സിന്ധുവും ശ്രീകാന്തും ആദ്യ പത്തിൽ
സിന്ധുവും ശ്രീകാന്തും ആദ്യ പത്തിൽ
Tuesday, August 8, 2017 11:32 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​രു​പ​ത്തി​യൊ​ന്നു മു​ത​ല്‍ ഗ്ലാ​സ്‌​ഗോ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വ് പി. ​വി. സി​ന്ധു​വും ലോ​ക എ​ട്ടാം ന​മ്പ​ര്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തും സീ​ഡിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ.

സി​ന്ധു നാ​ലാം സീ​ഡും കി​ഡം​ബി എ​ട്ടാം സീ​ഡു​മാ​ണ്. അ​തേ​സ​മ​യം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ചൈ​ന​യു​ടെ താ​യ് സു ​യിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്നു പി​ന്മാ​റി. ജ​പ്പാ​ന്‍ താ​രം അ​കാ​നെ യ​മാ​ഗു​ച്ചി, കൊ​റി​യ​ന്‍ താ​രം സും​ഗ് ജി ​ഹ്യു​ന്‍ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സീ​ഡ്. ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വും 2013, 2014 ലോ​ക ചാം​മ്പ്യ​ന്‍ഷി​പ്പ് വി​ജ​യി​യു​മാ​യ ക​രോ​ലി​ന മാ​രി​നാ​ണ് സി​ന്ധു​വി​ന് തൊ​ട്ടു മു​ന്നി​ല്‍. ലോ​ക പ​തി​നാ​റാം ന​മ്പ​ര്‍ താ​ര​വും 2015 ലോ​ക​ചാം​മ്പ്യ​ന്‍ഷി​പ്പ് വെ​ള​ളി ജേ​താ​വു​മാ​യ ഇ​ന്ത്യ​ന്‍ താ​രം സൈ​ന നെ​ഹ്‌​വാ​ള്‍ പ​ന്ത്ര​ണ്ടാം സീ​ഡാ​ണ്.


പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് ഒ​ളി​മ്പി​ക് കി​രീ​ട​വും അ​ഞ്ച് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പും നേ​ടി​യ ചൈ​നീ​സ് താ​രം ലി​ന്‍ ഡാ​ന്‍ ആ​ണ് ശ്രീ​കാ​ന്തി​നു തൊ​ട്ടു മു​ക​ളി​ല്‍. ഇ​ന്തോ​നേ​ഷ്യ​യി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ലും ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ശ്രീ​കാ​ന്ത് കി​രീ​ടം നേ​ടി​യി​രു​ന്നു. അ​ജ​യ് ജ​യ​റാം, ബി.​സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം 13,15 സീ​ഡാ​ണ്.
മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണ​വ് ജെ​റി ചോ​പ്ര, സി​ക്കി റെ​ഡ്ഢി സ​ഖ്യം പ​തി​ന​ഞ്ചാം സീ​ഡാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ന​ട​ന്ന സ​യി​ദ് മോ​ദി ഗ്രാ​ന്‍ഡ് പ്രി​ക്‌​സ് ഗോ​ള്‍ഡ് ഈ ​സ​ഖ്യം വി​ജ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.