ശിഖർ ധവാനും ചേതേശ്വർ പൂജാരയ്ക്കും സെഞ്ചുറി, ഇന്ത്യ മൂന്നിന് 399
ശിഖർ ധവാനും ചേതേശ്വർ പൂജാരയ്ക്കും സെഞ്ചുറി, ഇന്ത്യ മൂന്നിന് 399
Wednesday, July 26, 2017 11:31 AM IST
ഗോ​ൾ: ശിഖർ ധവാനും ചേതേശ്വർ പൂജാരയും ശതകവുമായി കളം നിറഞ്ഞ പ്പോൾ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ആ​ദ്യ ക്രിക്കറ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ഇ​ന്ത്യ കെ​ങ്കേ​മ​മാ​ക്കി. ടോ​സ് നേ​ടു​ന്ന​വ​ര്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഗ്രൗ​ണ്ടു​ക​ളി​ലൊ​ന്നാ​യ ഗോ​ളി​ല്‍ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ വി​രാ​ട് കോ​ഹ് ലി ​ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു ദി​വ​സ​ത്തെ 90 ഓ​വ​റി​ല്‍ ഒ​രോ​വ​റി​ല്‍ നാ​ലി​നു മു​ക​ളി​ല്‍ റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്ത് ഇ​ന്ത്യ ആ​ദ്യ ദി​നം മൂ​ന്നു വി​ക്ക​റ്റി​ന് 400 റ​ണ്‍സി​ന് ഒ​രു റ​ണ്‍ അ​ക​ലെ യെത്തി. ടെസ്റ്റിൽ ഹാർദിക് പാണ്ഡ്യ അരങ്ങേറിയ മത്സരമായിരുന്നു ഇത്.

ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (144), അ​ജി​ങ്ക്യ ര​ഹാ​നെ (39) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഒ​രു വി​ദേ​ശ ഗ്രൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ ഉ​യ​ര്‍ന്ന സ്‌​കോ​റാ​ണ് ഇത്.

ക​ഴി​ഞ്ഞ 11 ടെ​സ്റ്റു​ക​ള്‍ക്കു​ശേ​ഷം ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗിലെ​ത്തി​യ ശി​ഖ​ര്‍ ധ​വാ​ന്‍ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യു​മാ​യി ക​ളം​നി​റ​ഞ്ഞു. ക​രി​യ​റി​ലെ ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, ചാ​യ​യ്ക്കു​മു​മ്പ് ധ​വാ​ന്‍ ക​ന്നി ഇ​ര​ട്ട സെ​ഞ്ചു​റി​ക്ക് പ​ത്തു റ​ണ്‍സ് അ​ക​ലെ​വ​ച്ച് നു​വാ​ന്‍ പ്ര​ദീ​പി​ന്‍റെ പ​ന്തി​ല്‍ എ​യ്ഞ്ച​ലോ മാ​ത്യൂ​സി​നു ക്യാ​ച്ച് കൊ​ടു​ത്തു പു​റ​ത്താ​യി. 168 പ​ന്തി​ല്‍ 190 റ​ണ്‍സ് നേ​ടി​യ ധ​വാ​ന്‍റെ ബാ​റ്റി​ല്‍നി​ന്ന് 31 ഫോ​റു​ക​ളാ​ണ് ഒ​ഴു​കി​യ​ത്.

എ​ട്ടാ​മ​ത്തെ ഓ​വ​റി​ല്‍ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പൂ​ജാ​ര സ്റ്റം​പ് എ​ടു​ക്കു​ന്ന​തു​വ​രെ ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യ്ക്ക് ഒ​ര​വ​സ​രം പോ​ലും ന​ല്‍കാ​തെ​യു​ള്ള ബാ​റ്റിം​ഗാ​യി​രു​ന്നു പൂ​ജാ​ര​യു​ടേ​ത്. പൂ​ജാ​ര-​ധ​വാ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 253 റ​ൺസാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്. ര​ഹാ​നെ​യ്‌​ക്കൊ​പ്പം ചേ​ര്‍ന്ന് പൂ​ജാ​ര അ​പരാ​ജി​ത​മാ​യ 113 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു.
പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സിം​ബാം​ബ് വേ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റി​ല്‍ ക​ളി​ക്കാ​തി​രു​ന്ന നു​വാ​ന്‍ പ്ര​ദീ​പാണ് ഇന്ത്യയുടെ മൂ​ന്നു വി​ക്ക​റ്റും നേടിയത്. കോ​ഹ്‌​ലി​യെ (3) പു​റ​ത്താ​ക്കി​യ അദ്ദേഹത്തിന്‍റെ ബൗ​ണ്‍സ​റും അ​ഭി​ന​വ് മു​കു​ന്ദി​ന്‍റെ (12)വി​ക്ക​റ്റെ​ടു​ത്ത പ​ന്തും വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു.


ധ​വാ​ന്‍ വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ 31ല്‍ ​നി​ല്‍ക്കേ ന​ല്‍കി​യ ക്യാ​ച്ച് അ​സേ​ല ഗു​ണ​ര​ത്‌​നെ പി​ടി​കൂ​ടി​യി​ല്ല. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​രി​ഞ്ഞ​പ്പോ​ള്‍ ധ​വാ​ന്‍ 64 റ​ണ്‍സി​ലെ​ത്തി. എ​ട്ട് ഫോ​റാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണറു​ടെ ബാ​റ്റി​ല്‍നി​ന്ന് പി​റ​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ശേ​ഷ​ം ധ​വാ​ന്‍ 23 ഫോ​റു​ക​ള്‍ കൂടി ഒഴുകിവന്നു. ഉ​ച്ച​ഭ​ക്ഷ​ണം മു​ത​ല്‍ പു​റ​ത്താ​കു​ന്ന​തു​വ​രെ ധ​വാ​ന്‍ 90 പ​ന്തി​ല്‍നി​ന്നാ​ണ് 126 റ​ണ്‍സെടുത്ത​ത്. ഇ​തി​ല്‍ ര​ണ്ടാം സെ​ഷ​നി​ല്‍ (പോ​സ്റ്റ് ല​ഞ്ച് സെ​ഷ​ന്‍) 1962ല്‍ ​പോ​ളി ഉ​മ്രി​ഗ​ര്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ പോ​ര്‍ട്ട് ഓ​ഫ് സ്‌​പെ​യി​നി​ല്‍ നേ​ടി​യ 110 റ​ണ്‍സി​ന്‍റെ റി​ക്കാ​ര്‍ഡ് ത​ക​ര്‍ന്നു. വി​രേ​ന്ദ​ര്‍ സെ​വാ​ഗ് ചാ​യ​യ്ക്കു ശേ​ഷം( പോ​സ്റ്റ് ടീ ​സെ​ക്ഷ​ന്‍) 133 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്.

ഇ​ത് ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ 2009ൽ ബ്രാബോ​ണ്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു.
ല​ങ്ക​ന്‍ നാ​യ​ക​ന്‍ രം​ഗ​ണ ഹെ​റാ​ത്ത് ധ​വാ​ന്‍റെ ബൗ​ണ്ട​റി ഒ​ഴു​ക്ക് ത​ട​യാ​ന്‍ ഫീ​ല്‍ഡ​ര്‍മാ​രെ മാ​റ്റി മാ​റ്റി നി​ര്‍ത്തി​യെ​ങ്കി​ലും ഒ​ഴു​ക്ക് തു​ട​ര്‍ന്നു. ധ​വാ​നും കോ​ഹ്‌​ലി​യും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് ചെ​റി​യ സ​മ്മ​ര്‍ദം കൊ​ണ്ടു​വ​ന്നു. എ​ന്നാ​ല്‍, ര​ഹാ​നെ​യെയും കൂ​ട്ടു​പി​ടി​ച്ച് പൂ​ജാ​ര​യു​ടെ ബാ​റ്റിം​ഗ് ഇ​ന്ത്യ​ക്കു വീ​ണ്ടും മേ​ല്‍ക്കൈ ന​ല്‍കി. ര​ഹാ​നെ റ​ണ്‍സെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യ​പ്പോ​ള്‍ പൂ​ജാ​ര അ​നാ​യ​സ​മാ​യി ക​ളി​ച്ച് സ്‌​കോ​ര്‍ ചെ​യ്തു. കു​മാ​ര​യു​ടെ പ​ന്തി​ല്‍ ര​ണ്ടു റ​ണ്‍സെ​ടു​ത്ത് പൂ​ജാ​ര 12-ാം ടെ​സ്റ്റ് സെ​ഞ്ചു​റി തി​ക​ച്ചു. 247പ​ന്തി​ല്‍ 144ലെ​ത്തി​യ പൂ​ജാ​ര 12 ഫോ​ര്‍ പാ​യി​ച്ചു.

സ്കോർബോർഡ് / ഇന്ത്യ ബാറ്റിംഗ്

ധ​വാ​ന്‍ സി ​മാ​ത്യു​സ് ബി ​പ്ര​ദീ​പ് 190, മു​കു​ന്ദ് സ ​ഡി​ക്‌​വെ​ല ബി പ്രദീപ് 12, ​പൂ​ജാ​ര നോ​ട്ടൗ​ട്ട് 144, കോ​ഹ്‌​ലി സി ​ഡി​ക്‌​വെ​ല ബി ​പ്ര​ദീ​പ് 3, ര​ഹാ​നെ നോ​ട്ടൗ​ട്ട് 39, എ​ക്‌​സ്ട്രാ​സ് 11,
ആ​കെ 90 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 399.

ബൗളിംഗ്

പ്ര​ദീ​പ് 18-1-64-3, കു​മാ​ര 16-0-95-0, പെ​രേ​ര 25-1-103-0, ഹെ​റാ​ത്ത് 24-4-92-0, ഗു​ണ​തി​ല​ക 7-0-41-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.