ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ല്‍വി
ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ല്‍വി
Friday, August 11, 2017 12:20 PM IST
ബ്ര​സ​ല്‍സ്: ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍വി തു​ട​രു​ന്നു. ബെ​ല്‍ജി​യ​ത്തി​നെ​തി​രേ​യു​ള്ള ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 3-1ന് ​പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ബെ​ല്‍ജി​യം 2-0ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ല്‍ അ​ര്‍മാ​ന്‍ ഖു​റേ​ഷി​യി​ലൂ​ടെ നാ​ലാം മി​നിറ്റി​ല്‍ ഇ​ന്ത്യ ആ​ദ്യം ലീ​ഡ് ചെ​യ്തു. ഈ ​ലീ​ഡി​ന് അ​ധി​കം ആ​യു​സി​ല്ലാ​യി​രു​ന്നു. 10-ാം മി​നി​റ്റി​ല്‍ അ​മൗ​റി കോ​യി​സ്‌​റ്റേ​ഴ്‌​സി​ലൂ​ടെ ബെ​ല്‍ജി​യം സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം ക്വാ​ര്‍ട്ട​റി​ല്‍ ആ​തി​ഥേ​യ ടീം ​മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യെ ഞെ​ട്ടി. 21-ാം മി​നി​റ്റി​ല്‍ ലോ​യി​ക് ലൂ​യി​പെ​റ​ട്ടി​ലൂ​ടെ ബെ​ല്‍ജി​യം മു​ന്നി​ലെ​ത്തി. ആ​ദ്യ പ​കു​തി​ക്കു പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വെ​ഗ്നെ​സ് ബെ​ല്‍ജി​യ​ത്തി​ന്‍റെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ ഇ​രു​കൂ​ട്ട​ര്‍ക്കു​മാ​യി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 1-0ന് ​ഇ​ന്ത്യ തോ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.