ഷട്ടിൽ ബാഡ്മിന്‍റൺ ചാന്പ്യൻഷിപ്പിന് നാ​ളെ ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്കം
Monday, July 24, 2017 11:27 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന സീ​​നി​​യ​​ർ ഷ​​ട്ടി​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് നാ​​ളെ മു​​ത​​ൽ 30 വ​​രെ ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നു സം​​ഘാ​​ട​​ക സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. രാ​​മ​​വ​​ർ​​മ ജി​​ല്ലാ ക്ല​​ബ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ളെ​​യും 27നും ​​ഇ​​ന്‍റ​​ർ ഡി​​സ്ട്രി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പും തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​രു​​ഷ-​​വ​​നി​​ത-​​മാ​​സ്റ്റേ​​ഴ്സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ 11ന് ​​ക​​ള​​ക്ട​​ർ വീ​​ണ എ​​ൻ. മാ​​ധ​​വ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

ഒ​​രു ജി​​ല്ല​​യി​​ൽ​നി​​ന്നു പ​​ത്തം​​ഗ​​ങ്ങ​​ൾ അ​​ട​​ങ്ങു​​ന്ന ടീ​​മാ​​ണ് ഇ​​ന്‍റ​​ർ ഡി​​സ്ട്രി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് സിം​​ഗി​​ൾ​​സ്, ഡ​​ബി​​ൾ​​സ്, മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ്, വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പു​​രു​​ഷ, വ​​നി​​ത, മാ​​സ്റ്റേ​​ഴ്സ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ താ​​ര​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ 400ഓ​​ളം മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കും. 30ന് ​​രാ​​ത്രി ഏ​​ഴി​​നു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഗ​​താ​​ഗ​​ത മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി വി​​ജ​​യി​​ക​​ൾ​​ക്കു സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ഫി​​ലി​​പ്പ് ഏ​​ബ്ര​​ഹാം, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ വി​​നോ​​ദ​​കു​​മാ​​ർ, ബി. ​​ശി​​വ​​ദാ​​സ്, ബേ​​ബി കു​​മാ​​ര​​ൻ, ടി. ​​ജ​​യ​​മോ​​ഹ​​ൻ എ​​ന്നി​​വ​​ർ മ​​ത്സ​​ര ​പ​​രി​​പാ​​ടി​ വി​​ശ​​ദീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.