അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക്
Monday, July 17, 2017 12:10 PM IST
ഗു​ണ്ടൂ​ര്‍: അ​മ്പ​ത്തി​യേ​ഴാ​മ​ത് അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌ലറ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക്. ഗു​ണ്ടൂ​രി​ലെ ആ​ചാ​ര്യ നാ​ഗാ​ര്‍ജു​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ കേ​ര​ളം മൂ​ന്നാം ദി​ന​ത്തി​ലും മു​ന്നി​ല്‍ത്ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍, ഹ​രി​യാ​ന തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ഏ​ഴു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 11 മെ​ഡ​ലു​ക​ള്‍ നേ​ടി​യ കേ​ര​ളം 89 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള ഹ​രി​യാ​ന​യ്ക്ക് 77.5 പോ​യി​ന്‍റു​ണ്ട്. 69 പോ​യി​ന്‍റ് നേ​ടി​യ പ​ഞ്ചാ​ബ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കേ​ര​ള​ത്തി​ന് ഇ​ന്ന​ലെ ര​ണ്ടു സ്വ​ര്‍ണ​മാ​ണ് ല​ഭി​ച്ച​ത്.

ട്രി​പ്പി​ള്‍ ജം​പി​ല്‍ എ​ന്‍.​വി. ഷീ​ന​യി​ലൂ​ടെ ആ​ദ്യ​സ്വ​ര്‍ണ​വും വ​നി​ത​ക​ളു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ലൂ​ടെ ര​ണ്ടാം സ്വ​ര്‍ണ​വും ല​ഭി​ച്ചു. അ​തേ​സ​മ​യം, ഈ​യി​ന​ത്തി​ല്‍ പു​രു​ഷ ടീ​മി​ന്‍റെ നേ​ട്ടം വെ​ങ്ക​ല​ത്തി​ല്‍ ഒ​തു​ങ്ങി. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന് 16 ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും. ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ അ​തി​വേ​ഗ​ക്കാ​രെ​യും ഇ​ന്ന​റി​യാം.

താ​ര​മാ​യി ഷീ​ന

ട്രി​പ്പി​ള്‍ ജം​പി​ല്‍ വീ​ണ്ടും താ​ര​മാ​യി എ​ന്‍.​വി ഷീ​ന. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ ഷീ​ന ഏ​റെ​ക്കു​റെ സ്വ​ര്‍ണ​മു​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് ചാ​ടി​യ​ത്. പ്ര​തീ​ക്ഷ പാ​ഴാ​യി​ല്ല. സ്വ​ര്‍ണം ത​ന്നെ. വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ 12.78 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യാ​ണ് ഷീ​ന കേ​ര​ള​ത്തി​ന് സ്വ​ര്‍ണം സ​മ്മാ​നി​ച്ച​ത്. ക​ര്‍ണാ​ട​ക​യു​ടെ ജോ​യ്‌ലിന്‍ എം. ​ലോ​ബോ 12.52 മീ​റ്റ​ര്‍ ചാ​ടി വെ​ള്ളി നേ​ടി. 12.51 മീ​റ്റ​ര്‍ ചാ​ടി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ ജി ​കാ​ര്‍ത്തി​ക​യ്ക്കാ​ണ് വെ​ങ്ക​ലം. കേ​ര​ള​ത്തി​ന്‍റെ അ​ലീ​ന ജോ​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. തൃ​ശൂ​ര്‍ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​ണ് ഷീ​ന.

റി​ലേ പോ​കാ​തെ വ​നി​ത​ക​ള്‍

സ്പ്രി​ന്‍റ് റി​ലേ​യി​ല്‍ സ്വ​ര്‍ണ​വും വെ​ങ്ക​ല​വും നേ​ടി കേ​ര​ള സം​ഘം. വ​നി​താ ടീം ​സ്വ​ര്‍ണം സ​മ്മാ​നി​ച്ച​പ്പോ​ള്‍ പു​രു​ഷസം​ഘ​ത്തി​ന് വെ​ങ്ക​ലം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. 46.75 സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ വ​നി​ത​ക​ള്‍ സ്വ​ര്‍ണ​ബാ​റ്റ​ണ്‍ കൈ​മാ​റി​യ​ത്്. യു.​വി. ശ്രുതി രാ​ജാ​ണ് ബാ​റ്റ​ണു​മാ​യി ആ​ദ്യ ലാ​പ്പി​ല്‍ ഓ​ടി​യ​ത്. എം ​സു​ഗി​ന​യി​ലൂ​ടെ​യും ര​മ്യ​രാ​ജ​നി​ലൂ​ടെ​യും കൈ​മാ​റി​യ ബാ​റ്റ​ണു​മാ​യി ആ​ങ്ക​ര്‍ ലാ​പ്പി​ല്‍ ഓ​ടി​യ മെ​ര്‍ലി​ന്‍ ജോ​സ​ഫ് സ്വ​ര്‍ണം നേ​ട്ടം പൂ​ര്‍ത്തി​യാ​ക്കി. 47.50 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ക​ര്‍ണാ​ട​ക വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ മ​ഹാ​രാ​ഷ്യ്ക്കാ​ണ് (47.79) വെ​ങ്ക​ലം. പു​രു​ഷ​ന്‍മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 41.51 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത കേ​ര​ള​ം വെ​ങ്ക​ല​ത്തി​ലൊ​തു​ങ്ങി. 41.13 സെ​ക്ക​ന്‍ഡി​ല്‍ഫി​നി​ഷ് ചെ​യ്ത ത​മി​ഴ്നാ​ട് സ്വ​ര്‍ണം നേ​ടി. മ​ഹാ​രാ​ഷ്്ട്രയ്ക്കാ​ണ് (41.25 ) വെ​ള്ളി. കെ.​ആ​ര്‍. അ​ജി​ത്, കെ.​പി. അ​ശ്വി​ന്‍, ടി.​എ​ന്‍. അ​ല്‍താ​ഫ്, അ​നു​രൂ​പ് ജോ​ണ്‍ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നാ​യി ഓ​ടി​യ​ത്.


മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​ര​ത്തി​ന് വ​നി​ത​ക​ളു​ടെ 20 കി​ലോ മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. ഡ​ല്‍ഹി​യു​ടെ ബി. ​സൗ​മ്യ (1:42:23.68) സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ പ​ഞ്ചാ​ബി​ന്‍റെ ക​രം​ജി​ത് കൗ​ര്‍ വെ​ള്ളി​യും ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ പ്രി​യ​ങ്ക വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​നാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ കെ. ​മ​രി​യ മാ​ര്‍ഗ​ര​റ്റി​ന് അ​ഞ്ചാം സ്ഥാ​ന​ത്തും ടെ​സ്ന ജോ​സ​ഫി​ന് എ​ട്ടാ​മ​തും എ​ത്താ​നേ സാ​ധിച്ചു​ള്ളൂ.

വ​നി​ത​ക​ളു​ടെ പോ​ള്‍വോ​ള്‍ട്ടി​ല്‍ ക​ര്‍ണാ​ട​ക​യു​ടെ ഖ​യാ​ത്തി വ​ക​രാ​യ് 3.70 മീ​റ്റ​ര്‍ ഉ​യ​രം താ​ണ്ടി സ്വ​ര്‍ണം നേ​ടി. 3.40 മീ​റ്റ​ര്‍ ഉ​യ​രം കീ​ഴ​ട​ക്കി​യ പ​ഞ്ചാ​ബി​ന്‍റെ കി​ര​ണ്‍ബീ​ര്‍ കൗ​ര്‍ വെ​ള്ളി​യും ത​മി​ഴ്നാ​ടി​ന്‍റെ മ​ഞ്ജു​ക (3.30 മീ​റ്റ​ര്‍) വെ​ങ്ക​ല​വും നേ​ടി. കേ​ര​ള​ത്തി​ന്‍റെ മെ​ല്‍ബി ടി. ​മാ​നു​വ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പി​ള്‍ചേ​സി​ല്‍ എ.​എ​ഫ്.​ഐ​യു​ടെ ബാ​ന​റി​ലി​റ​ങ്ങി​യ ചി​ന്ത യാ​ദ​വ് സ്വ​ര്‍ണം നേ​ടി. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ന്‍റെ വി​ജ​യ​ല​ക്ഷ്മി (10.41.41) വെ​ള്ളി​യും മ​ഹാ​രാ​ഷ്‌ട്ര​യു​ടെ വ​ര്‍ഷ ഭ​വാ​രി (10.48.37) വെ​ങ്ക​ല​വും നേ​ടി. കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യ ഏ​യ്ഞ്ച​ല്‍ ജെ​യിം​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ള്‍ എം.​എ​സ്. ശ്രു​തി ആ​റാ​മ​തെ​ത്തി. മീറ്റ് ഇന്നവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.