ലോംഗ് ജംപില്‍ റീസിനു നാലാം പൊന്ന്
Saturday, August 12, 2017 12:33 PM IST
ല​ണ്ട​ന്‍: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​താ ലോം​ഗ് ജം​പി​ല്‍ അ​മേ​രി​ക്ക​യു​ടെ ബ്രി​ട്‌​നി റീ​സി​ന്‍റെ ആ​ധി​പ​ത്യം. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക​രി​യ​റി​ലെ നാ​ലാം സ്വ​ര്‍ണ​ത്തോ​ടെ റീ​സ് മി​ന്നി​ത്തി​ള​ങ്ങി​യ​പ്പോ​ള്‍ പി​ന്നി​ട്ട ദൂ​രം 7.02 മീ​റ്റ​റാ​ണ്. റ​ഷ്യ​യു​ടെ ഡാ​രി​യ ക്ലി​ഷി​ന (ഏ​ഴു മീ​റ്റ​ര്‍) വെ​ള്ളി​യും അ​മേ​രി​ക്ക​യു​ടെ ത​ന്നെ ടി​യാ​ന ബ​ര്‍ട്ടോ​ലെ​റ്റ (6.97) വെ​ങ്ക​ല​വും നേ​ടി. 2009, 2011, 2013 എ​ന്നീ വ​ര്‍ഷ​ങ്ങ​ളി​ലും റീ​സ് ചാ​മ്പ്യ​നാ​യി​രു​ന്നു. 2012ലെ ​ഒ​ളി​മ്പി​ക് ചാ​മ്പ്യ​നും ബ്രി​ട്‌​നി റീ​സ് ത​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.