റി​ലേ പോ​കാ​തിരിക്കാൻ ബോ​ൾ​ട്ട്
Tuesday, August 8, 2017 10:02 PM IST
ല​ണ്ട​ന്‍: നൂ​റു മീ​റ്റ​റി​ല്‍ വെ​ങ്ക​ലം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്ന ജ​മൈ​ക്ക​ന്‍ താ​രം ഉസൈൻ ബോൾട്ട് 4-100 മീ​റ്റ​ര്‍ റി​ലേ ഹീ​റ്റ്‌​സി​നാ​യി ശ​നി​യാ​ഴ്ച വീ​ണ്ടും ട്രാ​ക്കി​ലി​റ​ങ്ങും. സാ​ധാ​ര​ണ​യാ​യി 200 മീ​റ്റ​റി​ല്‍ മ​ത്സ​രി​ക്കാ​റു​ള്ള ബോ​ള്‍ട്ട് ഇ​ത്ത​വ​ണ 100 മീ​റ്റ​റി​ലും റി​ലേ​യി​ലും മാ​ത്ര​മേ മ​ത്സ​രി​ക്കു​ന്നു​ള്ളൂ.

യോ​ഹാ​ന്‍ ബ്ലേ​ക്ക് ആ​ണ് റി​ലേ​യി​ലെ മ​റ്റൊ​രു താ​ര സാ​ന്നി​ധ്യം.
എ​ന്‍റെ അ​വ​സാ​ന 100 മീ​റ്റ​റി​ല്‍ നേ​രി​ട്ട പ​രാ​ജ​യ​ത്തെ ല​ഘു​വാ​യാ​ണ് കാ​ണു​ന്ന​ത്. ചെ​റി​യ നി​രാ​ശ തോ​ന്നി​യി​രു​ന്നെ​ങ്കി​ലും അ​ത് അ​ടു​ത്ത മ​ത്സ​ര​ത്തെ ബാ​ധി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ശാ​രീ​രി​ക​മാ​യി ഞാ​ൻ ഫി​റ്റാ​ണ്.​ കൂ​ടെ ബാ​റ്റ​ൺ ഏ​ന്തു​ന്ന​വ​രെ​ല്ലാം മി​ക​ച്ച ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്- ബോ​ള്‍ട്ട് പ​റ​ഞ്ഞു.


എ​ട്ടു ത​വ​ണ ഒ​ളി​മ്പി​ക് സ്വ​ര്‍ണം നേ​ടി​യി​ട്ടു​ള്ള ബോ​ൾ​ട്ട് നാ​ലു ത​വ​ണ ജ​മൈ​ക്ക​യു​ടെ റി​ലേ സ്വ​ര്‍ണ​ത്തി​ലും പ​ങ്കാ​ളി​യാ​യി. ഇ​തി​ല്‍ ര​ണ്ട് ഒ​ളി​മ്പി​ക് സ്വ​ര്‍ണ​വും ഉ​ള്‍പ്പെ​ടും. ഈ​യി​ന​ത്തി​ല്‍ ലോ​ക​റി​ക്കാ​ര്‍ഡും ജ​മൈ​ക്ക​യു​ടെ പേ​രി​ലാ​ണ്. 2012 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ 36.84 സെ​ക്ക​ന്‍റി​ലാ​ണ് ജ​മൈ​ക്ക​ന്‍ താ​ര​ങ്ങ​ള്‍ ല​ക്ഷ്യം ക​ണ്ട​ത്. 2008ല്‍ ​ബെ​യ്ജിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നേ​ടി​യ സ്വ​ര്‍ണം ടീ​മം​ഗം നെ​സ്റ്റാ കാ​ര്‍ട്ട​ര്‍ മ​യ​ക്കു​മ​രു​ന്നു വി​വാ​ദ​ത്തി​ല്‍ പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക്ക് തി​രി​ച്ചു ന​ല്‍കി.