ലൂ​ക്കാ​ക്കു​ മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ്
ലൂ​ക്കാ​ക്കു​ മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ്
Friday, July 21, 2017 12:24 PM IST
ഹൂ​സ്റ്റ​ണ്‍: മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി​യി​ല്‍ ഇം​ഗ്ല​ണ്ടി​നു വെ​ളി​യി​ല്‍ ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഈ ​സീ​സ​ണി​ല്‍ വ​ന്‍ തു​ക​യ്ക്കു സ്വ​ന്ത​മാ​ക്കി​യ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ പേ​രി​ല്‍. അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍സ് ക​പ്പി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ചി​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. 37-ാം മി​നി​റ്റി​ലാ​യി​രു​ന്നു ലു​ക്കാ​ക്കു​വി​ന്‍റെ ഗോ​ള്‍. ര​ണ്ടു മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ മാ​ര്‍ക​സ് റ​ഷ്‌​ഫോ​ര്‍ഡി​ലൂ​ടെ യു​ണൈ​റ്റ​ഡ് ലീ​ഡ് ഉ​യ​ര്‍ത്തി.

പു​തു​താ​യി സി​റ്റി പ​രി​ശീ​ല​ക​ന്‍ പെ​പ് ഗാ​ര്‍ഡി​യോ​ള ബെ​ന്‍ഫി​ക്ക​യി​ല്‍നി​ന്നു സി​റ്റി​യി​ലെ​ത്തി​ച്ച ഗോ​ള്‍കീ​പ്പ​ര്‍ എ​ഡേ​ഴ്‌​സ​ണ്‍ മോ​റ​സി​ന് അ​ര​ങ്ങേ​റ്റം മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​താ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഗോ​ള്‍കീ​പ്പിം​ഗി​ല്‍ സി​റ്റി​യു​ടെ ദു​ര്‍ബ​ല്യം​ മ​ന​സി​ലാ​ക്കി​യാ​ണ് ഗാ​ര്‍ഡി​യോ​ള ബെ​ന്‍ഫി​ക്ക​യി​ല്‍നി​ന്ന് മോ​റ​സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, പു​തി​യ ഗോ​ള്‍കീ​പ്പ​റു​ടെ പി​ഴ​വി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. പോ​ള്‍ പോ​ഗ്ബ വ​ല ല​ക്ഷ്യ​മി​ട്ടു തൊ​ടു​ത്ത ത്രൂ​ബോ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഓ​ടി​യി​റ​ങ്ങി​യ ഗോ​ള്‍കീ​പ്പ​റെ ഗോ​ളി​നാ​യി ത​ക്കം​പാ​ര്‍ത്തി​രു​ന്ന ലു​ക്കാ​ക്കു ഹെ​ഡ​റി​ലൂ​ടെ ക​ബ​ളി​പ്പി​ച്ച് പ​ന്തു​മാ​യി ഓ​ടി​ക്ക​യ​റി. പ​ന്തു​മാ​യി കു​തി​ച്ച യു​ണൈ​റ്റ​ഡ് സ്‌​ട്രൈ​ക്ക​ര്‍ പ്ര​തി​രോ​ധ​ക്കാ​രെ​ത്തും മു​മ്പ് ഗോ​ള്‍ നേ​ടി. ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ യു​ണൈ​റ്റ​ഡ് ലീ​ഡ് ഉ​യ​ര്‍ത്തി. ഇ​ത്ത​വ​ണ സി​റ്റി​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വാ​യി​രു​ന്നു അവസരമൊരുക്കിയത്. തു​റ​ന്നു കി​ട​ന്ന അ​വ​സ​രം റ​ഷ്‌​ഫോ​ര്‍ഡ് ഗോ​ളാ​ക്കി മാ​റ്റി. ഹെ​ന്‍റി​ക് മി​ഖി​ത​രയ​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍.


ഇന്ന് സൂപ്പർ പോരാട്ടങ്ങൾ

ഇ​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം 3.05ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് ഇ​റ്റാ​ല​ിന്‍ സീ​രി എ ​ക്ല​ബ് എ​സി മി​ലാ​നെ​യും നാ​ളെ വെ​ളു​പ്പി​ന് 3.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​മാ​ണ് സൂ​പ്പ​ര്‍ പോ​രാ​ട്ടം 2015ല്‍ ​ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടി​യ യു​വ​ന്‍റ​സും ബാ​ഴ്‌​സ​ലോ​ണ​യും നേ​ര്‍ക്കു​നേ​ര്‍വ​രും. രാ​വി​ലെ 5.30ന ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​ന​ത്തെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.