റി​ലേ​യി​ല്‍ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
റി​ലേ​യി​ല്‍ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
Saturday, August 12, 2017 12:33 PM IST
ല​ണ്ട​ന്‍: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ പൊ​ന്നു കൊ​യ്ത ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നാ​ണം കെ​ട്ടു. ലെ​യ്ന്‍ തെ​റ്റി ഓ​ടി​യ​തി​ന് വ​നി​താ ടീം ​ത​ല​കു​നി​ച്ച​പ്പോ​ള്‍ 10-ാം സ്ഥാ​ന​ത്താ​ണ് പു​രു​ഷ ടീം ​ഫി​നി​ഷ് ചെ​യ്ത​ത്.

ജി​സ്‌​ന മാ​ത്യു, എം​ആ​ര്‍. പൂ​വ​മ്മ, അ​നി​ല്‍ഡ തോ​മ​സ്, നി​ര്‍മ​ല ഷി​യ​റോ​ണ്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​യോ​ഗ്യ​രാ​യ​ത്. ആ​ദ്യ ഹീ​റ്റി​ല്‍ മ​ത്സ​രി​ച്ച ഇ​ന്ത്യ​ന്‍ സം​ഘം മൂ​ന്നു മി​നി​റ്റ് 28.62 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്തി​രു​ന്നു. എ​ട്ടു ടീം ​മ​ത്സ​രി​ച്ച ഹീ​റ്റി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ. മ​ത്സ​രം തീ​ര്‍ന്ന​യു​ട​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​യോ​ഗ്യ​രാ​ക്കു​ക​യാ​യി​രു​ന്നു. അ​യോ​ഗ്യ​രാ​യി​ല്ലെ​ങ്കി​ല്‍ സീ​സ​ണി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​കു​മാ​യി​രു​ന്നു ഇ​ത്. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മൂ​ന്നു മി​നി​റ്റ് 31.34 സെ​ക്ക​ന്‍ഡി​ലാ​ണ് ഇ​ന്ത്യ പൊ​ന്ന​ണി​ഞ്ഞ​ത്. ആ​ദ്യ ലാ​പ്പി​ല്‍ ഓ​ടി​യ മ​ല​യാ​ളി താ​രം ജി​സ്‌​ന മാ​ത്യു​വി​നു സം​ഭ​വി​ച്ച പി​ഴ​വാ​ണ് ഇ​ന്ത്യ​ക്കു വി​ന​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. 250 മീ​റ്റ​റോ​ളം മ​റ്റൊ​രു ലെ​യ്‌​നി​ല്‍ ക​യ​റി ജി​സ്‌​ന ഓ​ടി.


നല്ലതുപോലെ ഒരുങ്ങിയാ​ണ് വ​ന്ന​തെ​ങ്കി​ലും നി​ര്‍ഭാ​ഗ്യം തി​രി​ച്ച​ടി​യാ​യെ​ന്ന് പൂ​വ​മ്മ പ​റ​ഞ്ഞു. നാലു പോരും ഒരുമിച്ച് പരിശീലിക്കാൻ സമയം ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. അ​യോ​ഗ്യ​ത ക​ല്പി​ച്ചി​ച്ചി​ല്ലാ​യെ​ങ്കി​ല്‍ ഓ​വ​റോ​ള്‍ പൊ​സി​ഷ​നി​ല്‍ ഇ​ന്ത്യ 12-ാമ​ത് എ​ത്തു​മാ​യി​രു​ന്നു. എ​ട്ടു ടീ​മു​ക​ളാ​ണ് ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടു​ന്ന​ത്.
പു​രു​ഷ ടീ​മി​ന് ഹീ​റ്റി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഓ​വ​റോ​ള്‍ പൊ​സി​ഷ​ന്‍ 10 ആ​ണ്. മൂ​ന്നു മി​നി​റ്റ് 2.80 സെ​ക്ക​ന്‍ഡി​ലാ​ണ് പു​രു​ഷ ടീം ​ഫി​നി​ഷ് ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ബാ​റ്റ​ണ്‍ ഏ​ന്തി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​മേ​ജ് ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​രാ​ണ​വ​ര്‍. ആ​രോ​ക്യ രാ​ജീ​വ് ആ​ണ് അ​വ​സാ​ന ലാ​പ്പ് ഓ​ടി​യ​ത്.

ഇ​ന്ത്യ​യു​ടെ റി​ലേ ടീ​മി​നു മൂ​ന്നു പ​രി​ശീ​ലക​രെ​യാ​ണ് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ല​ണ്ട​നി​ലേ​ക്ക് അ​യ​ച്ച​ത്. പി.​ടി. ഉ​ഷ, ഗ​ലീ​ന ബു​ക്കാ​രി​യോ, രാ​ജ്‌​മോ​ഹ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ര്‍. വനിതാ റിലേ ടീമിലെ പലരും വൈകിയാണ് ലണ്ടനിലെത്തിയത്. വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ക്കു ന​ടു​വി​ലാ​യി​രു​ന്നു ടീം ​പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.