ഓ​​പ്പ​​റേ​​ഷ​​ന്‍ ഒ​​ളി​​മ്പി​​യ: ഫെ​​ന്‍​സിം​​ഗ് സെ​​ന്‍റ​​റി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് 13ന്
Tuesday, August 8, 2017 11:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2020-2024-2028 ഒ​​ളി​​മ്പി​​ക്‌​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കേ​​ര​​ളീ​​യ​​രാ​​യ കാ​​യി​​ക താ​​ര​​ങ്ങ​​ളെ മെ​​ഡ​​ല്‍ നേ​​ടു​​ന്ന​​തി​​ന് സ​​ജ്ജ​​രാ​​ക്കാ​​നാ​​യി കേ​​ര​​ള സ്റ്റേ​​റ്റ് സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ലും കേ​​ര​​ള സ​​ര്‍​ക്കാ​​രും സം​​യു​​ക്ത​​മാ​​യി ആ​​വി​​ഷ്‌​​ക്ക​​രി​​ച്ചി​​ട്ടു​​ള്ള ‘ഓ​​പ്പ​​റേ​​ഷ​​ന്‍ ഒ​​ളി​​മ്പി​​യ’ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് ഫെ​​ന്‍​സിം​​ഗ് താ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് 13ന് ​​രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ ത​​ല​​ശേ​​രി സാ​​യ് സെ​​ന്‍റ​​റി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് ഇ​​ന്ത്യ​​യി​​ലെ​​യും, വി​​ദേ​​ശ​​ത്തെ​​യും മി​​ക​​ച്ച ഫെ​​ന്‍​സിം​​ഗ് പ​​രി​​ശീ​​ല​​ക​​രി​​ല്‍നി​​ന്ന് പ​​രി​​ശീ​​ല​​നം ല​​ഭ്യ​​മാ​​ക്കും. മി​​ക​​ച്ച താ​​മ​​സം, ഭ​​ക്ഷ​​ണം, വി​​ദ്യാ​​ഭ്യാ​​സം, ദേ​​ശീ​​യ-​​അ​​ന്ത​​ര്‍​ദേശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം എ​​ന്നി​​വ​​യും ല​​ഭി​​ക്കും.

പത്തിനും 14 ​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള​​വ​​ര്‍, 14 വ​​യ​​സി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​ര്‍ എ​​ന്നീ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 10-14 വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​ക്ക​​ക്കാ​​ര്‍​ക്കും പ​​ങ്കെ​​ടു​​ക്കാം.

14 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള വി​​ഭാ​​ഗ​​ക്കാ​​രു​​ടെ സെ​​ല​​ക്‌​​ഷ​​ന്‍ ട്ര​​യ​​ല്‍​സി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ഫെ​​ന്‍​സിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍(FIE) അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള അ​​ന്ത​​ര്‍​ദേ​​ശീ​​യ ഫെ​​ന്‍​സിം​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മെ​​ഡ​​ല്‍ നേ​​ടി​​യ​​വ​​രോ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​രോ ദേ​​ശീ​​യ വ്യ​​ക്തി​​ഗ​​ത മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മെ​​ഡ​​ല്‍ നേ​​ടി​​യി​​ട്ടു​​ള്ള​​വ​​രോ ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വ്യ​​ക്തി​​ഗ​​ത ഇ​​ന​​ത്തി​​ല്‍ നാ​​ലു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ റാ​​ങ്കി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​വ​​രോ ദേ​​ശീ​​യ ടീം ​​ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മെ​​ഡ​​ല്‍ നേ​​ടി​​യ​​വ​​രോ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​രോ, സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ സ്വ​​ര്‍​ണ​​മെ​​ഡ​​ല്‍ നേ​​ടി​​യ​​വ​​രോ ആ​​യി​​രി​​ക്ക​​ണം.


യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രും, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​വാ​​ന്‍ താ​​ല്‍​പ​​ര്യ​​മു​​ള്ള​​വ​​രു​​മാ​​യ ഫെ​​ന്‍​സിം​​ഗ് താ​​ര​​ങ്ങ​​ള്‍ വ​​യ​​സു​​തെ​​ളി​​യി​​ക്കു​​ന്ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്, സം​​സ്ഥാ​​ന-​​ദേ​​ശീ​​യ അ​​ന്ത​​ര്‍​ദ്ദേ​​ശീ​​യ ത​​ല​​ത്തി​​ലു​​ള്ള ഫെ​​ന്‍​സിം​​ഗ് സ​​ര്‍​ട്ടി​​ഫി​​ക്കേറ്റു​​ക​​ള്‍, ആ​​വ​​ശ്യ​​മാ​​യ ക​​ളി​​യു​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ സ​​ഹി​​തം 13ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് ത​​ല​​ശേ​​രി സാ​​യ് സെ​​ന്‍റ​​റി​​ല്‍ എ​​ത്ത​​ണ​​മെ​​ന്ന് കേ​​ര​​ള ഫെ​​ന്‍​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.