സുഷ്മയ്ക്കു ഡിഎസ്പിയായി ജോലി
സുഷ്മയ്ക്കു ഡിഎസ്പിയായി ജോലി
Tuesday, July 25, 2017 11:37 AM IST
ഷിം​ല: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ മി​ന്നും​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ​ന്‍ താ​രം സു​ഷ്മ വ​ര്‍മ​യ്ക്ക് ഹി​മാ​ച​ല്‍പ്ര​ദേ​ശ് സ​ര്‍ക്കാ​രി​ന്‍റെ ഗ​സ​റ്റ​ഡ് റാ​ങ്ക് പോ​സ്റ്റ് വാ​ഗ്ദാ​നം. വി​ക്ക​റ്റ് കീ​പ്പ​റാ​യ സു​ഷ്മ​യ്ക്ക് പോ​ലീ​സി​ല്‍ ഡി​എ​സ്പി പോ​സ്റ്റാ​ണ് ഹി​മാ​ച​ല്‍ സർക്കാർ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, മ​റ്റൊ​രു വ​നി​താ താ​ര​മാ​യ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റി​ന് ജ​ന്മ​നാ​ടാ​യ പ​ഞ്ചാ​ബ് ഡി​എ​സ്പി പ​ദ​വി ന​ല്‍കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ഷ്മ​യ്ക്കും ജോ​ലി വാ​ഗ്ദാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വ​നി​താ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ സു​ഷ്മ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ടീം ​ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ല്‍ നി​ല്‍ക്കെ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സു​ഷ്മ ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ല്‍ എ​ത്തി​ച്ചു. 35 പ​ന്തി​ല്‍ 33 റ​ണ്‍സാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ല്‍ 95 റ​ണ്‍സി​ന്‍റെ വി​ജ​യം ഇ​ന്ത്യ നേ​ടി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ലെ സു​ഷ്മ​യു​ടെ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന​താ​യി പ്ര​സ്താ​വ​ന​ക്കു​റി​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.