ഉയരം കുറഞ്ഞവരുടെ ഒളിന്പിക്സ് ഇന്ത്യക്കു സ്വർണം
Friday, August 11, 2017 12:20 PM IST
ഗ്വൽഫ് (കാ​ന​ഡ): ഉ​യ​രം കു​റ​ഞ്ഞ​വ​രു​ടെ ഒ​ളി​മ്പി​ക്‌​സാ​യ ഡ്വാ​ര്‍ഫ് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യ്ക്ക് സു​വ​ര്‍ണ നേ​ട്ടം. ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​ല്‍വ​രാ​ജാ​ണ് ഇ​ന്ത്യ​ക്ക് സ്വ​ര്‍ണം സ​മ്മാ​നി​ച്ച​ത്. 24.73 മീ​റ്റ​റാ​ണ് സെ​ല്‍വ​രാ​ജി​ന്‍റെ വി​ജ​യ​ദൂ​രം.

മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നും അ​ഭി​മാ​നി​ക്കാ​ന്‍ വ​ക​യു​ണ്ട്.​ മ​ല​പ്പു​റം സ്വ​ദേ​ശി ആ​കാ​ശ് എ​സ് മാ​ധ​വി​ന് ഇ​തേ​യി​ന​ത്തി​ല്‍ വെ​ങ്ക​ലം ല​ഭി​ച്ചു. 19.70 മീ​റ്റ​റാ​ണ് ആ​കാ​ശ് ജാ​വ​ലി​ന്‍ എ​റി​ഞ്ഞ​ത്. വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​മാ​ണ്. ബാ​ഡ്മി​ന്‍റ​ണി​ലും ഇ​ന്ത്യ​ക്ക് മെ​ഡ​ല്‍ ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.