സ​ബ​ലെ​റ്റ ഫ്രീ ​ട്രാ​ന്‍സ്ഫ​റി​ലൂ​ടെ വെ​സ്റ്റ് ഹാ​മി​ലെ​ത്തി.

ബെ​ന്‍ഫി​ക്ക ഗോ​ള്‍കീ​പ്പ​ര്‍ എ​ഡേ​ഴ്‌​സ​ണെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 4.0 കോ​ടി യൂ​റോ​യ്ക്ക് സ്വ​ന്ത​മാ​ക്കി. 5.1 കോ​ടി യൂ​റോ​യ്ക്കു കെ​യ്‌ല്‍ വാ​ക്ക​റെ ടോ​ട്ട​ന​ത്തി​ല്‍നി​ന്നു മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്വ​ന്ത​മാ​ക്കി. ചെ​ല്‍സി 4.0 കോ​ടി യൂ​റോ​യ്ക്ക് മോ​ണ​ക്കോ​യി​ല്‍നി​ന്ന് ടി​മോ ബാ​കാ​യോ​യെ​ത്തി​ച്ചു.

സ്പാ​നി​ഷ് ലാ ​ലി​ഗ

മോ​ണ​ക്കോ​യി​ല്‍നി​ന്ന് വ​ന്‍ തു​ക​യ്ക്കു സ്വ​ന്ത​മാ​ക്കി​യ ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​നെ റ​യ​ല്‍ മാ​ഡ്രി​ഡ് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് കൈ​മാ​റി​യ​താ​ണ് സ്‌​പെ​യി​നി​ലെ പ്ര​ധാ​ന സം​ഭ​വം. സി​ന​ദി​ന്‍ സി​ദാ​ന്‍ റ​യ​ല്‍ പ​രി​ശീ​ല​ക​നാ​യ​ശേ​ഷം ടീ​മി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞ റോ​ഡ്രി​ഗ​സ് ഈ ​സീ​സ​ണി​ല്‍ ക്ല​ബ് വി​ടു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. റോ​ഡ്രി​ഗ​സി​നാ​യി പ്ര​മു​ഖ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​വ​സാ​നം ജ​ര്‍മ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ കൊ​ളം​ബി​യ​ന്‍ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ടീ​മി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞ അ​ഡ്‌​നാ​ന്‍ ജാ​നു​സാ​ജി​നെ 85 ല​ക്ഷം യൂ​റോ​യ്ക്കു റ​യ​ല്‍ സോ​സി​ദാ​ദ് സ്വ​ന്ത​മാ​ക്കി. വി​റ്റോ​ല​യെ 3.6 കോ​ടി യൂ​റോ​യ്ക്ക് സെ​വി​യ്യ​യി​ല്‍നി​ന്ന് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് നേ​ടി. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ തി​യോ ഫെ​ര്‍ണാ​ണ്ട​സി​നെ 3.0 കോ​ടി യൂ​റോ​യ്ക്ക് റ​യ​ല്‍ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി.


ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലിഗ

ബ​യേ​ണ്‍ മ്യൂ​ണി​ക് ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​നെ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍നി​ന്നെ​ത്തി​ച്ച​താ​ണ് പ്ര​ധാ​ന താ​രം കൈ​മാ​റ്റം. ലി​യോ​ണി​ല്‍നി​ന്ന് മി​ഡ്ഫീ​ല്‍ഡ​ര്‍ കോ​റ​ന്‍റി​ന്‍ ടോ​ലി​സോ​യെ 4.15 കോ​ടി യൂ​റോ​യ്ക്കു ബ​യേ​ണ്‍ മ്യൂ​ണി​ക് സ്വ​ന്ത​മാ​ക്കി. കിം​ഗ്‌​സ്‌​ലി കോ​മ​നെ യു​വ​ന്‍റ​സി​ല്‍നി​ന്ന് 2.1 കോ​ടി യൂ​റോ​യ്ക്ക് ബ​യേ​ണ്‍ സ്വ​ന്ത​മാ​ക്കി.

ഇ​റ്റാ​ലി​യ​ന്‍ സീ​രി എ

​യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​താ​രം ലി​യ​നാ​ര്‍ഡോ ബ​നൂ​ച്ചി​യെ 4.0 കോ​ടി യൂ​റോ​യ്ക്ക് എ​സി മി​ലാ​നി​ലെ​ത്തി​ച്ചു. പോ​ര്‍ട്ടോ​യു​ടെ മു​ന്നേ​റ്റ​താ​രം ആ​ന്ദ്രെ സി​ല്‍വ​യെ 3.8 കോ​ടി യൂ​റോ​യ്ക്ക് എ​സി മി​ലാ​ന്‍ സ്വ​ന്ത​മാ​ക്കി. ഡ​ഗ്ല​സ് കോ​സ്റ്റ​യെ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ല്‍നി​ന്ന് ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ യു​വ​ന്‍റ​സ് പാ​ള​യ​ത്തി​ലെ​ത്തി​ച്ചു.

ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍

യു​വ​ന്‍റ​സി​ല്‍നി​ന്ന് പ്ര​തി​രോ​ധ​താ​രം ഡാ​നി ആ​ല്‍വ്‌​സ് ഫ്രീ​യാ​യി പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ സ്വ​ന്ത​മാ​ക്കി.

താരക്കൈമാറ്റം

താരം, എവിടെനിന്ന്, എവിടേക്ക്, തുക എന്ന ക്രമത്തിൽ

റൊ​മേ​ലു ലു​ക്കാ​ക്കു, എ​വ​ര്‍ട്ട​ണ്‍-​ മാ​ന്‍. യു​ണൈ​റ്റ​ഡ് 8.47 കോ​ടി യൂ​റോ
അ​ല​ക്‌​സാ​ന്‍ഡ്രെ ലാ​ക്‌​സെ, ലി​യോ​ണ്‍-​ ആ​ഴ്‌​സ​ണ​ല്‍, ആറു കോ​ടി യൂ​റോ
ഹാ​മി​ഷ് റോ​ഡ്രി​ഗ​സ്, റ​യ​ല്‍ മാ​ഡ്രി​ഡ്-​ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ലോ​ണ്‍
വെ​യ​ന്‍ റൂ​ണി, മാ​ന്‍. യു​ണൈ​റ്റ​ഡ്-​എ​വ​ര്‍ട്ട​ണ്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല
എ​ഡേ​ഴ്‌​സ​ണ്‍, ബെ​ന്‍ഫി​ക്ക-​മാ​ന്‍. സി​റ്റി നാലു കോ​ടി യൂ​റോ
മു​ഹ​മ്മ​ദ് സ​ലാ​ഹ് റോ-​ലി​വ​ര്‍പൂ​ള്‍ 4.2 കോ​ടി യൂ​റോ
ബെ​ര്‍ണാ​ഡോ സി​ല്‍വ, മോ​ണ​ക്കോ-​മാ​ന്‍ സി​റ്റി അഞ്ചു കോ​ടി യൂ​റോ
കെ​യ​ല് വാ​ക്ക​ര്‍, ടോ​ട്ട​നം-​മാ​ന്‍. സി​റ്റി 5.1 കോ​ടി യൂ​റോ
ലി​യ​നാ​ര്‍ഡോ ബൊനൂ​ച്ചി, യു​വ​ന്‍റ​സ്-​എ​സി മി​ലാ​ന്‍ നാലു കോ​ടി യൂ​റോ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.