ഇ​ന്ത്യ- ശ്രീ​ല​ങ്ക സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ല്‍
Saturday, July 22, 2017 11:33 AM IST
കൊ​ളം​ബോ: ഇ​ന്ത്യ -ശ്രീ​ല​ങ്ക ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ക​ളി​യു​ടെ ര​ണ്ടാം ദി​വ​സം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്കു വേ​ണ്ടി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. ഏ​ഴു ബൗ​ണ്ട​റി​ക​ള​ട​ക്കം53 റ​ണ്‍സാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. അ​ജി​ങ്ക്യ ര​ഹാ​നെ(40) രോ​ഹി​ത് ശ​ര്‍മ(38) ശി​ഖ​ര്‍ ധ​വാ​ന്‍(41) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി. വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര​മ്പ​ര​യ്ക്കു​ശേ​ഷം ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ രോ​ഹി​ത് ശ​ര്‍മ​യു​ടേ​യും ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​ജ​യ​ക്കു​റ​വു​ള്ള ശി​ഖ​ര്‍ ധ​വാ​ന്‍റെ​യും കൂ​ട്ടു​കെ​ട്ടി​ല്‍ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 80 റ​ണ്‍സാ​ണ് പി​റ​ന്ന​ത്.


ക​ളി​യു​ടെ 54ാം ഓ​വ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ 13റ​ണ്‍സ്‌​നേ​ടി പു​റ​ത്താ​യി. ശ്രീ​ല​ങ്ക​ന്‍ ബൗ​ള​ര്‍ കൗ​ശാ​ലി​ന്‍റെ പ​ന്തി​ല്‍ ക്യാ​ച്ച് ന​ല്‍കി​യാ​ണ് പാ​ണ്ഡ്യ പു​റ​ത്താ​യ​ത്. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ 18 റ​ണ്‍സ് നേ​ടി. ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 187 റ​ൺ​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.