Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്: നോര്‍വീജിയന്‍ ചരിതം
Friday, August 11, 2017 12:12 AM IST
Click here for detailed news of all items Print this Page
ല​ണ്ട​ന്‍: നോ​ര്‍വീ​ജി​യ​ന്‍ ജ​ന​ത​യ്ക്ക് കാ​ഴ്‌​സ്റ്റ​ണ്‍ വാ​ര്‍ഹോം ഒ​രു ച​രി​ത്ര​പു​രു​ഷ​നാ​യി മാ​റി​യി​രി​ക്കു​ന്നു. ലോ​ക​മേ​ള​ക​ളി​ല്‍ മൂ​ന്നു ദ​ശാ​ബ്ദ​ത്തോ​ളം പ​രാ​ജ​യം മാ​ത്രം രു​ചി​ച്ച രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക​ച​രി​ത്രം 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ൽസില്‍ വാ​ര്‍ഹോം നേ​ടി​യ സ്വ​ര്‍ണ​ത്തോ​ടെ ച​രി​ത്ര​മാ​യി മാ​റി. 1987ല്‍ ​റോം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്‍ഗ്രി​ഡ് ക്രി​സ്റ്റ്യ​ന്‍സൻ 10,000 മീ​റ്റ​റി​ൽ നേ​ടി​യ സ്വ​ര്‍ണ​ത്തി​നു ശേ​ഷം നോ​ര്‍വെ നേ​ടു​ന്ന ആ​ദ്യ സ്വ​ർ​ണ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പു​തി​യ കാ​യി​ക​ശ​ക്തി​കേ​ന്ദ്രം താ​നാ​ണെ​ന്നു താ​രം പ്ര​ഖ്യാ​പി​ച്ച​തി​ല്‍ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. മ​ഴ പെ​യ്ത് ന​ന​ഞ്ഞ ട്രാ​ക്കി​ലൂ​ടെ 48.35 സെ​ക്ക​ന്‍ഡു കൊ​ണ്ടാ​ണ് ഫിനിഷ് ചെയ്തത്. ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ വാ​ര്‍ഹോ​മി​ന്‍റെ ആ​ദ്യ​സ്വ​ര്‍ണം കൂ​ടി​യാ​ണി​ത്.

ചാ​മ്പ്യ​ന്‍മാ​ര്‍ എ​തി​രാ​ളി​ക​ളാ​യി നി​ര​ന്ന ട്രാ​ക്കി​ല്‍ അ​നു​ഭ​വ​സ​മ്പ​ത്തി​ല്ലാ​യ്മ​യു​ടെ ആ​ശ​ങ്ക​യും മു​ഖ​ത്തേ​റ്റി​യാ​ണ് വാ​ര്‍ഹോം നി​ന്ന​ത്. യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നാ​യ ട​ര്‍ക്കി താ​രം യാ​സ്മ​നി കോ​പെ​ല്ലോ (48.49)യും ​ഈ​യി​ന​ത്തി​ല്‍ ഹാ​ട്രി​ക്ക് സ്വ​പ്‌​ന​വു​മാ​യി വ​ന്ന അ​മേ​രി​ക്ക​ന്‍ താ​രം കെ​റ​ണ്‍ ക്ല​മ​ന്‍റും (48.52) വാ​ര്‍ഹോ​മി​നു പി​ന്നി​ലാ​യി.

400 മീ​റ്റ​റിൽ‍ ഫി​ല്ലി​സി​നു സ്വ​ര്‍ണം

ഫി​ല്ലി​സ് ഫ്രാ​ന്‍സി​സി​ന് അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ബു​ധ​നാ​ഴ്ച സു​വ​ര്‍ണ​ദി​ന​മാ​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ അ​മേ​രി​ക്ക​ന്‍താ​രം നേ​ടി​യ സ്വ​ര്‍ണം ക​രി​യ​റി​ലെ ആ​ദ്യ പ്ര​ധാ​ന വ്യ​ക്തി​ഗ​ത​മെ​ഡ​ല്‍ കൂ​ടി​യാ​ണ്.

ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ഫി​ല്ലി​സ് 49.92 സെ​ക്ക​ന്‍ഡി​ലാ​ണ് സ്വ​ര്‍ണ​വ​ര ക​ട​ന്ന​ത്.​ ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഫി​ല്ലി​സ് ഉ​ള്‍പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ സം​ഘം റി​ലേ സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ​ത്തെ സു​പ്ര​ധാ​ന വ്യ​ക്തി​ഗ​ത മെ​ഡ​ലാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ബ​ഹ്‌​റി​ന്‍ താ​രം സാ​ല്‍വാ ഈ​ദ് നാ​സ​ര്‍ 50.06 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി സ്വ​ന്ത​മാ​ക്കി. ഒ​മ്പ​ത് ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് സ്വ​ര്‍ണം സ്വ​ന്ത​മാ​യു​ള്ള അ​മേ​രി​ക്ക​ന്‍ സൂ​പ്പ​ര്‍താ​രം അ​ലി​സ​ണ്‍ ഫെ​ലി​ക്‌​സി​ന് വെ​ങ്ക​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. 50.08 ആ​ണ് ഫെ​ലി​ക്‌​സി​ന്‍റെ സ​മ​യം. ആ​റ് ഒ​ളി​മ്പി​ക് സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ 14 മെ​ഡ​ലു​ക​ളാ​ണ് ഫെ​ലി​ക്‌​സി​ന് സ്വ​ന്ത​മാ​യു​ള്ള​ത്.​ഇ​തോ​ടെ ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നും മെ​ര്‍ലി​ന്‍ ഓ​ട്ടി​ക്കും ഒ​പ്പം ഫെ​ലി​ക്‌​സും റി​ക്കാ​ര്‍ഡ് പ​ങ്കി​ട്ടു.

ഗോം​ഗ് ലി​ജി​യാ​വോയ്ക്ക് ഒ​ടു​വി​ല്‍ സ്വ​ര്‍ണം

ഷോ​ട്ട്പു​ട്ടി​ല്‍ ഒ​ളി​മ്പി​ക്‌​സി​ലും ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ള്ള ചൈ​നീ​സ് വ​നി​താ​താ​രം ഗോം​ഗ് ലി​ജി​യാ​വോ​യ്ക്ക് സ്വ​ര്‍ണം. ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 19.94 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ഷോ​ട്ട്പു​ട്ട് എ​റി​ഞ്ഞി​ട്ടാ​ണ് ഗോം​ഗ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ല്‍ ത​ന്നെ ഗോം​ഗ് ലീ​ഡ് നേ​ടി​യി​രു​ന്നു.


റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ലം നേ​ടി​യ ഹം​ഗേ​റി​യ​ന്‍ താരം അ​നി​റ്റ മാ​ര്‍ട്ട​ണ്‍ (19.49) വെ​ള്ളി നേ​ടി. ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്‍ യു​എ​സ് താ​രം മി​ഷേ​ല്‍ കാ​ര്‍ട്ട​ര്‍ (19.14) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ഈ​യി​ന​ത്തി​ല്‍ 1993ലാ​ണ് ചൈ​ന ഒ​ടു​വി​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്. സ്റ്റു​ട്ട്ഗാ​ര്‍ട്ടി​ല്‍ ന​ട​ന്ന മേ​ള​യി​ല്‍ ഹു​യാം​ഗ് ഷി​ഹോം​ഗി​നാ​യി​രു​ന്നു സ്വ​ര്‍ണം. ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ചൈ​ന​യു​ടെ ആ​ദ്യ സ്വ​ര്‍ണ​മാ​ണി​ത്. ഇ​തോ​ടെ മെ​ഡ​ല്‍പ​ട്ടി​ക​യി​ല്‍ ചൈ​ന​യ്ക്ക് എ​ല്ലാ​ത്ത​രം മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​യി.

ത​ന്നെ ഓ​ടി മ​ക്‌​വാ​ല ഫൈനലിൽ

200 മീ​റ്റ​ര്‍ പു​രു​ഷ​ഫൈ​ന​ലി​ല്‍ വെ​യ്‌​ഡെ വാ​ന്‍ നീ​കെ​ര്‍ക്കി​ന് മു​ഖ്യ​എ​തി​രാ​ളി​യാ​യി ബോ​ട്‌​സ്വാ​നി​യ​ന്‍ താ​രം ഐ​സ​ക് മ​ക്‌​വാ​ല​യും. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ല്‍ നി​ന്ന് മാ​റി നി​ല്‍ക്കേ​ണ്ടി വ​ന്ന മ​ക് വാ​ല​യെ പി​ന്നീ​ട് ത​നി​ച്ച് ഓ​ടി​ച്ച് 200 മീ​റ്റ​ര്‍ സെ​മി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​നാ​ക്കു​ക​യാ​യി​രു​ന്നു. 20.53 സെ​ക്ക​ന്‍ഡി​ല്‍ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ യോ​ഗ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. എ​ന്നാ​ല്‍, 20.20 സെ​ക്ക​ന്‍ഡി​ല്‍ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ മ​ക്‌​വാ​ല​ സെ​മി​ഫൈ​ന​ലി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത നേ​ടി​യെ​ടു​ത്തു. സെ​മി​ഫൈ​ന​ലി​ല്‍ 20.14 സെക്കൻഡിൽ ഫിനിഷ് ചെയ്തു ഫൈനലിലേക്കു യോഗ്യത നേടി. അമേരിക്കയുടെ ഐസയ്യ യംഗ് (20.12 സെക്കൻഡ്) ഒന്നാമതെത്തി. അ​തേ​സ​മ​യം 1995ല്‍ ​മൈ​ക്ക​ല്‍ ജോ​ണ്‍സ​ണ്‍ സ്ഥാ​പി​ച്ച റി​ക്കാ​ര്‍ഡ് തി​രു​ത്തി​ക്കു​റി​ക്കാ​നാ​ണ് നീ​കെ​ര്‍ക്കി​ന്‍റെ ശ്ര​മം. മൂ​ന്നാം സെ​മി​ഫൈ​ന​ലി​ല്‍ ട​ര്‍ക്കി​യു​ടെ ര​മി​ല്‍ ഗു​ലി​യേ​വി(20.17)​നും അ​മേ​രി​ക്ക​യു​ടെ അ​മീ​ര്‍ വെ​ബി(20.22)​നും പി​ന്നി​ലാ​യാ​ണ് നീ​കെ​ര്‍ക്ക് ഫി​നി​ഷ് ചെ​യ്ത​ത്.
അ​തേ​സ​മ​യം യോ​ഹാ​ന്‍ ബ്ലേ​ക്കി​ന്‍റെ പു​റ​ത്താ​ക​ല്‍ ജ​മൈ​ക്ക​ന്‍ പ്ര​തീ​ക്ഷ​യ്‌​ക്കേ​റ്റ വ​ന്‍ തി​രി​ച്ച​ടി​യാ​യി. ഉ​സൈ​ന്‍ ബോ​ള്‍ട്ടി​ന്‍റെ 100 മീ​റ്റ​ര്‍ പ​രാ​ജ​യ​ത്തി​നു ശേ​ഷം ജ​മൈ​ക്ക​യു​ടെ ഒ​രു പ്ര​ധാ​ന മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു യോ​ഹാ​ന്‍. ഈ​യി​ന​ത്തി​ല്‍ നി​ല​വി​ലു​ള്ള റി​ക്കാ​ര്‍ഡ് ബോ​ള്‍ട്ടി​ന്‍റെ പേ​രി​ലാ​ണെ​ന്നി​രി​ക്കേ, ജ​മൈ​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ പോ​ലും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.


വന്‍ പോരാട്ടങ്ങള്‍
ജർമൻ ആധിപത്യം
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം
ജി​വി​എ​ച്ച്എ​സ്എ​സ് -​ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ല്‍
അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
പാ​ക്കി​സ്ഥാ​നും ക​ട​ന്ന് ഇ​ന്ത്യ
ര​ക്ഷ​ക​നായി സു​വാ​ര​സ്
ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
ഫെഡറർക്കു ഷാങ്ഹായ് കിരീടം
ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​യി​ൽ
ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
രാജകീയമായി ഇംഗ്ലണ്ട് നോക്കൗട്ടില്‍, ചിലി പുറത്ത്
ഇനി ലക്ഷ്യം അണ്ടർ 19 ഏഷ്യൻ കപ്പ്
ഗാ​ന്ധി​ജിക്കും മ​ദ​ർ തെ​രേ​സ​യ്ക്കും ആ​ദരവുമായി മെ​ക്സി​ക്ക​ൻ കോ​ച്ച്
കൊച്ചി മനംകവർന്നു: ബ്രസീൽ കോച്ച്
ഉ​ദി​ച്ചു​യ​ര്‍ന്ന് താ​ര​ങ്ങ​ള്‍
മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
സിറ്റിക്കു വമ്പന്‍ ജയം; ചെല്‍സി തോറ്റു
രാ​ഹു​ലി​ന് ആ​വേ​ശോജ്വല സ്വീ​ക​ര​ണം
ഷറപ്പോവ ഫൈനലിൽ
രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക്വാ​ര്‍​ട്ട​റിൽ
ഷാ​ങ്ഹാ​യിയി​ല്‍ ഫെ​ഡ​റ​ര്‍-​ന​ദാ​ല്‍ ഫൈ​ന​ൽ
ധവാന്‍ ഏകദിന ടീമില്‍
മുഴുവൻ മാർക്കിൽ ഇറാൻ
കൊച്ചിക്കാർ കണ്ടു ആർപ്പിന്‍റെ പടയോട്ടം
വരുന്നു ടെസ്റ്റ് ചാന്പ്യൻഷിപ്പും ഏകദിന ലീഗും
നദാൽ സെമിയിൽ
ജർമനി ഗിനിയെ തോ​ൽ​പി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ
ചൂടാറാത്ത സ്പാനിഷ് മസാല
രാജകീയമായി ബ്രസീൽ
മൂന്നാം ട്വന്‍റി-20 ഉപേക്ഷിച്ചു
രൂ​പേ​ഷ് കു​മാ​റി​നും അ​നി​ൽ​ഡ​യ്ക്കും ജി.​വി. രാ​ജാ അ​വാ​ർ​ഡ്
ഘാനക്കൊമ്പില്‍ സ്വപ്നം കുരുങ്ങി
ലോകകപ്പിലൂടെ ഏഷ്യന്‍കപ്പിലേക്ക്
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
ഏഷ്യൻ കപ്പില്‍ ഇന്ത്യക്കു നാലാം അങ്കം
അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
ക്ഷീ​ണമ​ക​റ്റാ​ന്‍ ജ​ര്‍മ​നി
മാലി, പരാഗ്വെ പ്രീക്വാര്‍ട്ടറില്‍
നങ്കൂരമിടാൻ സ്പാനിഷ് നിര
ട്വന്‍റി-20 പരമ്പരയും നേടാൻ ഇന്ത്യ
സ്വന്തം മണ്ണിൽവച്ച് വിരമിക്കുന്നതു വലിയ അംഗീകാരം: നെഹ്റ
ഇ​ന്ത്യ - കിവീസ് ട്വന്‍റി-20 ​ഓ​ണ്‍​ലൈ​ൻ ടി​​ക്ക​റ്റ് വി​ത​ര​ണം തിങ്കളാഴ്ച മുതൽ
മികച്ച കായികതാരങ്ങൾക്ക് അബ്ദുൾകലാം സ്കോളർഷിപ്പ്: എ.സി. മൊയ്തീൻ
വാമോസ് അർജന്‍റീന
കൊച്ചിയെ സ്നേഹിച്ചു വിറ്റാവോയും പൗളീഞ്ഞോയും
മിന്നും ജയത്തോടെ ഹോണ്ടുറാസ്, ഇറാക്ക്
ഇന്ത്യ ഏഷ്യൻ കപ്പിന്
ആശ്വാസജയം തേടി ഇന്ത്യ ഘാനയ്‌ക്കെതിരേ
LATEST NEWS
യമനിലെ ഐഎസ് ക്യാംപുകൾ യുഎസ് പ്രതിരോധസേന തകർത്തു
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.