പ്ര​ണോ​യ് 15-ാം റാങ്കിൽ
Thursday, August 10, 2017 11:42 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്കു റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം. ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍ഡ് ഫെ​ഡ​റേ​ഷ​ന്‍ പു​റ​ത്തു​വി​ട്ട പു​തി​യ പ​ട്ടി​ക​യി​ല്‍ പ്ര​ണോ​യ് 15-ാം സ്ഥാ​ന​ത്താ​ണ്. ന്യൂ​സി​ല​ന്‍ഡ് ഓ​പ്പ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ര്‍മ അ​ഞ്ചു സ്ഥാ​നം ഉ​യ​ര്‍ന്ന് 32-ാം സ്ഥാ​ന​ത്തെ​ത്തി. പ​രു​പ്പ​ള്ളി ക​ശ്യ​പ് ഒ​രു സ്ഥാ​നം ഉ​യ​ര്‍ന്ന് 46-ാമ​തും. ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ കെ. ​ശ്രീ​കാ​ന്ത് എ​ട്ടാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.


വ​നി​താ സിം​ഗി​ള്‍സി​ല്‍ പി.​വി. സി​ന്ധു അ​ഞ്ചാ​മ​തും സൈ​ന നെ​ഹ്‌​വാ​ള്‍ 16-ാം സ്ഥാ​ന​ത്തു​മാ​ണ്. വ​നി​താ ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ​- സി​കി റെ​ഡ്ഢി സഖ്യം 25-ാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.