ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്: പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ
ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്: പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ
Wednesday, August 9, 2017 11:37 AM IST
ല​ണ്ട​ന്‍: ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ എ​ന്തെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ നീ​ര​ജ് ചോ​പ്ര​യെ​ന്ന പ​ത്തൊ​മ്പ​തു​കാ​ര​നി​ലാ​യി​രി​ക്കും. ജ​ാവ​ലി​ന്‍ ത്രോ​യി​ല്‍ വ​ള​ര്‍ന്നു​വ​രു​ന്ന താ​ര​മാ​യ നീ​ര​ജ് ഇ​ന്ന് യോ​ഗ്യ​ത റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണ്. ലോ​ക ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 86.48 മീ​റ്റ​ര്‍ ദൂ​രം ജാ​വ​ലി​ന്‍ പാ​യി​ച്ച് ജൂ​ണി​യ​ര്‍ ലോ​ക റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 85.23 മീ​റ്റ​ര്‍ എ​റി​ഞ്ഞ് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. ധാ​വി​ന്ദ​ര്‍ സിം​ഗ് കാം​ഗാ​ണ് ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​ന്‍.

ചോ​പ്ര​യി​ലൂ​ടെ ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഒ​രു മെ​ഡ​ലാ​ണ് ഇ​ന്ത്യ നോ​ട്ട​മി​ടു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ 85.63 മീ​റ്റ​ര്‍ ദൂ​രം ക​ണ്ട് നീ​ര​ജ് ഐ​എ​എ​എ​ഫ് റാ​ങ്കിം​ഗി​ല്‍ 14-ാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ല്‍ മെ​ഡ​ല്‍ നേ​ട​ണ​മെ​ങ്കി​ല്‍ ഇ​തി​ലും കൂ​ടു​ത​ല്‍ ദൂ​രം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഐ​എ​എ​എ​ഫി​ന്‍റെ നി​ല​വി​ലെ പ​ട്ടി​ക കാ​ണി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ ര​ണ്ടു പേ​ര്‍- ജോ​നാ​സ് വെ​റ്റ​റും നി​ല​വി​ലെ ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്‍ തോ​മ​സ് റോ​ള​റും ര​ണ്ടു ത​വ​ണ 90 മീ​റ്റ​റി​നു മു​ക​ളി​ല്‍ എ​റി​ഞ്ഞി​ട്ടു​ണ്ട്. എ​ട്ടു പേ​ര്‍ 87.64മീ​റ്റ​റി​നു മു​ക​ളി​ല്‍ ജാ​വ​ലി​ന്‍ പാ​യി​ച്ചു. നീ​ര​ജ് മൂ​ന്നു ത​വ​ണ 85 മീ​റ്റ​റി​നു മു​ക​ളി​ല്‍ എ​റി​ഞ്ഞു. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം പാ​രി​സി​ലും മോ​ണ​ക്കോ​യി​ലും ന​ട​ന്ന ഡ​യ​മ​ണ്ട് ലീ​ഗി​ലാ​യി​രു​ന്നു. ര​ണ്ടി​ട​ത്തും അ​ഞ്ചും ഏ​ഴും സ്ഥാ​ന​ത്തെ​ത്തി. ലോ​ക റി​ക്കാ​ർ​ഡ് ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ജാ​ന്‍ സെ​ലെ​സ്‌​നി (98.48 മീ​റ്റ​ര്‍), കെ​നി​യ​യു​ടെ ജൂ​ലി​യ​സ് യെ​ഗോ ആ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍.

വാന്‍ നീകെര്‍ക് നിലനിർത്തി

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വെ​യ്ഡ് വാ​ന്‍ നീ​കെ​ര്‍ക് സ്വ​ര്‍ണം നി​ല​നി​ര്‍ത്തി. 43.98 സെ​ക്ക​ന്‍ഡി​ലാ​ണ് വാ​ന്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്ന​ത്. ഈ ​സീ​സ​ണി​ലെ മൂ​ന്നാ​മ​ത്തെ മി​ക​ച്ച വേ​ഗ​ത്തിനുടമ യായ ബോ​ട്‌​സ്വാ​ന​യു​ടെ ഐ​സ​ക് മ​ക്‌​വാ​ല​യു​ടെ ട്രാ​ക്ക് ഒ​ഴി​ഞ്ഞു കി​ട​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍ന്ന് മ​ക് വാ​ല മ​ത്സ​ര​ത്തി​ല്‍ നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു. 200 മീ​റ്റ​റി​ല്‍ നി​ന്നും മ​ക് വാ​ല പി​ന്മാ​റി​യി​രു​ന്നു.

ബ​ഹാ​മ​സി​ന്‍റെ സ്റ്റീ​വ​ന്‍ ഗാ​ര്‍ഡി​ന​ര്‍ 44.41 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി വെ​ള്ളി​ക്ക​ര്‍ഹ​ത നേ​ടി. 44.48 സെ​ക്ക​ന്‍ഡി​ല്‍ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ ഖ​ത്ത​റി​ന്‍റെ അ​ബ്ദെല്ല ഹാ​രോ​ണ്‍ ആ​ണ് മൂ​ന്നാ​മ​ത്.

800 മീ​റ്റ​റി​ല്‍ പി​യ​ർ അം​ബ്ര്വാസ് ബോ​സ്

പു​രു​ഷ​ന്മാ​രു​ടെ 800 മീ​റ്റ​റി​ല്‍ ഫ്ര​ഞ്ച് താ​രം പി​യ​ർ അം​ബ്ര്വാസ് ബോ​സ് സ്വ​ര്‍ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. 1 മി​നി​റ്റ് 44.67 സെ​ക്ക​ന്‍ഡാ​ണ് ബോ​സെ​യു​ടെ സ്വ​ര്‍ണ​വേ​ഗം. പോ​ള​ണ്ടി​ന്‍റെ ആ​ദം ക​സോ​ട്ട് 1 മി​നി​റ്റ് 44.95 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി സ്വ​ന്ത​മാ​ക്കി. കെ​നി​യ​ന്‍ താ​രം കി​പി​ഗ​ണ്‍ ബെ​ട്ടാ​ണ് വെ​ങ്ക​ല​താ​രം. 1 മി​നി​റ്റ് 45.21 സെ​ക്ക​ന്‍ഡി​ലാ​ണ് ബെ​ട്ട് ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.


കെ​നി​യ​ന്‍ ആ​ധി​പ​ത്യം

ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ സാ​ഹ​സി​ക ഇ​ന​മാ​യ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ചെ​യ്‌​സി​ല്‍ കെ​നി​യ​ന്‍ താ​രം കോ​ണ്‍സെ​ല​സ് കി​പ്രു​തോ​യ്ക്ക് ഉ​ജ്വ​ല​വി​ജ​യം.​ അ​വ​സാ​ന മു​ന്നൂ​റു​മീ​റ്റ​റി​ല്‍ വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ര്‍ത്തി​യ കി​പ്രു​തോ 8 മി​നി​റ്റ് 14.12 സെ​ക്ക​ന്‍ഡി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. ഇ​തോ​ടെ ഈ​യി​ന​ത്തി​ല്‍ പ​തി​ന​ഞ്ചി​ല്‍ പ​ന്ത്ര​ണ്ട് സ്വ​ര്‍ണ​വും സ്വ​ന്ത​മാ​ക്കി​യ രാ​ജ്യ​മാ​യി കെ​നി​യ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി. മൊ​റോ​ക്കോ​യു​ടെ സൗ​ഫി​യാ​ന്‍ എ​ല്‍ ബ​ക്കാ​ലി​യാ​ണ് വെ​ള്ളി നേ​ടി​യ​ത്. ബ​ക്കാ​ലി​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന മെ​ഡ​ലാ​ണി​ത്. 2013ല്‍ ​കി​പ്രു​തോ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ താ​രം വെ​ള്ളി നേ​ടി​യി​രു​ന്നു.

അ​മേ​രി​ക്ക​ന്‍ താ​രം ജാ​ഗ​ര്‍ ഹെ​ല്‍ഡ് 8 മി​നി​റ്റ് 15.53 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. സ്റ്റീ​പ്പി​ള്‍ ചെ​യ്‌​സി​ല്‍ ഒ​രു ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​മേ​രി​ക്ക​നാ​ണ് ഹെ​ല്‍ഡ്.

ജാ​വ​ലി​നിൽ‍ ബാ​ര്‍ബര

വ​നി​ത​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് താ​രം ബാ​ര്‍ബ​ര സ്‌​പോ​ട്ട​ക്കോ​വ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചു. പ​ത്തു വ​ര്‍ഷം മു​മ്പാ​ണ് ബാ​ര്‍ബര ലോ​ക അ​ത്‌​ല​റ്റി​ക്‌​സ്്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ദ്യ​മാ​യി സ്വ​ര്‍ണം നേ​ടി​യ​ത്. അ​തി​നു​ശേ​ഷം ഇ​തേ​വ​രെ ഒ​ന്നാ​മ​തെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മു​പ്പ​ത്താ​റു​കാ​രി​യാ​യ താ​രം ഫൈ​ന​ലി​ല്‍ ത​ന്‍റെ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ല്‍ 66.76 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ജാ​വ​ലി​ന്‍ പ​റ​ത്തി​യാ​ണ് വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്.

ഇ​തേ വേ​ദി​യി​ലാ​ണ് 2012ല്‍ ​ബാ​ര്‍ബ​റ ര​ണ്ടാ​മ​ത്തെ ഒ​ളി​മ്പി​ക് സ്വ​ര്‍ണം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം റി​യോ​യി​ല്‍ നേ​ടി​യ വെ​ങ്ക​ല പ്ര​ക​ട​ന​വും മ​റി​ക​ട​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ പ്ര​ക​ട​നം.

ര​ണ്ടു ത​വ​ണ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നാ​യ ചൈ​നീ​സ്താ​രം ലി ​ലിം​ഗ്‌​വെ​യ് 66.25 മീ​റ്റ​ര്‍ എ​ന്ന വ്യ​ക്തി​ഗ​ത മി​ക​വോ​ടെ വെ​ള്ളി നേ​ടി. ചൈ​ന​യു​ടെ ത​ന്നെ ലി​യു ഹു​യി​ഹു​യി 65.26 മീ​റ്റ​ര്‍ പ്ര​ക​ട​ന​ത്തോ​ടെ വെ​ങ്ക​ലം നേ​ടി. 2015 ബെ​യ്ജിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ വെ​ള്ളി ജേ​താ​വാ​ണ് ലിയു. ബാ​ര്‍ബ​ര​യ്ക്കു വെ​ല്ലു​വി​ളി​യാ​കു​മെ​ന്നു ക​രു​തി​യ സാ​റാ കൊ​ളി​ക്കി​ന് 64.95 മീ​റ്റ​ര്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളു.

സാം ​കെ​ന്‍ഡ്രി​ക്കി​നു സ്വ​ര്‍ണം

പോ​ള്‍വോള്‍ട്ടി​ല്‍ ലോ​ക റി​ക്കാ​ര്‍ഡ് സ്ഥാ​പ​ക​നും മു​ന്‍ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നു​മാ​യ റെ​നോ​ഡ് ലാ​വി​ല്ലെ​നി​ക്ക് നി​രാ​ശ. അ​മേ​രി​ക്ക​ന്‍ താ​രം സാം ​കെ​ന്‍ഡ്രി​ക് 5.95 മീ​റ്റ​ര്‍ എ​ന്ന ഉ​ജ്വ​ല​പ്ര​ക​ട​ന​ത്തോ​ടെ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞു. പോ​ള​ണ്ടി​ന്‍റെ പി​യോ​ട്ട​ര്‍ ലി​സെ​ക് വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ഫ്ര​ഞ്ച്താ​രം ലാ​വി​ല്ലെ​നി​ക്ക് വെ​ങ്ക​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.
ഫൈ​ന​ലി​ല്‍ ലി​സെ​ക്കും ലാ​വി​ല്ലെ​നി​യും 5.89 മീ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ വ​ന്നെ​ങ്കി​ലും കൗ​ണ്ട്ബാ​ക്കി​ല്‍ ലി​സെ​ക്കി​ന് വെ​ള്ളി വി​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.