സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​മ്പ്യൻ​ഷിപ്പിനു ശനിയാഴ്ച മണ്ണുത്തിയിൽ തുടക്കമാകും
Wednesday, August 9, 2017 11:37 AM IST
തൃ​​​ശൂ​​​ർ: മു​​​പ്പ​​​താ​​​മ​​​ത് കേ​​​ര​​​ള സ്റ്റേ​​​റ്റ് ജൂ​​​ണി​​​യ​​​ർ നെ​​​റ്റ്ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് 12,13 തീ​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍ ബോ​​​സ്കോ സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തും. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 18 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. നാ​​നൂ​​റോ​​ളം വ​​​രു​​​ന്ന മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ​​​രി​​​ശീ​​​ല​​​ക​​​രെ​​​യും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഡോ​​​ണ്‍ ബോ​​​സ്കോ സ്കൂ​​​ൾ സ​​​ജ്ജ​​​മാ​​​യ​​​താ​​​യി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജി​​​യോ ക​​​ല്ല​​​ട​​​ന്തി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ത്രി​​​സ​​​മ​​​യ​​​ത്തും മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഫ്ള​​​ഡ്‌​​​ലി​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തോ​​​ടെ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ കോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. സെ​​​മി​​​ഫൈ​​​ന​​​ൽ, ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ 13നാ​​​ണ് ന​​​ട​​​ക്കു​​​ക.


പാ​​​ല​​​ക്കാ​​​ട്ടു ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ നെ​​​റ്റ്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ ജി​​​ല്ലാ ടീ​​​മി​​​ലെ ഏ​​​ഴു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സീ​​​നി​​​യ​​​ർ നാ​​​ഷ​​​ണ​​​ൽ നെ​​​റ്റ്ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ നേ​​​ടി​​​യ കേ​​​ര​​​ള ടീ​​​മി​​​ലെ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍​ബോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​ത്തോ​​​ട്ട​​​ത്തി​​​ൽ, അ​​​ധ്യാ​​​പി​​​ക വി.​ ​​സു​​​മി​​​നി, എ​​​ൽ.​​​ആ​​​ർ.​ വി​​​നു എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.