വ​നി​താ യൂ​റോ ക​പ്പ് ഹോളണ്ടിന്
വ​നി​താ യൂ​റോ ക​പ്പ് ഹോളണ്ടിന്
Tuesday, August 8, 2017 11:32 AM IST
വ​നി​താ യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സ് ചാ​മ്പ്യ​ന്‍. ഫൈ​ന​ലി​ല്‍ ഡെ​ന്മാ​ര്‍ക്കി​നെ കീ​ഴ​ട​ക്കി​യ ഡ​ച്ച് വ​നി​ത​ക​ള്‍ ക​പ്പു​യ​ര്‍ത്തി. തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ടം ക​ണ്ട മ​ത്സ​ര​ത്തി​ല്‍ 4-2നാ​യി​രു​ന്നു നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ വി​ജ​യം. നാ​ദി​യ ന​ദീ​മി​ന്‍റെ പെ​ന​ാല്‍റ്റി​യി​ലൂ​ടെ ആ​ദ്യം ലീ​ഡ് നേ​ടി​യ​ത് ഡെ​ന്മാ​ര്‍ക്ക് ആ​യി​രു​ന്നെ​ങ്കി​ലും ആ​ഴ്‌​സ​ണ​ലി​ന്‍റെ വ​നി​താ താ​രം വി​വി​യ​ന്‍ മീ​ഡെ​മ​യി​ലൂ​ടെ ആ​തി​ഥേ​യ​ര്‍ ഒ​പ്പം പി​ടി​ച്ചു. ആ​റാം മി​നി​റ്റി​ല്‍ ഹോ​ള​ണ്ടി​ന്‍റെ ട്രോ​ഗ​ല്‍ഗാ​ര്‍ഡ് നീ​ല്‍സ​ന്‍റെ ഫൗ​ളി​ല്‍ പെ​നാ​ല്‍റ്റി. എ​ന്നാ​ല്‍ പ​ത്താം മി​നി​റ്റി​ല്‍ ത​ന്നെ ഹോ​ള​ണ്ട് മീ​ഡെ​മ​യി​ലൂ​ടെ തി​രി​ച്ച​ടി​ച്ച് സ​മ​നി​ല നേ​ടി.

പി​ന്നാ​ലെ 28-ാം മി​നി​റ്റി​ല്‍ ഇ​രു​പ​തു വാ​ര അ​ക​ലെ​നി​ന്നു പാ​യി​ച്ച ത​ക​ര്‍പ്പ​ന്‍ ഷോ​ട്ടി​ലൂ​ടെ ലീ​ക്കെ മാ​ര്‍ട്ട​ന്‍സ് ഡ​ച്ച് ടീ​മി​നു ലീ​ഡും നേ​ടി​ക്കൊ​ടു​ത്തു. അ​ഞ്ചു​മി​നി​റ്റി​നു​ള്ളി​ല്‍ പെ​ര്‍നി​ലെ ഹാ​ര്‍ഡ​ര്‍ ഡെ​ന്മാ​ര്‍ക്കി​നാ​യി സ​മ​നി​ല ഗോ​ള്‍ നേ​ടി. ര​ണ്ടാം പ​കു​തി​യു​ടെ ആ​റാം മി​നി​റ്റി​ല്‍ ഡ​ച്ച് ക്യാ​പ്റ്റ​ന്‍ ഷെ​രി​ദ സ്പി​റ്റ്‌​സെ ഫ്രീ ​കി​ക്കി​ലൂ​ടെ നേ​ടി​യ ഗോ​ള്‍ ക​ളി​യു​ടെ ഗ​തി നി​ര്‍ണ​യി​ച്ചു. മു​പ്പ​തു മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന​ടി​ച്ച സ്പി​റ്റ്‌​സെ​യു​ടെ ക​ന​ത്ത ഷോ​ട്ട് ഗോ​ളി ലീ​ന പീ​റ്റേ​ഴ്‌​സ​ണെ നോ​ക്കു​കു​ത്തി​യാ​ക്കി ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ക​ളി തീ​രു​ന്ന​തി​ന് ഒ​രു മി​നി​റ്റ് മു​ന്‍പ് വി​വി​യ​ന്‍ മീ​ഡെ​മ​യി​മ ക​ളി​യി​ലെ ത​ന്‍റെ ര​ണ്ടാം ഗോ​ളും നേ​ടി പ​ട്ടി​ക തി​ക​ച്ച​തോ​ടെ മ​ത്സ​ര​വും ക​പ്പും ആ​തി​ഥേ​യ​രു​ടെ വ​രു​തി​യി​ലു​മാ​യി.


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.