അമേരിക്ക ഫൈനലിൽ
Sunday, July 23, 2017 10:55 AM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക കോ​ണ്‍കാ​ക​ാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ലി​ല്‍ കോ​സ്റ്റാറി​ക്ക​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് അ​മേ​രി​ക്ക ഫൈ​ന​ലി​ലെ​ത്തി​യ​ത്. യു​എ​സ്എ​യ്ക്കു​വേ​ണ്ടി ജോ​സി അ​ള്‍ട്ടി​ഡോ​റും (72), വെ​റ്റ​റ​ന്‍ താ​രം ക്ലി​ന്‍റ് ഡെം​പ്‌​സെ​യു​മാ​ണ് (82) ഗോ​ള്‍ നേ​ടി​യ​ത്. ഡെം​പ്‌​സെ​യു​ടെ 136-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​യി​രു​ന്നു. ഗോ​ള്‍ നേ​ടി​യ ഡെം​പ്‌​സെ ഗോ​ള്‍ നേ​ട്ട​ത്തി​ല്‍ ല​ണ്ട​ന്‍ ഡൊ​ണോ​വ​ന്‍റെ 57 ഗോ​ളി​നൊ​പ്പ​മെ​ത്തി.


ആ​റാ​മ​ത് ഗോ​ള്‍ഡ് ക​പ്പ് തേ​ടു​ന്ന അ​മേ​രി​ക്ക അ​വ​സാ​ന​മാ​യി 2013ലാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. ബ്രൂ​സ് അ​രീ​ന​യു​ടെ പ​രി​ശീ​ല​ത്തി​ന്‍ കീ​ഴി​ല്‍ ക​ളി​ക്കു​ന്ന യു​എ​സ്എ ക​ഴി​ഞ്ഞ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.