ജ​ഡേ​ജ​യ്ക്കു പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ല്‍
ജ​ഡേ​ജ​യ്ക്കു പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ല്‍
Wednesday, August 9, 2017 11:37 AM IST
മും​ബൈ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​ക്ക് പ​ക​രം ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍ അ​ക്ഷര്‍ പ​ട്ടേ​ല്‍ ഇ​ടം​നേ​ടി. 12 മു​ത​ല്‍ പ​ല്ലെ​കെ​ലെ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മൂ​ന്നാം ടെ​സ്റ്റ് ന​ട​ക്കു​ക. ഇ​ന്ത്യ എ​യ്‌​ക്കൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലു​ള്ള അ​ക്ഷ​റി​നോ​ട്് വേ​ഗം ശ്രീ​ല​ങ്ക​യി​ലെ​ത്താ​ന്‍ ബി​സി​സി​ഐ അ​റി​യി​ച്ചു. ആദ്യമായാണ് അക്ഷറിനു ടെസ്റ്റിലേക്കു വിളി വരുന്നത്.

ര​ണ്ടാം ടെ​സ്റ്റി​നി​ടെ ല​ങ്ക​ന്‍ ബാ​റ്റ്സ്മാ​ന്‍ മ​ലി​ന്ദ പു​ഷ്പ​കു​മാ​ര​യെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ പ​ന്ത് കൊ​ണ്ട് എ​റി​ഞ്ഞ​തി​ന് ഐ​സി​സി ഒ​രു ടെ​സ്റ്റി​ല്‍ നി​ന്ന് ജ​ഡേ​ജ​യെ വി​ല​ക്കി​യി​രു​ന്നു. ഒ​പ്പം മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം പി​ഴ​യും ചു​മ​ത്തി.


മൂ​ന്നാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ഇ​ല​വ​നി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ക്ഷ​റി​ന് അ​ത് ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​മാ​കും. എ​ന്നാ​ല്‍, സ്ഥാന ത്തിനായി ടീ​മി​ലെ മ​റ്റൊ​രു സ്പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വു​മാ​യി മ​ത്സ​രി​ക്കേ​ണ്ടി​വ​രും. നേ​ര​ത്തെ ഇ​ന്ത്യ​ക്കാ​യി 30 ഏ​ക​ദി​ന​ങ്ങ​ളും ഏ​ഴു ട്വ​ന്‍റി 20യും ​അ​ക്ഷ​ര്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യെ തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ​ന്‍ എ ​ടീം കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ ആ ​ടീ​മി​ല്‍ അ​ക്ഷറു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.