ഹെപ്റ്റാത്തലണിൽ നഫി തിയാമിനു സ്വർണം
Monday, August 7, 2017 11:59 AM IST
ല​ണ്ട​ന്‍:​ ഹെ​പ്റ്റാ​ത്ത​ല​ണ്‍ ഒ​ളി​മ്പി​ക് സ്വ​ര്‍ണ ജേ​ത്രി​യാ​യ ബെ​ല്‍ജി​യ​ന്‍ താ​രം നഫീസത്തു തി​യാം ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വി​ജ​യം ആ​വ​ര്‍ത്തി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു മ​ത്സ​രം. അവസാന മത്സരമായ 800 മീറ്ററിൽ ജ​ര്‍മ​നി​യു​ടെ ക​രോ​ലി​ന്‍ ഷാഫ​റേ​ക്കാ​ള്‍ 172 പോ​യി​ന്‍റി​ന്‍റെ ലീ​ഡാ​ണ് നാ​ഫി​ക്ക് ലഭിച്ചത്. 2 :21.42 എന്ന സമയത്ത് ​ഫി​നി​ഷ് ചെ​യ്ത നഫി​യു​ടെ പോ​യി​ന്‍റ് 6,784. 800ൽ രണ്ടാമതെത്തിയ ഷാഫ​റുടെ ഫി​നി​ഷിം​ഗ് 2:15.34 എന്ന സമത്താണ്. ഷാഫറുടെ ആകെ 6696 ആണ്.


നെ​ത​ര്‍ല​ന്‍ഡ് താ​രം അ​നോ​ക് വെ​ട്ട​റി​നാ​ണ് വെ​ങ്ക​ലം. 6636 ആ​ണ് അ​നോ​കി​ന്‍റെ പോ​യി​ന്‍റ്. ഈയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ സ്വപ്ന ബർമന് 31-ാം സ്ഥാനം മാത്രമാണ് ലഭിച്ചത്.